Don't Miss!
- News
ഭിന്ന സംസ്കാരങ്ങളുടെ ജനാധിപത്യം, പല ഭാഷകള്‍ ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി
- Sports
IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ
മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ കന്നട നടിയാണ് പ്രേമ. മോഹന്‍ലാലിന്റെ നായികയായി ദി പ്രിന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേമ മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ജയറാമിന്റെ സിനിമയിലും നടി അഭിനയിച്ചു. കുറച്ചധികം കാലം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന നടി വീണ്ടും തിരിച്ച് വരവ് നടത്തുകയാണ്.
ഇതിനിടയില്‍ നടിയുടെ വിവാഹവും വിവാഹമോചനവുമൊക്കെ നടന്നു. ആദ്യബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് പ്രേമ വീണ്ടും അഭിനയിക്കാന്‍ എത്തുന്നതും. നിലവില്‍ നടി രണ്ടാമതും വിവാഹിതയായേക്കുമെന്ന തരത്തില്‍ വ്യപാകമായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തയ്ക്ക് വിശദീകരണം നല്കി പ്രേമ തന്നെ രംഗത്ത് എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.

2006 ലാണ് ബിസിനസുകാരനായ ജീവന് അപ്പാച്ചുവും പ്രേമയും തമ്മിലുള്ള വിവാഹം നടക്കുന്നത്. പത്ത് വര്‍ഷത്തോളം ഇരുവരും ദമ്പതിമാരായി ജീവിച്ചെങ്കിലും ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥ വന്നു. ഇതോട് കൂടിയാണ് 2016 ല്‍ നടി ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിയുന്നത്. ദാമ്പത്യം അവസാനിപ്പിച്ചതിന് പിന്നാലെ 2017 ല്‍ പ്രേമ അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം 2022 ലും നടി അഭിനയിച്ചു.

ഇതിനിടയില്‍ പ്രേമ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അടുത്തി പ്രസിദ്ധമായ കൊരഗജന്മ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ പ്രേമയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗാണോന്ന ചോദ്യം വന്നതോടെയാണ് നടിയുടെ കല്യാണക്കാര്യം വാര്‍ത്തകളില്‍ വീണ്ടും നിറഞ്ഞത്.

തന്നെ ചുറ്റിപ്പറ്റി ഇത്തരം വാര്‍ത്തകള്‍ വന്നതോടെ നടി തന്നെ ഇതിലൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ്. 'താന്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അതിനാല്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലാത്ത സാധാരണയൊരു ക്ഷേത്രദര്‍ശനം മാത്രമാണ് അവിടെ നടത്തിയതെന്നാണ്', നടി വ്യക്തമാക്കുന്നത്. ഇനിയിപ്പോള്‍ വിവാഹം കഴിക്കാന്‍ പോവുകയാണെങ്കില്‍ തന്നെ ഇക്കാര്യം എല്ലാവരോടും തുറന്ന് പറയുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെങ്കില്‍ ആദ്യമേ തന്നെ അത് മാധ്യമങ്ങളെ അറിയിക്കും. അത് തീര്‍ച്ചയായും ഉറപ്പുള്ള കാര്യമാണ്. അതുവരെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച തിരിച്ച് വരവ് നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ്', തന്നെ കുറിച്ച് വന്ന വാര്ത്തകള്ക്കെല്ലാമായി നടി നല്‍കിയിരിക്കുന്ന വിശദീകരണം. പ്രേമയുടെ ക്ഷേത്ര സന്ദര്‍ശനവും വിവാഹവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ ഇതുവരെ വന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

മോഹന്‍ലാലിന്റെ നായികയായി ദി പ്രിന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേമ മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തുന്നത്. പിന്നീട് ജയറാമിനൊപ്പം ദൈവത്തിന്റെ മകന് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. 2006 ല്‍ വിവാഹിതയായതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ ശിശിര എന്ന ചിത്രത്തിലാണ് പ്രേമ അവസാനമായി അഭിനയിച്ചത്.
-
അവന് ഉമ്മ വെക്കാന്‍ നോക്കിയതും തള്ളിയിട്ടു; ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട അനുഭവം പറഞ്ഞ് ശ്രീവിദ്യ
-
'കാമുകനും കുടുംബത്തിനുമൊപ്പം പിറന്നാൾ'; ഭാവി മരുമകനെ മാതാപിതാക്കൾ പരിചയപ്പെടുത്തിയോയെന്ന് വിമലയോട് ആരാധകർ!
-
ഒരാളുടെ ശരീരത്തെ കളയാക്കിയിട്ട് നിങ്ങള്‍ക്കെന്താണ് കിട്ടുന്നത്? തുറന്നടിച്ച് ഡിംപല്‍ ഭാല്‍