For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന് മോഹന്‍ലാല്‍ നല്‍കിയ സര്‍പ്രൈസ്? ലൂസിഫറിനോളം വരും അതെന്ന് താരം! എന്തായിരുന്നു അത്? കാണൂ!

  |

  വന്‍താരനിരയെ അണിനിരത്തിയാണ് പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്തത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുമെന്ന കാര്യത്തില്‍ തനിക്ക് പ്രത്യേകിച്ച് സംശയമൊന്നുമില്ലെന്നും ഇതേക്കുറിച്ച് മുരളി ഗോപിയും താനും അന്നേ തീരുമാനിച്ചതായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. അവധിക്കാലം ആഘോഷിക്കാനായി ദോഹയിലേക്കെത്തിയ പൃഥ്വിരാജ് സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. താരങ്ങളെക്കുറിച്ച് താന്‍ പറയുമ്പോള്‍ത്തന്നെ ആന്റണി പെരുമ്പാവൂര്‍ അവരെ സെറ്റിലേക്കെത്തിക്കുമായിരുന്നു.

  മോഹന്‍ലാലിന്റെ ബ്രഹ്മാസ്ത്രം ഏറ്റു! ലൂസിഫറിന്റെ വരവില്‍ ബോക്‌സോഫീസ് കുലുങ്ങി! റെക്കോര്‍ഡുകളാണ്!

  വില്ലനെക്കുറിച്ച് ആലോചിച്ചപ്പോള്‍ത്തന്നെ മനസ്സിലേക്ക് ഓടിയെത്തിയ മുഖം വിവേക് ഒബ്‌റോയിയുടേതായിരുന്നു. പക്ഷേ അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ലെന്നും ഫോണിലൂടെയാണ് കഥയെക്കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും മികച്ച അവസരം ലഭിച്ചാല്‍ താനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്നോടുള്ള സൗഹൃദത്തിന്റേയും ഇഷ്ടത്തിന്റേയും പുറത്താണ് പലരും എന്താണ് കഥാപാത്രമെന്ന് പോലും ചോദിക്കാതെ സിനിമയിലേക്കെത്തിയതിന് പിന്നിലെ കാരണമെന്നും പൃഥ്വിരാജ് പറയുന്നു.

  ഇവന് വട്ടാണോ എന്ന് ലാലേട്ടനും ആന്‍റണിയും ചോദിക്കില്ലേ? പൃഥ്വിയുടെ സംശയത്തിന് ലഭിച്ച മറുപടി? കാണൂ!

  സിനിമ കാണാന്‍ തീരുമാനിച്ചത്

  സിനിമ കാണാന്‍ തീരുമാനിച്ചത്

  ആദ്യദിനത്തില്‍ തന്നെ സിനിമ കാണണമെന്ന് തീരുമാനിച്ചിരുന്നു. ജീവിതത്തില്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്, ഇനി സംവിധാനം ചെയ്യുമോയെന്ന് പോലും അറിയില്ല. അതിനിടയിലാണ് ആന്റണി വിളിച്ച് ട്രാവന്‍കൂര്‍ ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞത്. അവിടെപ്പോയപ്പോള്‍ ലാലേട്ടന്‍ വന്ന് വണ്ടിയില്‍ കയറുകയായിരുന്നു. ചേട്ടനെങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ താനും വരുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് നടക്കൂലെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ല, മോന് ചേട്ടന്‍ നല്‍കുന്ന ഗിഫ്റ്റാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വലിയൊരു ക്രൗഡിനിടയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയാല്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു ചിന്തിച്ചത്. സിനിമ കാണാനും വയ്യ, ചേട്ടന്‍ അടുത്തും ഇരിക്കുന്നു, ലൈഫ് ടൈം എക്‌സിപീരിയന്‍സായിരുന്നു അത്. ലാലേട്ടന്റെ കൂടെയിരുന്ന് സിനിമ കാണാന്‍ പറ്റിയത് വലിയൊരു കാര്യം കൂടിയായിരുന്നു.

