ചുംബനത്തിലൂടെ സുചിയ്ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍! ജാതകം ചേരില്ലെന്ന് പറഞ്ഞ് മുടങ്ങിയ കല്യാണത്തിന് 37 വയസ്

വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് രസകരമായ കഥ പറയാനുള്ള താരദമ്പതിമാരാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും. സിനിമയില്‍ വില്ലനായി അഭിനയിച്ച് തുടങ്ങിയ കാലം മുതല്‍ മോഹന്‍ലാല്‍ അറിയാതെ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്ന ആളായിരുന്നു സുചിത്ര. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജാതകം പോലും ചേരില്ലെന്ന സ്ഥിതി വന്നു. അങ്ങനെ പ്രതിസന്ധികള്‍ പലതുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോട് കൂടി ഇവര്‍ വിവാഹിതരായി.

സകല പ്രതിബന്ധങ്ങളും മറികടന്ന് ദാമ്പത്യം മുന്നോട്ട് പോയി. 1988 ല്‍ വിവാഹിതരായ മോഹന്‍ലാലും സുചിത്രയും ഇന്ന് അവരുടെ മുപ്പത്തിയേഴാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. രാവിലെ തന്നെ ഭാര്യയ്ക്ക് സ്‌നേഹചുംബനം നല്‍കി കൊണ്ടാണ് ആശംസയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.

suchithra-mohanlal

'വിവാഹ വാര്‍ഷിക ആശംസകള്‍, പ്രിയപ്പെട്ട സുചി. എന്നും നിന്നോട് നന്ദിയുള്ളവനാണ്, എന്നും നിന്റേത്...' എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി മോഹന്‍ലാല്‍ കൊടുത്തിരിക്കുന്നത്. സിനിമയില്‍ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം താരദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ്.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലും സുചിത്രയും വിവാഹിതരാവുന്നത്. അക്കാലത്ത് നടന്ന ഏറ്റവും ആഡംബര വിവാഹമായിരുന്നു അത്. മലയാള സിനിമാലോകം മുഴുവനും ഇന്ത്യന്‍ സിനിമാ മേഖലയിലെ പ്രമുഖരും ഒന്നടങ്കമെത്തിയ ചടങ്ങിലാണ് മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലിക്കെട്ടിയത്. ഇന്നും ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സാധാരണക്കാര്‍ക്ക് പോലും വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഇതിലും രസകരം ഈ വിവാഹം നടക്കാന്‍ പാടില്ലെന്ന ജാതകമായിരുന്നു.

തമിഴിലെ പ്രമുഖ നിര്‍മാതാവ് കെ ബാലാജിയുടെ മകളായ സുചിത്രയ്ക്ക് മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടതോടെ അദ്ദേഹത്തോട് ക്രഷ് തോന്നുകയായിരുന്നു. അന്ന് സുന്ദരക്കുട്ടപ്പന്‍ ആണെന്ന് പറഞ്ഞ് കളിയാക്കുകയും മോഹന്‍ലാല്‍ അറിയാതെ അദ്ദേഹത്തിനെ ഇഷ്ടമാണെന്ന് പറഞ്ഞ് കത്തുകള്‍ അയക്കുകയും ചെയ്തിരുന്നു. പിന്നീട് കത്തുകള്‍ വരുന്നത് സുചിത്രയില്‍ നിന്നാണെന്ന് തിരിച്ചറിയുകയും ഇതോടെ വീട്ടുകാരും ഈ ബന്ധത്തിന് സമ്മതം മൂളി.

suchithra-mohanlal

വിവാഹത്തിന് മുന്നോടിയായി ജാതകം നോക്കിയപ്പോഴാണ് ഇത് തമ്മില്‍ ചേരില്ലെന്ന് അറിയുന്നത്. ഇതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തി. അങ്ങനെ ഇരുവരും രണ്ട് വഴിയ്ക്ക് ആയെങ്കിലും മോഹന്‍ലാലിനെ മനസില്‍ കൊണ്ട് നടന്ന സുചിത്ര അദ്ദേഹത്തിന് നിരന്തരം കത്തുകള്‍ അയച്ച് കൊണ്ടിരുന്നു. കോഴിക്കോടുള്ള ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ സുചിത്ര വീണ്ടും മോഹന്‍ലാലിന് വിവാഹാഭ്യര്‍ഥന അയച്ചു. ഇതോടെയാണ് വീണ്ടും ജാതകം പരിശോധിക്കുന്നത്. ആദ്യം നോക്കിയ ജാതകത്തില്‍ തെറ്റ് പറ്റിയതാണെന്നും ഇരുവര്‍ക്കും പൊരുത്തമുണ്ടെന്നും കണ്ടെത്തി.

അങ്ങനെ വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് താരങ്ങളെത്തി. അന്ന് സിനിമയില്‍ സൂപ്പര്‍താരമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന മോഹന്‍ലാലിന് ആശംസകള്‍ നേരുന്നതിനും അദ്ദേഹത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി പ്രേം നസീര്‍, മമ്മൂട്ടി, സോമന്‍, റഹ്‌മാന്‍, സുകുമാരന്‍, സുരേഷ് ഗോപി, എന്നിങ്ങനെ നൂറുക്കണക്കിന് താരങ്ങളാണ് എത്തിയത്.

വിവാഹത്തിന് ശേഷമാണ് മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ കൂടുതല്‍ മാറ്റം വരുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ താരമായി അദ്ദേഹം വളര്‍ന്നു. പതിറ്റാണ്ടുകളായി മലയാള സിനിമയുടെ താരരാജാവ് എന്ന ബഹുമതിയും മോഹന്‍ലാലിന് സ്വന്തമാണ്. എല്ലാ നേട്ടങ്ങള്‍ക്കും പിന്തുണയായി ഭാര്യ സുചിത്രയാണ് കൂടെ നിന്നത്. പൊതുവേ താരപത്‌നി എന്ന പ്രിവിലേജില്‍ നിന്നും മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ് സുചിത്ര ചെയ്തത്.

ഭര്‍ത്താവ് സിനിമയില്‍ സൂപ്പര്‍താരമായി തിരക്കില്‍ നിന്നപ്പോള്‍ മക്കളുടെ കാര്യവും അമ്മയുടെ കാര്യങ്ങളുമൊക്കെ നോക്കിയിരുന്നത് സുചിത്രയായിരുന്നു. ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള സുചി വീട്ടില്‍ അതിനായി ഒരു ലോകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X