ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹത്തില്‍ മോഹന്‍ലാല്‍ കുടുംബസമേതം എത്താന്‍ കാരണം ഇതാണ്

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കുടുംബസമേതമായാണ് മോഹന്‍ലാല്‍ ഈ ചടങ്ങില്‍ പങ്കെടുത്തത്. നേരത്തെ നടന്ന നിശ്ചയ ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. സുചിത്രയും പ്രണവ് മോഹന്‍ലാലുമായിരുന്നു അന്ന് താരത്തിനൊപ്പമുണ്ടായിരുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി വിസ്മയയും എത്തിയിരുന്നു.

സ്റ്റൈലിഷായി പ്രണവിന്റെ കൈ പിടിച്ച് നടന്നുനീങ്ങുന്ന വിസ്മയയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇവരുടെ പിന്നിലായാണ് മോഹന്‍ലാലും സുചിത്രയും നടന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവരെല്ലാമെത്തിയത്. ദിലീപുള്‍പ്പടെ നിരവധി പേരാണ് സിനിമാമേഖലയില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയത്.

വിവാഹത്തിന്റേയും പിന്നീട് നടന്ന വിരുന്നിന്റേയും ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്നിലുമെല്ലാം മോഹന്‍ലാല്‍ സജീവമായിരുന്നു. മോഹന്‍ലാലിന്റെ സന്തത സഹചാരിയായാണ് ആന്റണി പെരുമ്പാവൂര്‍. ഡ്രൈവറായി തുടങ്ങി പിന്നീട് നടന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു അദ്ദേഹം.

Mohanlal

സ്വന്തം വീട്ടില്‍ നടക്കുന്ന ചടങ്ങ് പോലെയായാണ് ഈ വിവാഹമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നവദമ്പതികള്‍ക്ക് ആശംസ അറിയിച്ചും മോഹന്‍ലാല്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ഏഴെട്ട് മാസമായിട്ട് കാണാത്ത ഒരുപാട് മുഖങ്ങൾ, അതിന്റെയൊരു സന്തോഷമുണ്ട്.എല്ലാം ശരിയാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. എന്തായാലും ഇങ്ങനെയൊരു ചടങ്ങിൽവച്ച് നിങ്ങളെയൊക്കെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്റെ വീട്ടിൽ നടക്കുന്നൊരു ചടങ്ങ് പോലെയാണ് ഞാൻ ഇതിനെ കാണുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

Mohanlal

ആന്റണി എന്റെ കൂടെ കൂടിയിട്ട് ഏകദേശം മുപ്പത്തിമൂന്ന് വർഷമായി. മുപ്പത്തിമൂന്ന് വർഷങ്ങൾ എന്നു പറയുന്നത് വലിയ വർഷങ്ങൾ തന്നെയാണ്. എന്നോടൊപ്പം സഞ്ചരിച്ചു. എല്ലാം നല്ലത് തന്നെയാണ് ജീവിതത്തിൽ സംഭവിച്ചത്. അത്തരത്തിലൊരു നല്ല സംഭവത്തിന്റെ സാക്ഷിയാകാൻ എനിക്ക് സാധിച്ചു. എന്റെ കുടുംബം ഉണ്ടായിരുന്നു. അവരിപ്പോൾ പോയി. എന്തായാലും ഈ കുട്ടികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെയെന്ന് പറഞ്ഞും മോഹന്‍ലാല്‍ ആശംസ അറിയിച്ചിരുന്നു.

അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X