twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തന്മാത്രയിലെ മനുവിന്റെ കുട്ടൂകാരിയെ ഓര്‍മ്മയുണ്ടോ? സിവില്‍ സര്‍വീസില്‍ തിരക്കുള്ള ഉദ്യോഗസ്ഥയാണിപ്പോ

    |

    മലയാളികളെ ഒന്നടങ്കം കരയിച്ച മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയാണ തന്മാത്ര. ഇന്നും ഇഷ്ട സിനിമകളുടെ കണക്കില്‍ തന്മാത്ര ഉണ്ടാവും. ചിത്രത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും പ്രേക്ഷക പ്രശംസ നേടിയവരാണ. രമേശന്‍ നായര്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ അയല്‍ക്കാരിയായി താമസിച്ച പെണ്‍കുട്ടിയെയും ആരും മറന്ന് കാണില്ല.

    മനുവിന്റെ കൂട്ടുകാരിയായിട്ടെത്തിയ ആ സുന്ദരിയാണ് നന്ദിനി ആർ നായർ. തന്മാത്രയ്ക്ക് ശേഷം വേറെയും സിനിമകളിൽ അഭിനയിച്ച നന്ദിനി ഇപ്പോൾ സിവില്‍ സര്‍വീസ് നേടി തിരക്കുള്ള ജീവിതം നയിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആദ്യ സിനിമയെ കുറിച്ചടക്കമുള്ള വിശേഷങ്ങള്‍ നന്ദിനി ആരാധകരുമായി പങ്കുവെക്കുകയാണ്.

     നന്ദിനിയുടെ വാക്കുകളിലേക്ക്

    കുട്ടിക്കാലം മുതലേ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. ചന്ദ്രദാസ് സാറിന്റെ ലോകധര്‍മി എന്ന തിയേറ്റര്‍ ഗ്രൂപ്പിന്റെ കുട്ടികള്‍ക്കായുള്ള മഴവില്ല് എന്ന നാടകക്കളരിയില്‍ പങ്കെടുത്തിരുന്നു. ലോകധര്‍മിയില്‍ വച്ചാണ് ചന്ദ്രദാസ് സാറിന്റെ ശിഷ്യനായ റോഷന്‍ ആന്‍ഡ്രൂസ് സാറിനെ കാണുന്നത്. ബ്ലെസി സാറിന്റെ സുഹൃത്തായ അദ്ദേഹമാണ് തന്മാത്രയില്‍ അഭിനയിക്കാന്‍ ബ്ലെസി സാര്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുന്ന കാര്യം പറഞ്ഞത്.

    നന്ദിനിയുടെ വാക്കുകളിലേക്ക്

    ഒരു ഓണം വെക്കേഷനായിരുന്നു ഷൂട്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച രേശന്‍ നായരുടെ അയല്‍വീട്ടിലെ കുട്ടിയുടെ ചെറിയ റോളായിരുന്നു. തന്മാത്രയ്ക്ക് ശേഷം പിന്നെ സിനിമയൊന്നും ചെയ്തില്ല. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഡിഗ്രിയും ചെന്നൈ ലയോള കോളേജില്‍ നിന്ന് പിജിയും കഴിഞ്ഞു. ആ സമയത്താണ് ടാ തടിയാ എന്ന ചിത്രത്തിലേക്ക് വിളിച്ചത്.

    നന്ദിനിയുടെ വാക്കുകളിലേക്ക്

    അതില്‍ ശേഖര്‍ മേനോന്‍ അവതരിപ്പിച്ച ലൂക്കാച്ചന്‍ എന്ന കഥാപാത്രത്തിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു. അതിന് ശേഷം ഒന്ന് രണ്ട് ഓഫറുകളൊക്കെ വന്നു. സിനിമയില്‍ എന്നെ കണ്ടപ്പോള്‍ വലിയ കോണ്‍ഫിഡന്‍സ് തോന്നിയില്ല. അതുകൊണ്ട് അത്ര താല്‍പര്യം കാണിച്ചില്ല. പിന്നെ ഓഫറുകളും വന്നില്ല. പിന്നെ, സിവില്‍ സര്‍വീസ് നേടമം എന്നൊരാഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അത് ഉപേക്ഷിക്കണ്ട എന്ന് തോന്നി. അങ്ങനെ സിവില്‍ സര്‍വീസ് എഴുതി. ആദ്യ ചാന്‍സില്‍ തന്നെ കിട്ടി, ഐഎഎസ് ആയിരുന്നു ലക്ഷ്യം. എന്നാലും റാങ്കിന്റെ അടിസ്ഥാനത്തില്‍ ഐആര്‍എസ് (ഇന്ത്യന്‍ റവന്യു സര്‍വീസ്) തിരഞ്ഞെടുത്തു.

    Recommended Video

    ലാലേട്ടന്റെ ഈ അഭിനയത്തിന് മറുപടിയില്ല | filmibeat Malayalam
    നന്ദിനിയുടെ വാക്കുകളിലേക്ക്

    ചിത്രരചനയും നൃത്തവുമൊക്കെ ഒപ്പം വേണം എന്നുണ്ടായിരുന്നു. ഐഎഎസിനെ അപേക്ഷിച്ച് കുറച്ച് കൂടി സമയം കണ്ടെത്താനാകുമെന്ന മെച്ചം കൂടി ഇതിനുണ്ട് എന്ന് തോന്നി. അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഓഫ് ഇന്‍കം ടാക്‌സ് ആയി തമിഴ്‌നാട്ടിലായിരുന്നു ആദ്യ നിയമനം. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മീഷ്ണറാണിപ്പോള്‍. ഒഴിവ് സമയങ്ങളില്‍ പെയിന്റിങ് ആണ് പ്രധാന പരിപാടി. രാജഗിരി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിത്രരചനാ വര്‍ക് ഷോപ്പുകളില്‍ പങ്കെടുക്കുമായിരുന്നു. സ്റ്റേറ്റ് ലെവല്‍ കലോത്സവങ്ങളില്‍ സ്‌കൂളിന്റെ പ്രതിനിധിയായി മത്സരിച്ചിട്ടുണ്ട്. അല്ലാതെ ചിത്ര രചന പഠിച്ചിട്ടില്ലെന്നും നന്ദിനി പറയുന്നു.

    Read more about: actress നടി
    English summary
    Mohanlal's Thanmathra Fame Actress Nandini R Nair About Her First Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X