എന്‍റെ രാജകുമാരിക്ക് പിറന്നാളാശംസ! മായയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍! ചിത്രം വൈറല്‍!

പ്രക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മോഹന്‍ലാലിന്റേത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. താരം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. സിനിമാതിരക്കുകളുമായി മോഹന്‍ലാല്‍ മുന്നേറുമ്പോള്‍ കുടുംബ കാര്യങ്ങളും ബിസിനസിലുമെല്ലാം സുചിത്രയുടെ ശ്രദ്ധ എത്താറുണ്ട്. മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള ഇഷ്ടത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

മോഹന്‍ലാലിന് പിന്നാലെയായി മൂത്ത മകനായ പ്രണവും സിനിമയില്‍ അരങ്ങേറിയിരുന്നു. പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് എത്തിയത്. ഒന്നാമനെന്ന ചിത്രത്തിലും പ്രണവ് വേഷമിട്ടിരുന്നു. ബാലതാരമായി എത്തിയപ്പോള്‍ മുതല്‍ പ്രണവ് നായകനായി അരങ്ങേറുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ആദിയിലൂടെയാണ് അത് സംഭവിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ചിതത്രത്തിന് ലഭിച്ചത്.

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. ജീത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് നായകനായും താരപുത്രനെത്തിയത്. താരജാഡകളൊന്നുമില്ലാതെ ലളിത ജീവിതമാണ് തനിക്ക് താല്‍പര്യമെന്ന് പ്രണവ് വ്യക്തമാക്കിയിരുന്നു. നായകനായി പ്രണവ് എത്തിയപ്പോള്‍ ആ ചിത്രത്തില്‍ അതിഥിയായി മോഹന്‍ലാലുമുണ്ടായിരുന്നു.

Mohanlal

പ്രണവിന് പിന്നാലെയായി മായയും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പെയിന്റിംഗിലും എഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് മായ. ചേട്ടന് പിന്നാലെയായി അനിയത്തിയും എത്തുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മായയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസ അറിയിച്ചത്.

മായയ്‌ക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. മായ മോഹന്‍ലാലിന് ടാഗ് ചെയ്തുള്ള ആശംസ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ രാജകുമാരിക്ക് പിറന്നാളാശംസയെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. പ്രണവ് നായകനായി അരങ്ങേറുമ്പോള്‍ അത് കാണാനായി മായയും എത്തിയിരുന്നു. പൂജ ചടങ്ങിന് മായയുണ്ടായിരുന്നുവെങ്കിലും സിനിമ റിലീസ് ചെയ്തപ്പോള്‍ അനിയത്തി അമേരിക്കയിലാണെന്ന് പ്രണവ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X