ഇത്തവണ ഓണം ലാലേട്ടനുള്ളതാണ്.. കൊച്ചുണ്ണിയ്‌ക്കൊപ്പം എത്തുന്നത് അഡാറ് സിനിമ! ഒടിയന്‍ എപ്പോള്‍ വരും?

Recommended Video

കൊച്ചുണ്ണിയ്‌ക്കൊപ്പം എത്തുന്നത് അഡാറ് സിനിമകൾ | filmibeat Malayalam

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായി തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. നാല് ദിവസം കൊണ്ട് കോടികള്‍ സ്വന്തമാക്കിയാണ് സിനിമയുടെ ജൈത്രയാത്ര. പുതിയ വര്‍ഷത്തില്‍ നാല് സിനിമകള്‍ മാത്രമല്ല ഓഗസ്റ്റില്‍ വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്.

ഇത്തവണ മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശയാണ് ഫലം. ഇതുവരെ സിനിമകളൊന്നും എത്തിയിട്ടില്ലാത്തതാണ് അതിന് കാരണം. ആ കുറവ് നികത്താന്‍ ജൂലൈയില്‍ നീരാളി എത്തുകയാണ്. തൊട്ട് പിന്നാലെ ഓണം റിലീസായി രണ്ട് സിനിമകള്‍ കൂടി എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അവിടെയും സിനിമകള്‍ തമ്മിലുള്ള യുദ്ധം ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഓണത്തിനെത്തുന്നു...

ഓണത്തിനെത്തുന്നു...

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി ലാല്‍ ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ വെളിപാടിന്റെ പുസ്തകമായിരുന്നു റിലീസ് ചെയ്തിരുന്നത്. കാര്യമായ വിജയം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. വെളിപാടിന്റെ പുസ്തകത്തിനൊപ്പമെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിന്റെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു. അതേ സമയം പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകള്‍ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ഇത്തവണത്തെ ഓണത്തിന് മോഹന്‍ലാലിന്റെ രണ്ട് സിനിമകളായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്.

കായംകുളം കൊച്ചുണ്ണി

കായംകുളം കൊച്ചുണ്ണി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് കായംകുളം കൊച്ചുണ്ണി. സിനിമയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും കൊച്ചുണ്ണിയെക്കാളും ശ്രദ്ധിക്കപ്പെട്ടത് മോഹന്‍ലാലിന്റെ കഥാപാത്രമായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി ഇത്തവണത്തെ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

 ഡ്രാമ

ഡ്രാമ

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഡ്രാമ. ലണ്ടനില്‍ നിന്നും കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഈ ചിത്രത്തിന് വേണ്ടി 30 ദിവസത്തെ ഡേറ്റ് ആയിരുന്നു മോഹന്‍ലാല്‍ കൊടുത്തിരുന്നത്. അതിവേഗം ചിത്രീകരണം പൂര്‍ത്തികരിച്ച് ഇത്തവണത്തെ ഓണത്തിന് ഡ്രാമയും റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഓദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും ഇപ്രാവിശ്യം ഓണത്തിന് മോഹന്‍ലാല്‍ സിനിമകളുടെ തരംഗമായിരിക്കുമെന്നാണ് സൂചന.

 ഒടിയന്റെ കാര്യം?

ഒടിയന്റെ കാര്യം?

കായംകുളം കൊച്ചുണ്ണിയെക്കാളും പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ആണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് റിലീസിനെത്തുമെന്ന് പറയുന്ന ഒടിയന്‍ ഓണത്തിന് എത്തുമോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. എന്താായാലും ഒടിയന്‍ ഇതുവരെ മലയാളക്കര കാണാത്ത അത്രയും വലിയൊരു വിജയമായി മാറുമെന്നാണ് സൂചനകള്‍.

ഒരു കുട്ടനാടന്‍ ബ്ലോഗ്

ഒരു കുട്ടനാടന്‍ ബ്ലോഗ്

നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഈ ആഗസ്റ്റ് 24 റിലീസിനെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന കഥാപാത്രത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് സിനിമയില്‍ ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X