മോഹന്‍ലാലിനെ ഒടിയന്‍ വിടാതെ പിന്തുടരുന്നു.. എവിടെ പോയാലും ഒടിയനാണെന്ന് മോഹന്‍ലാല്‍! സത്യമെന്ത്..?
മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന നീരാളി ജൂലൈ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് നീരാളി. നീരാളിയ്ക്ക് പിന്നാലെ രഞ്ജിത്തിന്റെ സംവിധാനത്തിലെത്തുന്ന ഡ്രാമയും റിലീസ് ചെയ്യും. എന്നാല്‍ ഈ വര്‍ഷം ബോക്‌സോഫീസിനെ തകര്‍ക്കുന്നത് ഒടിയനായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ബിഗ് ബജറ്റിലൊരുങ്ങുന്ന ഒടിയന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്റെ മുഖം കാണിച്ചു കൊണ്ടുള്ള ടീസറായിരുന്നു വന്നത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടായിരുന്നു ടീസര്‍ ഹിറ്റായത്. ഇപ്പോള്‍ എവിടെ പോയാലും ഒടിയന്‍ തന്നെ വിടാതെ പിന്തുടരുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്.

ഒടിയന്‍ വരുന്നു..
വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. ഈ വര്‍ഷത്തെ ഓണത്തിന് റിലീസിനെത്തുമെന്ന് കരുതിയിരുന്നെങ്കിലും ഒക്ടോബര്‍ പതിനൊന്നിനാണ് ഒടിയന്റെ റിലീസ്. ബിഗ് റിലീസിനൊരുങ്ങുന്ന ഒടിയന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വന്‍ മുതല്‍ മുടക്ക് ആവശ്യം വന്നിരിക്കുന്ന ഒടിയന്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. കേരളം ഇതുവരെ കേള്‍ക്കാത്ത ഒരു കഥയായിരിക്കും ചിത്രം പറയാന്‍ പോവുന്നത്.

ടീസര്‍ ഹിറ്റ്
ഇന്നലെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരുന്നു. പുറത്ത് വന്ന ഉടനെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മുഖം കാണിക്കാതെ ഒടിയന്‍ മാണിക്യന്‍ നടന്ന് പോവുന്ന ടീസറായിരുന്നു ആദ്യം റിലീസ് ചെയ്തിരുന്നത്. ഇത്തവണ പുതിയ ലുക്കിലുള്ള ഒടിയന്റെ മുഖം കാണിച്ചിരിക്കുകയാണ്. ഓ.. ഒടിയന്‍ എന്ന ബിജിഎമ്മിന്റെ പശ്ചാതലത്തിലാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒടിയന്‍ മാണിക്യന്റെ ഒടിവേലകള്‍ കാണാമല്ലോ എന്ന് പറഞ്ഞ് കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്.
ഒടിയന്‍ വിടാതെ പിന്നാലെയുണ്ട്..
ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. എന്നാല്‍ മോഹന്‍ലാല്‍ എവിടെ പോയാലും ഒടിയന്‍ വിടാതെ പിന്നാലെ തന്നെയുണ്ട്. ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലണ്ടനില്‍ നിന്നുമുള്ള ചിത്രമായിരുന്നു അത്. ലണ്ടനില്‍ പോയാലും അവിടെയും ഒടിയന്‍ എന്ന പിന്തുടരുകയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

നിരവധി താരങ്ങള്‍
മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന സിനിമയില്‍ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി നിരവധി താരങ്ങളാണ് ഉള്ളത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, ശ്രീജയ നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ബോളിവുഡ് താരം മനോജ് ജോഷി ഒടിയന്‍ മാണിക്യന്റെ മുത്തച്ഛന്റെ വേഷത്തിലൂടെ സിനിമയിലുണ്ട്.

ബോക്‌സോഫീസിനെ തകര്‍ക്കും..
ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയിലുള്ള ഒടിയന്‍ ഫാന്റസി ത്രില്ലര്‍ മൂവിയാണ്. ഒരു കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വലിയൊരു ദൃശ്യ വിസ്മയമാവാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ആകാംഷ വര്‍ദ്ധിപ്പിച്ച് ടീസറുകള്‍ വന്ന സിനിമ റിലീസിനെത്തി കഴിയുമ്പോള്‍ തരംഗമായി മാറും. മാത്രമല്ല കേരല ബോക്‌സോഫീസില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നുമാണ് പ്രതീക്ഷകള്‍.


Click it and Unblock the Notifications