   സുജിത്ത് വാസുദേവിലേക്കെത്തിയത്

  സുജിത്ത് വാസുദേവിലേക്കെത്തിയത്

  മോളിയാന്റി റോക്‌സ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു സുജിത് വാസുദേവിനോട് താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ വന്നേക്കണമെന്ന് പറഞ്ഞത്. ഈ സിനിമ ഇത്രയും മനോഹരമായതിന്റെ പിന്നില്‍ അദ്ദേഹത്തിന്‍രെ പങ്ക് വളരെ വലുതാണ്. അദ്ദേഹവുമായി നല്ല കംഫേര്‍ട്ട് ലെവലാണ്. താന്‍ പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന് പെട്ടെന്ന് മനസ്സിലാവും. നടുക്കടലില്‍ വെച്ചുള്ള രംഗങ്ങള്‍ രാത്രി തന്നെ ചിത്രീകരിക്കാമെന്ന് തീരുമാനിച്ചതും തങ്ങള്‍ ഇരുവരും ചേര്‍ന്നാണ്.

  വിസിറ്റിങ് പ്രൊഫസറാക്കും

  വിസിറ്റിങ് പ്രൊഫസറാക്കും

  താന്‍ ഒരു ഫിലിം സ്‌കൂള്‍ തുടങ്ങുകയാണെങ്കില്‍ അവിടെ റഗുലര്‍ വിസിറ്റിങ് പ്രൊഫസറായി എത്തുന്നത് ആന്റണി പെരുമ്പാവൂരായിരിക്കും. സിനിമയുടെ പ്രൊഡക്ഷന്‍ കാര്യങ്ങളെക്കുറിച്ച് അത്രയും നല്ല അറിവുണ്ട് അദ്ദേഹത്തിന്. താന്‍ ഈ സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ പല കാര്യങ്ങളും പറയുമ്പോള്‍ അദ്ദേഹം എന്തിനാണെന്ന് പോലും ചോദിച്ചിരുന്നില്ല. പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നുമില്ലാതെ എല്ലാ കാര്യവും അദ്ദേഹം സെറ്റ് ചെയ്തിരുന്നു.

  ഇന്ദ്രജിത്തിനെക്കുറിച്ച്

  ഇന്ദ്രജിത്തിനെക്കുറിച്ച്

  സഹോദരനായതുകൊണ്ടല്ല താന്‍ ഇന്ദ്രജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ സിനിമ ചെയ്തതുകൊണ്ട് ചേട്ടന് പ്രത്യേക നേട്ടമോ, ചേട്ടന്‍രെ പ്രതിഭയ്ക്ക് പറ്റിയതുമോ ആയ കഥാപാത്രത്തെയല്ല താന്‍ നല്‍കുന്നതെന്ന തരത്തിലുള്ള വിശദീകരണം നല്‍കിയിരുന്നു. എന്നാണ് താന്‍ വരേണ്ടതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഗോവര്‍ധന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

  വില്ലനെക്കുറിച്ച്

  വില്ലനെക്കുറിച്ച്

  വിവേകിന് മലയാള സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടാവുമോ എന്നൊന്നും അറിയില്ല. ആമസോണ്‍ സീരീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അദ്ദേഹം. ഫോണിലൂടെ മണിക്കൂറുകളെടുത്താണ് താന്‍ സിനിമ വിശദീകരിച്ചത്. തന്‍രെ പരിപാടികളെല്ലാം ഷെഡ്യൂള്‍ ചെയ്ത് താന്‍ സിനിമയിലേക്കെത്തുമെന്ന് അദ്ദേഹം പറയുകയായിരുന്നു. ഓരോ മലയാളം വാക്കും പഠിച്ച് കൃത്യമായി സംഭാഷണവും പഠിച്ചാണ് വിവേക് അഭിനയിച്ചത്. എബിസിഡി പറഞ്ഞ് അന്യഭാഷാ താരങ്ങള്‍ അഭിനയിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ട്, അതിനപ്പുറം നിന്ന് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വിവേക് അങ്ങനെയായിരുന്നില്ല.

