സുചിത്രയ്‌ക്കൊപ്പം ഗംഭീരമായി വിവാഹവാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാല്‍! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
മലയാളികളുടെ സ്വന്തം ആറാം തമ്പുരാനായ മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികമായിരുന്നു ഏപ്രില്‍ 28ന്. സുചിത്രയുടെ പിന്തുണയെക്കുറിച്ച് അദ്ദേഹം എല്ലായ്‌പ്പോഴും വാചാലനാവാറുണ്ട്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തിന് കത്തെഴുതുമായിരുന്നു സഹോദരിയെന്നും അക്കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയുമായിരുന്നില്ലെന്നും സഹോദരനായ സുരേഷ് ബാലാജി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ആരാധകരും ഇതാഘോഷമാക്കി മാറ്റിയിരുന്നു. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
അന്യോന്യം മാലയണിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിന്റെയും സുചിത്രയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേക്കിന് മുകളിലും ഇവരുടെ ചിത്രങ്ങളുണ്ട്. ലൂസിഫര്‍ റിലീസ് ചെയ്തതിന് പിന്നാലെയായി മോഹന്‍ലാലും സുചിത്രയും അമേരിക്കയിലേക്ക് പോയിരുന്നു. അവധിയാഘോഷം കഴിഞ്ഞതിന് പിന്നാലെ പുതിയ സിനിമയായ ഇട്ടിമാണിയിലേക്കാണ് അദ്ദേഹം ജോയിന്‍ ചെയ്തത്.

ആഘോഷം പൊടിപൊടിച്ചു
ജാതകപ്പൊരുത്തമില്ലെന്ന് ജോത്സ്യന്‍ വിധിയെഴുതിയ ജാതകമായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയുടേതും. എന്നാല്‍ ഈ തീരുമാനത്തെ അവഗണിച്ച് വിവാഹവുമായി മുന്നോട്ട് നീങ്ങാനായിരുന്നു വീട്ടുകാരുടെ താല്‍പര്യം. എന്നാല്‍ ജാതകത്തിലെ പൊരുത്തേക്കട് പിന്നീടങ്ങോട്ടുള്ള ഇവരുടെ ജീവിതത്തെ ബാധിച്ചിരുന്നില്ലെന്നത് മറ്റൊരു പ്രധാന കാര്യമാണ്. ഇപ്പോഴിതാ വിവാഹ ജീവിതം 31 ല്‍ എത്തിയത് ഇരുവരും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രണവും വിസ്മയയും
മോഹന്‍ലാലിന്റെയും സുചിത്രയുടെയും മക്കളില്‍ മൂത്തയാളായ പ്രണവ് ഇപ്പോള്‍ മലയാളികളുടെ സ്വന്തം താരപുത്രനായി മാറിയിരിക്കുകയാണ്. നായകനായെത്തിയ ആദ്യ സിനിമയായ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആദിക്ക് ശേഷംഅരുണ്‍ ഗോപിക്കൊപ്പം ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായാണ് പ്രണവ് എത്തിയത്. മകള്‍ വിസ്മയ ഉപരിപഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. ആഘോഷത്തിനിടയില്‍ മക്കളെവിടെയന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ആഘോഷം
അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കഴിഞ്ഞ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അച്ഛന്റെയും അമ്മയുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് പ്രണവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബ സുഹൃത്തായ സമീര്‍ ഹംസ, സംവിധായകനും സന്തത സഹചാരിയുമായ പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

സുചിത്ര സജീവമാണ്
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും സുചിത്രയെ കാണാനില്ലെങ്കിലും സുഹൃത് സര്‍ക്കിളില്‍ ഏറെ സജീവമാണ് സുചിത്ര. ഇടയ്ക്കിടയ്ക്ക് സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ താരപത്‌നി സമയം കണ്ടെത്താറുണ്ട്. അടുത്ത സുഹൃത്തുക്കളുടെ സന്തോഷങ്ങളിലെല്ലാം അവര്‍ തന്റെ സാന്നിധ്യം അറിയിക്കാറുമുണ്ട്. തന്റേതായ കൊച്ചു ലോകത്തില്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരിയാണ് സുചിത്ര. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ മോഹന്‍ലാല്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്നെ നിര്‍ബന്ധിക്കാറില്ലെന്ന് നേരത്തെ സുചിത്ര വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications