അബ്രാം ഖുറേഷി എന്നെത്തും? മോഹന്‍ലാലിന്‍റെ ആശംസയ്ക്ക് മറുപടി പൃഥ്വിരാജിനോട് ആരാധകര്‍!
പൃഥ്വിരാജ് സുകുമാരന് പിറന്നാളാശംസ നേര്‍ന്ന് മോഹന്‍ലാലും എത്തിയിരുന്നു. ലൂസിഫറിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം എത്തിയത്. 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുമെന്ന് പൃഥ്വി അറിയിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. എന്നാണ് എമ്പുരാന്‍ എത്തുന്നതെന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. മോഹന്‍ലാലിന്റെ പോസ്റ്റിന് കീഴിലും ഇതേക്കുറിച്ചുള്ള കമന്റുകളായിരുന്നു കൂടുതലും. ഇതിനിടയില്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് പൃഥ്വിരാജും എത്തിയിരുന്നു. അബ്രാം ഖുറേഷി എത്തുന്നുവെന്നുള്ള സൂചനയും പൃഥ്വിയുടെ മറുപടിയിലുണ്ടായിരുന്നു.
തനിക്കേറെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാല്‍ എന്നും താന്‍ സംവിധാനത്തിലേക്ക് കടക്കുമ്പോള്‍ നായകനാക്കുന്നത് അദ്ദേഹത്തെയായിരിക്കും എന്നും പൃഥ്വി വളരെ മുന്‍പ് പറഞ്ഞിരുന്നു. ലൂസിഫറിലൂടെ ആ മോഹം സാക്ഷാത്ക്കരിക്കുമ്പോള്‍ നായകന്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു. മഞ്ജു വാര്യരായിരുന്നു നായികയായെത്തിയത്. ഇവരെ നായികനായകന്‍മാരാക്കിയപ്പോള്‍ അതിഥി വേഷത്തിലെത്തി വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു പൃഥ്വിരാജ്. ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. ഒരു ബാഗം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയുന്ന ചിത്രമല്ല ഇതെന്ന് പറഞ്ഞതിന് പിന്നാലെയായാണ് എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിലവിലെ തിരക്കുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും എമ്പുരാന്റെ ജോലികളിലേക്ക് കടക്കുകയെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ദിഖിന്റെ ബിഗ് ബ്രദര്‍, സ്വന്തം ചിത്രമായ ബറോസ് തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നത്.


Click it and Unblock the Notifications