ഭരതം ഉപേക്ഷിച്ച ചിത്രമായിരുന്നു! പിന്നെ സംഭവിച്ചത്.. വർഷങ്ങൾക്ക് ശേഷം അത് വെളിപ്പെടുത്തി മോഹൻലാൽ

നടൻ മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു ഭരതം. 1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിരുന്നു. സിനിമയെ പേലെ തന്ന ഭരത്തിലെ ഗാനങ്ങളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും സിനിമ കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ചിത്രം ചർച്ച വിഷയമാകാറുണ്ട്.

ഭരതം പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ചിത്രത്തെ കുറിച്ചുള്ള നിർണ്ണായകമായ വെളിപ്പെടുത്തലുമായി മോഹൻലാൽ. ലോഹിതദാസിന്റെ ഓർമയ്ക്കായുള്ള മലയാള മനോരമ തിരക്കഥ ക്യാമ്പ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു താരം. തുടക്കത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച ചിത്രമായിരുന്നു ഭരതമെന്നാണ് മോഹൻ ലാൽ പറഞ്ഞത്.

 ഭരതം ഉപേക്ഷിക്കാനുളള കാരണം

ഭരതത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരുന്നത് ലോഹിതദാസ് തന്നെയായിരുന്നു. ചിത്രം ചെയ്യാൻ തീരുമാനിച്ച് ആദ്യം കഥയൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രവുമായി സാമ്യം തോന്നിയിരുന്നു. ചിത്രത്തിനായി ലൊക്കേഷനൊക്കെ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റൊരു ചിത്രവുമായി സാമ്യമുണ്ടെന്ന് തോന്നി ചിത്രം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

 മറ്റൊരു കഥ

എന്നാൽ തൊട്ട് അടുത്ത ദിവസം ലോഹിതദാസ് ഭരതത്തിന് മറ്റൊരു കഥയുമായി എത്തുകയായിരുന്നു അങ്ങനെയാണ് ഭരതമുണ്ടാകുന്നതെന്നും മോഹൻലാൽ പറഞ്ഞു. ലോഹിതദാസ് എഴുതി പൂർത്തിയാക്കിയതിനു ശേഷം ചിത്രീകരണം നടത്തിയ ഓരോയൊരു ചിത്രം കിരീടമാണെന്നും ലാൽ ചടങ്ങിൽ പറഞ്ഞു. മോഹൻലാലിന്റെ കരിയറില മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു കീരീടം. 1989 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കിരീടം..

 മൂന്ന് ദേശീയ അവാർഡുകൾ

1991 ൽ പുറത്തു വന്ന ഭരതം മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങളും അഞ്ച് സംസ്ഥാന അവാർഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച നടനുളള ദേശീയ പുരസ്കാരം ആദ്യമായി മോഹൻലാലിന് ലഭിക്കുന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. മികച്ച നടൻ, മികച്ച പിന്നണി ഗായകൻ, പ്രത്യേക ജൂറി പുരസ്കാരം എന്നിങ്ങനെ മൂന്ന ദേശീയ പുരസ്കാരങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മികച്ച രണ്ടാമതതെ ചിത്രം, നടൻ,നടി, സംഗീത സംവിധാനം, പ്രത്യേക ജൂറി പുരസ്കാരം എന്നിങ്ങന 5 സംസ്ഥാന പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.‌

   എവർഗ്രീൻ ഹറ്റ്  ചിത്രം

മോഹൻലാലിനോടൊപ്പം വൻ താരനിര അണിനരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. സംഗീതത്തിനും പ്രധാന്യം നൽക ഒരുക്കിയ ചിത്രത്തിൽ കല്ലൂർ ഗോപിനാഥൻ എന്ന കഥപാത്രത്തെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. സഹോദരനായി നെടുമുട വേണുവും മികച്ച പ്രകടന കാഴചവെയ്ക്കുകയായിരുന്നു. ഉർവശി,
ലക്ഷ്മി,മുരളി, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി സുകുമാരൻ നായർ,കെ.പി.എ.സി. ലളിത, ലാലു അലക്സ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബോബി കൊട്ടാരക്കര എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. കൂടാതെ ചിത്രത്തിലെ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X