ഇക്കയോ ഏട്ടനോ? 2019 ല്‍ ലാലേട്ടന്റെ വരവ് ഞെട്ടിക്കാനാണ്! കൈയിലുള്ളതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്!!

Recommended Video

2019 ലെ ലാലേട്ടന്റെ ബിഗ് ബജറ്റ് ചിത്രങ്ങൾ | filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ഒടിയന്‍ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് ആദ്യദിനം ലഭിച്ച നെഗറ്റീവ് റിവ്യൂ സിനിമയെ ആകെമൊത്തം തകര്‍ത്തിരിക്കുകയാണ്. സിനിമയെ കുറിച്ചുള്ള ഓവര്‍ പ്രമോഷന്‍സായിരുന്നു വില്ലനായത്.

ആദ്യ രണ്ട് ദിവസങ്ങള്‍ കഴിയുമ്പോള്‍ സിനിമ കാണാന്‍ ആളുകള്‍ എത്തുകയും പൊതുവേയുള്ള അഭിപ്രായം മാറി വരുന്നതും ശ്രദ്ധേയമാണ്. ഇത് മാത്രമല്ല 2018 മോഹന്‍ലാല്‍ എന്ന നടന് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ജൂലൈയിലെത്തിയ നീരാളിയും നവംബറിലെത്തിയ ഡ്രാമയും നല്ല പ്രകടനം കാഴ്ച വെച്ചിരുന്നില്ല. എന്നാല്‍ 2019 ല്‍ കിടിലന്‍ സിനിമകളായിരിക്കും ലാലേട്ടന്റേതായി റിലീസിനെത്തുന്നത്.

 2018 ലെ നഷ്ടം

2018 ലെ നഷ്ടം

2018 ല്‍ മിന്നുന്ന പ്രകടനം നടത്താന്‍ നടനവിസ്മയം മോഹന്‍ലാലിന് കഴിഞ്ഞിരുന്നില്ല. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗ്യ ജോഡികളായ മോഹന്‍ലാലും നാദിയ മൊയ്തുവും നായിക നായകന്മാരായി ഒന്നിച്ച സിനിമ കൂടിയായിരുന്നു നീരാളി. എന്നാല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ബോക്‌സോഫീസില്‍ പൂര്‍ണ പരാജയമായിരുന്നു.

ഡ്രാമയും നിരാശയിലേക്ക്

ഡ്രാമയും നിരാശയിലേക്ക്

ഹിറ്റ് കൂട്ടുകെട്ടായ രഞ്ജിത്തും മോഹന്‍ലാലും ലോഹത്തിന് ശേഷം ഒന്നി ചിത്രമായിരുന്നു ഡ്രാമ. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് റിലീസിനെത്തിയ ചിത്രം നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങിയിരുന്നില്ല. നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തിയ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ അതിഥി വേഷമായിരുന്നു ശ്രദ്ധേയം. ഇത്തിക്കരപക്കിയായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മോഹന്‍ലാല്‍ നടത്തിയത്.

2019 ല്‍ ഞെട്ടിക്കും

2019 ല്‍ ഞെട്ടിക്കും

2019 ല്‍ ആരാധകര്‍ക്ക് ലേശം നിരാശ ലഭിച്ചെങ്കില്‍ 2019 ലെ സ്ഥിതി അങ്ങനെയായിരിക്കില്ല. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് നിലവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ചിത്രം. അടുത്ത വര്‍ഷം ആദ്യം റിലീസിനെത്തുന്നതും ലൂസിഫര്‍ ആയിരിക്കും. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ബിഗ് ബജറ്റില്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായ ലൂസിഫര്‍ ഇതിനകം വലിയ പ്രതീക്ഷയാണ് നല്‍കി കൊണ്ടിരിക്കുന്നത്. 2019 ല്‍ ബോക്‌സോഫീസ് തകരാന്‍ പോവുന്നത് ലൂസിഫറിന്റെ വരവോടെയായിരിക്കും.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

ലൂസിഫറിന് ശേഷമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയറ്ററുകളിലേക്ക് എത്തുന്നത്. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിന് ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചിരുന്നു. ചിത്രീകരണത്തില്‍ മോഹന്‍ലാലും ജോയിന്‍ ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X