ബോക്‌സോഫീസിനെ വിറപ്പിക്കാന്‍ വീണ്ടും മോഹന്‍ലാല്‍! അണിയറയിലുള്ളത് ബ്രഹ്മാണ്ഡ സിനിമകള്‍

നടന്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2018 നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. വലിയ പ്രതീക്ഷ കൊടുത്ത് തിയറ്ററുകളിലേക്ക് എത്തിച്ച സിനിമകളെല്ലാം പരാജയമായി മാറിയിരുന്നു. എന്നാല്‍ 2019 ആ കുറവുകള്‍ എല്ലാം നികാത്താന്‍ എത്തിയതായിരുന്നു. ലൂസിഫര്‍ എന്ന സിനിമയിലൂടെ ഇരുന്നൂറ് കോടി കളക്ഷന്‍ നേടി മലയാളക്കരയെ ത്രസിപ്പിച്ചു. പിന്നാലെ എത്തിയ ഇട്ടിമാണിയും മോശമില്ലാത്ത പ്രകടനം നടത്തി.

ഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാനിരിക്കുന്നതാണ് പൂരമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ചിത്രീകരണം ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ നിരവധി സിനിമകളാണ് അണിയറയിലുള്ളത്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയും. അടുത്തതായി വരാന്‍ പോവുന്ന മോഹന്‍ലാലിന്റെ സിനിമകള്‍ ഇവയൊക്കെയാണ്.

മോഹന്‍ലാലിന്റെ സിനിമകള്‍

നിലവില്‍ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബിഗ് ബ്രദര്‍. കഴിഞ്ഞ ദിവസമാണ് സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്്റ്റര്‍ പുറത്ത് വന്നത്. സിദ്ദിഖ് ആണ് സംവിധാനം. സിദ്ദിഖിന്റെ സ്ഥിരം ശൈലിയിലുള്ള സിനിമയൊന്നുമല്ല ബിഗ് ബ്രദര്‍ എന്നാണ് സൂചന. അതേ സമയം ഫാന്‍സിന് ആഘോഷിക്കാനുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലുണ്ടാവുമെന്നാണ് അറിയുന്നത്. സിദ്ദിഖ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഡിസംബറില്‍ ക്രിസ്തുമസ് റിലീസായിട്ടായിരിക്കും ബിഗ ബ്രദര്‍ എത്തുക.

മോഹന്‍ലാലിന്റെ സിനിമകള്‍

ബിഗ് ബ്രദറിന് ശേഷം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരിക്കും തിയറ്ററുകളിലേക്ക് എത്തുക. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പദമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് വരാനിരിക്കുന്ന മറ്റൊരു ചിത്രം. മാര്‍ച്ച് 26 നായിരിക്കും ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. നേരത്തെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസിനോട് അടുക്കവേ അതില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല. എന്തായാലും ബോക്‌സോഫീസില്‍ അമിട്ട് പൊട്ടിക്കുന്നൊരു സിനിമയായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന കാര്യത്തില്‍ സംശയമില്ല.

മോഹന്‍ലാലിന്റെ സിനിമകള്‍

സംവിധായകന്‍ വിനയനും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുകയാണ്. വിനയന്റെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്. നിലവില്‍ ആകാശഗംഗയുടെ രണ്ടാം ഭാഗം റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍. നവംബര്‍ ഒന്നിന് ഈ സിനിമ റിലീസ് ചെയ്യും. ഇതിന് പിന്നാലെ തന്നെ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന കാര്യം വിനയന്‍ അടുത്തിടെ വ്യക്തമാക്കി. അതേ സമയം മോഹന്‍ലാലിന്റെ തിരക്കുകള്‍ക്ക് ശേഷമായിരിക്കും ഈ ചിത്രമൊരുങ്ങുക. വമ്പന്‍ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും വിനയന്‍ ഒരുക്കുന്നത്.

മോഹന്‍ലാലിന്റെ സിനിമകള്‍

ഏറ്റെടുത്ത സിനിമകളുടെ തിരക്കുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുക എമ്പുരാനില്‍ ആയിരിക്കും. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കി പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. 2020 ഓട് കൂടി ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ലൂസിഫറിനെ മറികടക്കുന്നൊരു ചിത്രമായിരിക്കുമിതെന്നാണ് സൂചന. ബിഗ് ബജറ്റില്‍ ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം ചിത്രത്തിലുണ്ടാവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X