കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ ശബ്ദ സന്ദേശമെത്തി! സന്തോഷം പങ്കുവെച്ച് ആരാധകന്റെ കുറിപ്പ്
ലോക്ഡൗണും കൊറോണയും വന്ന് സിനിമാ പ്രേമികള്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പഴയ സിനിമകളെ കുറിച്ചുള്ള എഴുത്തുകളും റിവ്യൂസുമെല്ലാം വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ ചന്ദ്രലേഖയെ കുറിച്ച് സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പ് വൈറലായിരുന്നു. ചന്ദ്രലേഖയെ കുറിച്ച് മാത്രമല്ല മറ്റ് മോഹന്‍ലാല്‍ സിനിമകളെ കുറിച്ചും സഫീര്‍ റിവ്യൂ എഴുതാറുണ്ടായിരുന്നു.
ഒടുവില്‍ സഫീറിന്റെ ഏറ്റവും പുതിയ റിവ്യൂ വായിച്ച് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ ആരാധകന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ഓഡീയോ രൂപത്തില്‍ നല്‍കിയ സന്ദേശത്തിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സഫീറിപ്പോള്‍. ഫേസ്ബുക്കിലൂടെ ആ സന്തേഷം പങ്കുവെച്ചുള്ള കുറിപ്പും എഴുതിയിരിക്കുകയാണ്.

'ഒരുപാട് കൊതിച്ച ആ വോയിസ് മെസേജ്' എന്റെ ഇഷ്ട മോഹന്‍ലാല്‍ സിനിമകളെ കുറിച്ചുള്ള ഓരോ ലേഖനങ്ങള്‍ എഴുതുമ്പോഴും, അത് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വരുമ്പോഴും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു ആ ലേഖനങ്ങള്‍ ലാലേട്ടന്റെ കൈയ്യില്‍ എത്തി ചേര്‍ന്നിരുന്നുവെങ്കില്‍ എന്ന്, അത് വായിച്ച് അദ്ദേഹത്തിന് എന്ത് തോന്നിയിട്ടുണ്ടാകാം എന്ന്. എനിക്ക് ഒരു വോയ്‌സ് മെസേജ് അയച്ചിരുന്നുവെങ്കില്‍ എന്ന്.
ഓരോ പ്രാവിശ്യം അതുണ്ടാകാതെ വരുമ്പോള്‍ ചെറിയൊരു നിരാശ തോന്നും,പക്ഷേ അടുത്ത എഴുത്ത് തുടങ്ങുമ്പോള്‍ ആ നിരാശ അങ്ങ് പോകും. എന്നാല്‍ ഇന്ന് ലാലേട്ടന്‍ എന്റെ ചന്ദ്രലേഖ ലേഖനം കണ്ട്, അത് വായിച്ചിട്ട് എനിക്കൊരു വോയ്‌സ് മെസേജ് അയച്ചിരിക്കുന്നു. 'മിസ്റ്റര്‍ സഫീര്‍, മോഹന്‍ലാലാണ്' എന്ന് കേട്ടതോടെ എന്റെ കിളി പോയി. അത് കേട്ട് കഴിഞ്ഞപ്പോള്‍ പണ്ട് മുഗള്‍ തിയേറ്ററില്‍ നിന്നും ചന്ദ്രലേഖ കണ്ടിറങ്ങിയ പോലെ ഇമോഷണലായി.

പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്ത തവണ കേട്ട ആ ശബ്ദം ഞാന്‍ ഇന്ന് ഒരുപാട് തവണ വീണ്ടും കേട്ടു...എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ വോയ്‌സ് മെസേജ്. എന്റെ ഈ സന്തോഷം, ലാലേട്ടന്റെ ആ വോയിസ് മെസ്സേജ്, എന്റെ എഴുത്തുകളെ സ്‌നേഹിക്കുന്ന പ്രോല്‍സാഹിപ്പിക്കുന്ന നിങ്ങള്‍ക്കായി പങ്ക് വെയ്ക്കുന്നു. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്ന നെബൂൽ തോമസിന് പ്രത്യേക നന്ദി.
മോഹൻലാലിൻ്റെ വീഡിയോ സന്ദേശം


Click it and Unblock the Notifications