twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാസുണ്ട് മാസുണ്ട് കോമഡിയുണ്ട്! ഒരു വര്‍ഷം മോഹന്‍ലാല്‍ അനശ്വരമാക്കിയത് സൂപ്പര്‍ ഹിറ്റ് സിനിമകള്‍

    |

    നടനവിസ്മയം എന്ന പേരില്‍ മോഹന്‍ലാല്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ചില വര്‍ഷം താരങ്ങള്‍ക്ക് നഷ്ടങ്ങള്‍ മാത്രം സമ്മാനിക്കുമ്പോള്‍ ചിലത് ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരത്തില്‍ മോഹന്‍ലാലിനെ സംബന്ധിച്ച് 1989 സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കാലമായിരുന്നു. കരിയറിലെ ഏറ്റവും ഹിറ്റായ പല സിനിമകളും പിറന്നത് 1989 ലായിരുന്നെന്ന് ചൂണ്ടി കാണിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്.

    മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പേജിലാണ് രസകരമായ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ക്ലാസ്സുണ്ട് മാസ്സുണ്ട് കോമഡിയുണ്ട് റൊമാന്‍സുണ്ട് ആക്ഷനുണ്ട് സെന്റിയുണ്ട് അങ്ങനെ ലാലേട്ടന്‍ നിറഞ്ഞാടിയ വര്‍ഷമായിരുന്നു 1989. ലക്ഷത്തില്‍ ഒന്നെ കാണു ഇതുപോലൊരു ഐറ്റം കാണുകയുള്ളു എന്നും പറഞ്ഞാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. അതിനൊപ്പം ആ വര്‍ഷം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളുടെ പോസ്റ്ററും പങ്കുവെച്ചിരിക്കുകയാണ്.

     മോഹന്‍ലാല്‍ നിറഞ്ഞാടിയ വര്‍ഷം

    മോഹന്‍ലാല്‍ നിറഞ്ഞാടിയ വര്‍ഷം

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന സമയമായിരുന്നു അത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു 'ചിത്രം'. ഇത് റിലീസിനെത്തി കാലങ്ങളോളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1988 ല്‍ തിയറ്ററുകളിലേക്ക് എത്തി ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് ലാല്‍ അമേരിക്കയില്‍, ദൗത്യം, സീസണ്‍ എന്നിങ്ങനെയുള്ള സിനിമകള്‍ റിലീസിനെത്തുന്നത്. വ്യത്യസ്ത കഥയും കഥാപാത്രങ്ങളുമായി ഈ സിനിമകളെല്ലാം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇവ മാത്രമല്ല പിന്നാലെ എത്തിയ സിനിമകളാണ് മിന്നിച്ചത്.

    വരവേല്‍പ്പ്

    വരവേല്‍പ്പ്

    മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു വരവേല്‍പ്പ്. നടന്‍ ശ്രീനിവാസനായിരുന്നു തിരക്കഥ ഒരുക്കിയിരുന്നത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയിരുന്ന സിനിമയില്‍ രേവതിയായിരുന്നു നായിക. ജനാര്‍ദ്ദനന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, കെപിഎസ്സി ലളിത എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മുരളിദ്ദരന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഗള്‍ഫ് മോട്ടോസ് എന്ന പേരില്‍ ബസ് വാങ്ങുന്നതും അത് പ്രശ്‌നത്തില്‍ ആവുന്നതുമെല്ലമായിരുന്നു സിനിമയുടെ ഇതിവൃത്തം. അന്നത്തെ മോഹന്‍ലാലിന്റെ ക്ലാസ് പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

    കീരിടം

    കീരിടം

    മോഹന്‍ലാലിന്റെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പേര് എടുക്കുകയാണെങ്കില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ള സിനിമ കീരിടം ആയിരിക്കും. ലോഹിതദാസ് തിരക്കഥ ഒരുക്കി സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം റിലീസ് ചെയ്തതും 1989 ലായിരുന്നു. പോലീസ് ആവാന്‍ കൊതിച്ച സേതുമാധവന്‍ എന്ന യുവാവ് ഗുണ്ടയായി മാറുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. തിലകന്‍, മുരളി, പാര്‍വ്വതി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കീരിടത്തിന്റെ വിജയത്തിന് ശേഷം ചെങ്കോല്‍ എന്ന പേരില്‍ മറ്റൊരു സിനിമ കൂടി പിറന്നു.

    വന്ദനം

    വന്ദനം

    മോഹന്‍ലാലിന്റെ റോമാന്റിക് കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു വന്ദനം. ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു വന്ദനം. നായകനും നായികയും വേര്‍പിരിയുന്ന ക്ലൈാമാക്‌സോട് കൂടി പിറന്ന വന്ദനം ഇന്നും പ്രേക്ഷകര്‍ക്ക് ഹൃദയത്തില്‍ വിങ്ങലുണ്ടാക്കുന്ന ചിത്രമായിരുന്നു. ഗിരിജ ഷെട്ടാര്‍ ആയിരുന്നു മോഹന്‍ലാലിന്റെ നായികയായി വന്ദനത്തില്‍ അഭിനയിച്ചത്. നെടുമുടി വേണു, മുകേഷ്, ജഗദീഷ്, സോമന്‍ എന്നിങ്ങനെ നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു.

     മറ്റ് സിനിമകള്‍

    മറ്റ് സിനിമകള്‍

    നാടുവാഴികള്‍, അധിപന്‍, ദശരഥം, എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകളും 1989 ല്‍ മോഹന്‍ലാലിന്റെതായി പിറന്നു. ജയറാം നായകനായി അഭിനയിച്ച പെരുവണ്ണപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും മോഹന്‍ലാല്‍ എത്തിയിരുന്നു. 1989 ല്‍ മാത്രമല്ല തൊട്ടടുത്ത വര്‍ഷവും മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ചാകരയായിരുന്നു. ഏയ് ഓട്ടോ, അക്കരെ അക്കരെ അക്കരെ, നം 20 മദ്രാസ് മെയില്‍, ഹിസ് ഹൈനസ് അബ്ദുള്ള, ലാല്‍സലാം, തുടങ്ങി നിരവധി സിനിമകളായിരുന്നു 1990 ല്‍ പിറന്നത്.

    English summary
    Mohanlal's super hit movies in 1989
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X