Just In
- 2 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 5 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Finance
ബജറ്റ് 2021: ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അലൻസിയാറിന്റെ കൈത്തോക്ക്!! തകർപ്പൻ സിനിമ ഡയലോഗുമായി ലാലേട്ടൻ, ഇതൊക്കെ എപ്പോ എവിടെ....!!
മോഹൻലാലിന് നേരെയുള്ള അലൻസിയാറിന്റെ വിരൽ ചൂണ്ടൽ സാമൂഹിക സാംസ്കാരിക സിനിമ മേഖലയെ ഒന്നടങ്കം പിടിച്ചു കുലുക്കിയിട്ടുണ്ട്.. സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ തന്റേതായ രീതിയിൽ നിലപാടും പ്രതിഷേധവും പ്രകടപ്പിക്കുന്ന താരമാണ് അലൻസിയാർ. ഒരു പക്ഷെ ഇതാകും താരത്തിനെതിരെ വിരൽ ചൂണ്ടിയത് വൻ വിഷയമായി തീർന്നത്. എന്നാൽ എന്തിനു വേണ്ടിയായിരുന്നു മോഹൻലാലിന് നേരെ അലൻസിയാർ വിരൽ ചൂണ്ടിയതെന്ന് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ്.
ലാലേട്ടൻ പ്രസംഗിക്കുമ്പോൾ മുത്രമൊഴിക്കാൻ മുട്ടി!! നിർത്താമോയെന്ന് തമാശയിൽ ആ ആംഗ്യം കാണിച്ചു
ഇതിന് മറുപടി അലൻസിയാർ തന്നെ നൽകുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിനെ കുറിച്ച് മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെയാണ്. ലാലേട്ടന്റെ പ്രതികരണത്തെ കുറിച്ച് ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയാർ പറഞ്ഞത്. അദ്ദേഹം പറയുന്നത് ഇങ്ങനെ... തുടർന്നു വായിക്കു...
സുരേഷിന് പൊസസീവ്നസ്!! പേളിയ്ക്ക് ഒന്നു അറിയില്ല....അരിസ്റ്റോയെ ലക്ഷ്യംവെച്ച് ആത്മ മിത്രങ്ങൾ

ലാലേട്ടന്റെ മറുപടി
വാർത്ത വന്നപ്പോൾ തന്നെ താൻ ലാലേട്ടനുമായി സംസാരിച്ചിരുന്നു. വാർത്ത കണ്ടിരുന്നോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽ പറയുന്ന സംഭങ്ങൾ എവിടെഎപ്പോൾ നടന്നുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതേ സമയം അലൻസിയാർ എന്താണ് ചോദിച്ചതെന്ന് പത്രക്കാർ തന്നോട് ചോദിച്ചിരുന്നുവെന്നും ലാലേട്ടൻ പറഞ്ഞിരുന്നു. സുഖമല്ലേ എന്നാണ് അന്ന് ഞാൻ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജിലേക്ക് കയറവേ മുഖ്യമന്ത്രി എന്നോട് ചോദിച്ചു, ഒന്ന് നടന്ന് വരുന്നത് കണ്ടിരുന്നല്ലോ എന്ന്. മൂത്രമൊഴിക്കാന്‍ പോയതാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിക്കുകയും ചെയ്തിരുന്നു.

