ലാലു അങ്കിള്‍... മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ തുള്ളിച്ചാടി താരുപുത്രി കീര്‍ത്തി സുരേഷ്
മലയാളത്തില്‍ താരപുത്രിമാര്‍ അധികം പേരും സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും എത്തിയവരെല്ലാം സൂപ്പര്‍ നായികമാരായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് താരപുത്രി കീര്‍ത്തി സുരേഷ്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് കീര്‍ത്തിയ്ക്കായിരുന്നു. തനിക്ക് ലഭിച്ച അംഗീകാരത്തില്‍ അതീവ സന്തോഷത്തിലാണ് നടി.
കീര്‍ത്തിയ്ക്ക് നിര്‍ത്താതെയുള്ള ആശംസ പ്രവാഹമായിരുന്നു. തമിഴകത്ത് നിന്നും അല്ലാതെയുമായി നിരവധി നടി നടന്മാര്‍ വിളിച്ച് കൊണ്ടേ ഇരിക്കുന്നു. എല്ലാവര്‍ക്കും വിനയത്തോടെയുള്ള മറുപടികള്‍. അതിനിടെയാണ് കീര്‍ത്തിയുടെ ഫോണിലേക്ക് മോഹന്‍ലാലിന്റെ വിളി വന്നത്. ലാലങ്കിള്‍... ലാലങ്കിള്‍... എന്ന് പറഞ്ഞ് സന്തോഷം അടക്കാനാവാതെ കീര്‍ത്തി തുള്ളിച്ചാടി.

ലാലിന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ ശേഷം ഫോണ്‍ അച്ഛന്‍ സുരേഷ് കുമാറിന് കൈമാറി. സന്തോഷം ലാല്‍ പങ്കുവെച്ചപ്പോള്‍ അടുത്ത തവണ ഞാന്‍ വാങ്ങിക്കും ലാലു നോക്കിക്കോളു... എന്നായിരുന്നു സുരേഷ് കുമാറിന്റെ മറുപടി. മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി ആളുകളായിരുന്നു കീര്‍ത്തിയുടെ പ്രതികരണമെടുക്കാന്‍ പുരസ്‌കാര പ്രഖ്യാപന ദിവസമെത്തിയത്.
ഒരു കാലത്ത് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമകളുടെ നിര്‍മാതാവ് ആയിരുന്നു സുരേഷ് കുമാര്‍. ഈ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ ഈ മൂന്ന് പേരുടെയും മക്കള്‍ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Click it and Unblock the Notifications