ആന്‍റണി പെരുമ്പാവൂരിനും ശാന്തിക്കും മോഹന്‍ലാലിന്‍റെ ആശംസ! പുതിയ സന്തോഷം ഇതാണ്!
മോഹന്‍ലാലിന്റെ സന്തതസഹചാരിയായാണ് ആന്റണി പെരുമ്പാവൂരിനെ പ്രേക്ഷകര്‍ ആദ്യം അറിഞ്ഞത്. അദ്ദേഹത്തിന്റെ ഡ്രൈവറിനും അപ്പുറത്തേക്ക് ജീവിതത്തിന്റേയും ഭാഗമായി മാറുകയായിരുന്നു ആന്റണി. ലാല്‍ സാറിന്റെ വിളിക്കായി കാതോര്‍ത്ത് അദ്ദേഹത്തിന് അരികിലുണ്ടാവാറുണ്ട് ആന്റണി. ഇടയ്ക്ക് അഭിനയത്തിലും അദ്ദേഹം ഒപ്പം ചേര്‍ന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ അമരക്കാരനാവാനുള്ള ഭാഗ്യവും അദ്ദേഹത്തിനായിരുന്നു ലഭിച്ചത്. മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി എത്താറുണ്ട് ആന്റണി. ആന്റണിയുടേയും ഭാര്യ ശാന്തിയുടേയും വിവാഹ വാര്‍ഷികമാണ് മെയ് 25ന്. അദ്ദേഹത്തിന്റെ പിറന്നാളും ഇന്ന് തന്നെയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നെത്തിയിട്ടുള്ളത്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി ഇന്നാണെന്ന് വ്യക്തമാക്കി ആന്റണിയും എത്തിയിരുന്നു. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആന്റണിക്കും ശാന്തിക്കും ആശംസ അറിയിച്ച് മോഹന്‍ലാലും എത്തിയിട്ടുണ്ട്. കുടുംബസമേതമായുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.
മോഹന്‍ലാലും ആന്റണിയും മാത്രമല്ല കുടുംബാംഗങ്ങളും അടുപ്പമുണ്ട്. ഇടയ്ക്ക് യാത്രകളും മറ്റുമൊക്കെയായി ഇവരെല്ലാം ഒന്നിക്കാറുമുണ്ട്. മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ ചിത്രീകരണം കാണാനായി പോയതായിരുന്നു ആന്റണി. അവിടെ നിന്നാണ് പിന്നീട് അദ്ദേഹത്തിന്റെ നിഴലായി മാറിയത്. ആ യാത്രയെക്കുറിച്ച് നിരവധി തവണ വാചാലനായിട്ടുണ്ട് അദ്ദേഹം. മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയായി പലരും കാണുന്നത് ആന്റണിയെയാണ്. അദ്ദേഹത്തിന് ഇഷ്ടമായാല്‍ മോഹന്‍ലാലിനും കഥ ഇഷ്ടമാവുമെന്നും ചിലരൊക്കെ പറഞ്ഞിരുന്നു.

ആന്റണി പെരുമ്പാവൂരിന്റെ പിന്തുണയെക്കുറിച്ച് സംവിധായകരും താരങ്ങളുമെല്ലാം വാചാലരാവാറുണ്ട്. ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോള്‍ ആന്റണി നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വിരാജ് എത്തിയിരുന്നു. ലൂസിഫറിന്റെ താരനിര്‍ണ്ണയം ഉള്‍പ്പടെ പല കാര്യങ്ങളിലും അദ്ദേഹം നല്‍കി പിന്തുണയാണ് തന്നെ നയിച്ചതെന്ന് പൃഥ്വി പറഞ്ഞിരുന്നു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും താന്‍ അത് തന്നെ പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. എമ്പുരാനും ദൃശ്യ 2മുള്‍പ്പടെ നിരവധി സിനിമകളാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ദൃശ്യം 2ന്റെ പ്രഖ്യാപനവും ടീസറും പുറത്തുവന്നത്.


Click it and Unblock the Notifications