സിനിമ നിർത്തിയാലോ
സിനിമാഭിനയം നിർത്തിയാലോ എന്ന് കുറെ കാലമായി താൻ ആലോചിക്കുന്നുണ്ട്. ഒരു രസവും തനിയ്ക്ക് തോന്നുന്നില്ല. കുറെ പണവും പ്രശംസിയും കിട്ടുന്നു എന്നല്ലാതെ ഒന്നുമില്ല. മനസ്സിന് സന്തോഷം തരുന്ന സിനിമകളും വേഷങ്ങളും വല്ലപ്പോൾ മാത്രമാണ് സംഭവിക്കുക. ബാക്കിയൊക്കെ അവനവന്റെ അന്നത്തിനു വേണ്ടിയും കുടുംബത്തെ പോറ്റാൻ വേണ്ടിയുള്ള ഒരു തൊഴിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ നിന്ന് പുറത്താക്കണോ
നിങ്ങൾക്കെന്നെ സിനിമയിൽ നിന്ന് പുറത്താക്കണമെന്നുണ്ടെങ്കിൽ ആയിക്കൊള്ളൂ. തനിയ്ക്ക് ഒരു കുഴപ്പവുമില്ല. അൻപത് വയസിന് ശേഷമാണ് ഞാൻ സിനിമയിൽ എത്തുന്നത്. ആ അൻപത് വർഷവും സമൂഹത്തിൽ നടന്ന കാര്യങ്ങൾ കണ്ടും ശ്രദ്ധിച്ചും പ്രതികരിക്കേണ്ട വിഷയമാണ് എന്ന് തോന്നുന്ന കാര്യങ്ങൾ പ്രതികരിച്ചുമൊക്കെയാണ് വളർന്നത്. ഞാൻ സിനിമാഭിനയം നിർത്തണമെങ്കിൽ അത് നിർത്താം. ഞാൻ സിനിമയിൽ നിന്ന് പോയതു കൊണ്ട് സിനിമ ലോകത്തിനോ സമൂഹത്തിനോ ഒന്നും തന്നെ സംഭവിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നെ കൊന്നോളു പക്ഷെ ആത്മഹത്യ ചെയ്യല്ല
സിനിമാഭിനയത്തെ രാവിലെ സെക്രട്ടറിയേറ്റിൽ പോയി വൈകുന്നേരം തിരിച്ചു വരുന്ന ജോലിയായിട്ടാണ് തനിയ്ക്ക് ഇതുവരെ തോന്നിയിട്ടുള്ളത് സിനിമയിലെ അടുത്ത സുഹൃത്തുക്കൾക്കൊക്കെ തന്നെ അറിയാം. അത് അറിയാത്തവരാണ് തമാശ രൂപത്തിൽ ചെയ്ത ഒരു കാര്യത്തെ ഇങ്ങനെ വ്യാഖ്യാനിച്ചത്. നിങ്ങൾക്ക് എന്നെ കൊല്ലാം എന്നാൽ ഒരിക്കലും താൻ ആത്മഹത്യ ചെയ്യില്ലെന്നും അലൻസിയാർ പറഞ്ഞു.

എഎംഎംഎ വിശദീകരണം തേടും
അതേ സമയം സംസാന ചലച്ചിത്ര അവാർഡ് പുരസ്കാരദാന ചടങ്ങിൽ മോഹൻലാലിന് നേരെ പ്രതീകാത്മകമായി തോക്ക് ചൂണ്ടിയതുമായി മായി ബന്ധപ്പെട്ട് നടൻ അലൻസിയാരോട് താരസംഘടനയായ എഎംഎംഎഎ വിശദീകരണം തേടും. ലാലിന് നേരയുളള വിമർശനങ്ങൾ മറുപടി പറയുന്നതിനിടയിലാണ് അലൻസിയാർ കൈ വിരൽ കൊണ്ട് തോക്ക് ചൂണ്ടുന്നതു പോലെ കാണിച്ചത്. ഇതിനെതിരെ മോഹൻലാൽ ഫാൻസ് രംഗത്തെത്തിയിരുന്നു. അലൻസിയാർക്ക് നേരെ തെറി വിളിയും വിമർശനവും വേദിയിൽ ഉയർന്നിരുന്നു.

എഎംഎംഎയ്ക്ക് കത്ത് നൽകും
അവാര്‍ഡ്‍ദാന ചടങ്ങിനിടെ എന്തായിരുന്നു സംഭവിച്ചത് എന്നതിന് വിശദീകരണം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അലൻസിയാർ ഫറഞ്ഞു. മറുപടി ഞാന്‍ കൊടുക്കും. ഒരു സംഘടനയുടെ കീഴിൽ പ്രവർത്തിക്കുമ്പോൾ അതിന് ചില നിയമാവലികളൊക്കെ ഉണ്ടാവുമല്ലോ. ഒരു ക്ലാരിഫിക്കേഷന്‍ എനിക്കും പറയാനുണ്ട്. ആ മറുപടിയുടെ കോപ്പി മാധ്യമങ്ങള്‍ക്കും നല്‍കും.

മുത്രമൊഴിക്കാൻ മുട്ടി
പുരസ്കാരദാന ചടങ്ങിൽ സത്യത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. മോഹൻലാലിന്റെ പ്രസംഗം നടന്നു കൊണ്ടിരുന്നപ്പോൾ തനിയ്ക്ക് മൂത്രമൊഴിക്കാൻ മുട്ടിയിരുന്നു.ലാലേട്ടന്റെ പ്രസംഗം ഒന്ന് തീർന്ന് കിട്ടാൻ കാത്തിരിക്കുകയായിരുന്നു. അത് അവസാനിച്ച നിമിഷം തന്നെ താൻ ചാടി എഴുന്നേറ്റ് വാഷ് റൂമിലേയ്ക്ക് പോകുകയായിരുന്നു. അപ്പോൾ തമാശയ്ക്ക് ഒരു സുഹൃത്തിനോടെന്ന പോലെ ഇതൊന്ന് നിർത്താമോ എന്ന രീതിയിലായിരുന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചത്. എന്നാൽ വാർത്ത പ്രചരിച്ചത് മറ്റൊരു തരത്തിലും ആയി പോയി.