  ഒരു മാസം കഴിഞ്ഞായിരുന്നുവെങ്കില്‍

  ഒരു മാസം കഴിഞ്ഞായിരുന്നുവെങ്കില്‍

  മാര്‍ച്ച് 28 അല്ല മറിച്ച് ഏപ്രില്‍ 28നാണ് സിനിമ റിലീസ് ചെയ്യുന്നതെങ്കില്‍ ഈ സിനിമയ്ക്കായി വിവേക് തന്നെ ഡബ്ബ് ചെയ്യുമായിരുന്നു. സമയമില്ലാത്തതിനാല്‍ മനസില്ലാമനസ്സോടെയാണ് ഡബ്ബിംഗിനായി ഈ മാര്‍ഗം സ്വീകരിച്ചത്. അവസാനമാണ് വിനീതേട്ടനെക്കുറിച്ചോര്‍ത്തത്. വിളിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വരികയായിരുന്നു. സന്തോഷത്തോടെയാണ് അദ്ദേഹം വന്നത്. വിവേകിനോട് ചേര്‍ന്നുനിന്നാണ് അദ്ദേഹം സംസാരിച്ചത്. വിവേകും മഞ്ജു വാര്യരും തമ്മിലുള്ള ഒരു സീനായിരുന്നു താന്‍ ആസ്വദിച്ച് ചിത്രീകരിച്ചത്.

   ടൊവിനോ തോമസ് എത്തിയത്

  ടൊവിനോ തോമസ് എത്തിയത്

  കുറച്ച് രംഗങ്ങളിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിറഞ്ഞ കൈയ്യടിയായിരുന്നു ടൊവിനോ തോമസിന്റെ കഥാപാത്രത്തിന് ലഭിച്ചത്. മോഹന്‍ലാലും ടൊവിനോയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ വേണമായിരുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ടൊവിനോയെ തനിക്ക് നന്നായിട്ടറിയാം, അവനോടുള്ള സ്വാതന്ത്ര്യം കാരണം വിളിച്ചിട്ട് നിന്‍രെ കരിയറില്‍ നിനക്ക് ഏറ്റവും കൈയ്യടി കിട്ടുന്ന സിനിമയായിരിക്കും ഇതെന്നായിരുന്നു പറഞ്ഞത്. വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല, എന്നാലും അങ്ങനെ പറയുകയായിരുന്നു.

  എതിരഭിപ്രായമുണ്ടായിരുന്നില്ല

  എതിരഭിപ്രായമുണ്ടായിരുന്നില്ല

  നായികയായ പ്രിയദര്‍ശിനിയായി ആദ്യം തന്നെ തങ്ങളുടെ മനസ്സിലുണ്ടായിരുന്നത് മഞ്ജുവായിരുന്നു. ഇതിന് തൊട്ടുമുന്‍പുള്ള സിനിമയില്‍ മഞ്ജുവായിരുന്നു നായികയെന്നായിരുന്നു ആന്റണി പറഞ്ഞത്. കഥ കേട്ടതിന് ശേഷം തീരുമാനിക്കാനായി പറഞ്ഞതോടെയാണ് അവരും പറഞ്ഞത്. ഈ റോളിലേക്ക് മഞ്ജു തന്നെ മതിയെന്ന്. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അവര്‍ അഭിനയിക്കുന്നത് നോക്കിയിരുന്ന് പോയിട്ടുണ്ട്. മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ താന്‍ കണ്ട മികച്ച കഥാപാത്രം പ്രിയദര്‍ശിനിയാണെന്നും പൃഥ്വിരാജ് പറയുന്നു.

  English summary
  Mohanlal's surprise gift to Prithviraj before Lucifer release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X