എനിക്ക് ഭീഷണി ഉണ്ട്, 'നിത്യയ്ക്ക് പറ്റിയ ഒരാളല്ല ഞാൻ' ആ സത്യം മനസ്സിലാക്കിയെന്ന് സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. ചിത്രം കണ്ടതിന് ശേഷം മോഹൻലാൽ ആറാടുകയാണെന്ന് പറഞ്ഞ ആ ഒറ്റ ഡയലോ​ഗാണ് സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിച്ചത്. മോഹൻലാലിൻ്റെ കടുത്ത ആരാധകൻ കൂടിയാണ് സന്തോഷ് വർക്കി.

ആറാടുകയാണ് എന്ന ഡയലോ​ഗ് കൊണ്ട് മാത്രമല്ല ഇപ്പോൾ സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ നിറയുന്നത്. അദ്ദേഹത്തിൻ്റെ പല അഭിമുഖങ്ങളിലൂടെയും നടി നിത്യ മേനനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം നിത്യയേയും വീട്ടുകാരെയും അറിയിച്ചിട്ടുണ്ട് എന്ന കാര്യവും അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

നിത്യയുടെ പ്രതികരണം

ഇതിനിടെ സന്തോഷിൻ്റെ പ്രണയത്തെക്കുറിച്ചുള്ള നിത്യ മേനൻ്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയുണ്ടായി. എന്നാൽ നിത്യ പറഞ്ഞ പല കാര്യങ്ങൾക്കെതിരെയും സന്തോഷ് ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വെറൈറ്റി മീഡിയയക്ക് സന്തോഷ് വർക്കി നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. 'എനിക്കെതിരെ ഭീഷണി ഉണ്ട്. ആരെക്കെയോ കഴിഞ്ഞ ദിവസം ഫോണിലേക്ക് വോയിസ് മെസേജ് ആയി ആണ് അയച്ചത്', സന്തോഷ് പറയുന്നു.

ഭീഷണി

''കടുവ' എന്ന സിനിമക്ക് ഞാൻ റിവ്യു പറഞ്ഞത് ശരിയായില്ല, നിത്യ മേനനെ ഞാൻ ശല്യപ്പെടുത്തി, ആറാട്ട് സിനിമ ഫ്ലോപ്പാകാൻ കാരണം ഞാനാണ്. വീട്ടിൽ വന്ന് അടിക്കും അല്ലെങ്കിൽ റിവ്യു കൊടുക്കാൻ പോകുന്നിടത്ത് വന്ന് അടിച്ച് ഷേപ്പ് മാറ്റുമെന്നാണ് ഭീഷണിപ്പെടുത്തിയത്. മദ്യപിച്ചിട്ട് ആരോ മെസേജ് അയച്ചത് ആണെന്ന് തോന്നുന്നു. ഈ സംഭവത്തിന് ശേഷം വീട്ടുകാർക്ക് കുറച്ച് പേടിയാണ്', സന്തോഷ് പറഞ്ഞു.

നടിമാരുടെ ജീവിത ശൈലി വേറെയാണ്

'നടിമാരുടെ ജീവിതമൊക്കെ ആർഭാട ജീവിതമാണ്. അവരുടെ ജീവിത ശൈലി തന്നെ വേറെയാണ്. സിനിമയിലുള്ള പ്രൊഡ്യൂസേഴ്സോ അല്ലെങ്കിൽ ബിസിനസ് ചെയ്യുന്ന ആളുകളോ ഒക്കെയാണ് അവർക്ക് പറ്റിയത്. എന്നെ നിത്യ അം​ഗീകരിക്കാത്തത് ചിലപ്പോൾ അതുകൊണ്ട് ഒക്കെ ആയിരിക്കും. ഇനി ഇപ്പോ അവരോട് പ്രണയങ്ങളൊന്നും വേണ്ടന്നാണ് തീരുമാനം. എൻ്റെ റിസേർച്ചിൽ ശ്രദ്ധിക്കുകയാണ്', സന്തോഷ് വ്യക്തമാക്കി.

'പ്രണയം അന്ധമാണ്, അതുകൊണ്ട് തന്നെ പലതും പറഞ്ഞിട്ടുണ്ട്. അതെല്ലാം നിത്യക്ക് ബുദ്ധിമുട്ടായി എന്ന് അറിഞ്ഞു. അതിന് ക്ഷമ ചോദിക്കുകയാണ്. ഇനി എൻ്റെ ഭാ​ഗത്ത് നിന്ന് അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇനി അവരുമായി ഒരു ബന്ധവുമില്ല', സന്തോഷ് പറഞ്ഞു.

'നിത്യയോടുള്ള സ്നേഹം കൊണ്ടാണ് പിറകെ നടന്നത്. ഇവരുടെ സിനിമകൾ കണ്ടിട്ടല്ല പ്രണയം തോന്നിയത്. ഇവരുടെ അഭിമുഖങ്ങൽ കണ്ടിട്ട് തോന്നിയ സ്നേഹമാണ്. അവരെ സ്നേഹിച്ചിട്ട് മാത്രമേ ഉള്ളൂ.. അല്ലാതെ ഉപദ്രവിക്കാനോ ഒന്നിനും പോയിട്ടില്ല. നിർഭാ​ഗ്യവശാൽ അവരൊരു സെലിബ്രിറ്റി ആയിപ്പോയി. അതല്ല നിത്യ എൻ്റെ അയൽവാസിയോ മറ്റും ആയിരുന്നെങ്കിൽ ഞങ്ങൾ തമ്മിൽ ഇപ്പൊൾ പ്രണയത്തിലായേനെ', സന്തോഷ് പറയുകയുണ്ടായി.

ക്ഷമ പറയുന്നു

'2009 മുതലെ എനിക്ക് നിത്യയെ ഇഷ്ടമാണ്. നിത്യ ഇപ്പോഴാണ് നോ പറഞ്ഞത്. ഇത്രയും നാൾ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലായിരുന്നു ആ​ദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇത്രയും നാൾ അവരുടെ പിന്നാലെ പോകില്ലായിരുന്നു. ഞാൻ ആറ് മാസം മുമ്പ് നിത്യക്ക് മെസേജ് അയച്ചപ്പോഴാണ് ഞാൻ അവർക്ക് ഡിസ്റ്റർബൻസ് ആണെന്ന് പറഞ്ഞത്. പിന്നീട് അതിന് ശേഷം ഞാൻ ഒരു കാര്യത്തിനും നിത്യയെ ബുദ്ധിമുട്ടിച്ചിട്ടില്ല'.

'അച്ചൻ നാല് മാസം മുമ്പാണ് മരിച്ചത്. നാല് മാസമായി നിത്യ എൻ്റെ മനസ്സിലെ ഇല്ല. എൻ്റെ അച്ഛനും അമ്മയുമൊക്കെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ഈ വിഷയം ഇപ്പോൾ കൊണ്ട് വന്നത് മീഡിയക്കാരാണ്. നിത്യയോട് ഇതിനെക്കുറിച്ച ചോദിച്ചപ്പോൾ നോ കമൻ്റ്സ് എന്ന് പറയാമായിരുന്നു പക്ഷെ അത് ചെയ്തില്ല. അവർക്ക് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വീണ്ടും ക്ഷമ പറയുന്നു', സന്തോഷ് വ്യക്തമാക്കി.

More from Filmibeat

Read more about: nitya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X