മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍! ഇച്ചാക്കയും ബാബിയുമെന്ന് താരം

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പരുക്കന്‍ മനുഷ്യനെന്ന് വിളിക്കുമ്പോഴും അദ്ദേഹത്തിനെ അടുത്ത് അറിയുന്നവര്‍ ഇത്രയും സ്‌നേഹമുള്ള മനുഷ്യന്‍ വേറെയില്ലെന്ന് പറയും. ഇന്നിതാ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വിവാഹത്തിലൂടെ ഒന്നായതിന്റെ നാല്‍പത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് സിനിമാലോകത്ത് നിന്നും നിരവധി പേരാണ് എത്തിയത്.

നടന്‍ മോഹന്‍ലാലും മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ബാബിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ എഴുതിയത്. ഒപ്പം മമ്മൂട്ടിയുടെയും ഭാര്യയുടെയും വരച്ച ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

lal-pics

മോഹന്‍ലാലിനെ കൂടാതെ ജോജു ജോര്‍ജ്, അനു സിത്താര, സംവിധായകന്മാരായ അരുണ്‍ ഗോപി, അജയ് വാസുദേവ് തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. 1979 മേയ് ആറിനായിരുന്നു വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്ന മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അഭിനയമോഹം നേരത്തെയുണ്ടായിരുന്ന മമ്മൂട്ടി അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ സിനിമകളില്‍ വിവാഹത്തിന് മുന്‍പേ അഭിനയിച്ചിരുന്നു.

വിവാഹത്തിന് ശേഷം മേള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ ഭാര്യയെ കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും സുല്‍ഫത്ത് വിവാഹം കഴിച്ചത് ഒരു വക്കീലിനെയാണെന്ന് മമ്മൂട്ടി പറയുമായിരുന്നു. ഭാര്യ ഒരിക്കലും രക്തബന്ധമല്ലല്ലോ, പക്ഷേ മുറിച്ച് മാറ്റാവുന്ന ഒരു ബന്ധമാണ്. എന്നാല്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്.

 mammootty-sulu

മുറിച്ച് മാറ്റാന്‍ പറ്റുന്ന ആ ബന്ധത്തില്‍ നിന്നുമാണ് മുറിച്ച് മാറ്റാനാവാത്ത മറ്റ് ബന്ധങ്ങളെല്ലാം നമുക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭാര്യ ഭര്‍ത്തൃബന്ധം വളരെ ദിവ്യമായ ഒന്നാണ്. നേരത്തെ ഭാര്യയെ കുറിച്ച് ഒരു വേദിയില്‍ വെച്ച് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു. അഭിഭാഷകന്റെ ജോലി വിട്ട് സിനിമാ നടനാകാനുള്ള മമ്മൂട്ടിയുടെ ആഗ്രഹത്തിന് എന്നും പിന്തുണ നല്‍കിയത് സുല്‍ഫത്തായിരുന്നു. നാല്‍പത് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തില്‍ മെഗാസ്റ്റാറിന്റെ വിജയത്തിന് പിന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X