twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരയ്ക്കാർ ,റാം, എമ്പൂരൻ, എന്തുകൊണ്ട് തുടര്‍ച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങൾ! വെളിപ്പെടുത്തി മോഹന്‍ലാൽ

    |

    2019 ൽ മികച്ച ഒരു പിടി മലയാളം ചിത്രങ്ങളായിരുന്നു തിയേറ്ററുകളിൽ എത്തിയത്. സൂപ്പർ താരങ്ങളും യുവതാരങ്ങളും നവാഗതരടക്കം തിളങ്ങിയ വർഷമായിരുന്നു. താരങ്ങളെ പോലെ അണിയറ പ്രവർത്തകർക്കും ശോഭിക്കാൻ സാധിച്ചിരുന്നു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ 2019 മലയാള സിനിമയ്ക്ക് എല്ലാം കൊണ്ടും മികച്ച വർഷമായിരുന്നു ഇത്.

    ചെറിയ ബഡ്ജറ്റ് ചിത്രങ്ങൾ മുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ വരെ ഈ വർഷം തിയേറ്ററുകളിൽ എത്തിയിരുന്നു സൂപ്പർ താരങ്ങളായിരുന്നു ഇക്കുറി ബിഗ്ബജറ്റ് ചിത്രങ്ങളുമായി എത്തിയത്. 2019 ൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്തത് മോഹൻലാൽ ആണ്. ഇവയെല്ലാം തിയേറ്ററുകളിൽ വൻ കളക്ഷൻ സ്വന്തമാക്കുകയായിരുന്നു. ഇപ്പോഴിത തുടർച്ചയായി ബിഗ് ബജറ്റ് ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     ബിഗ്  ബജറ്റ്   ചിത്രങ്ങൾ

    ഈ വർഷം പുറത്തിറങ്ങിയ മേഹാൻലാൽ ചിത്രങ്ങളെല്ലാം തന്നെ വലിയ മുതൽ മുടക്കിൽ ഒരുങ്ങിയതാണ്. ഇവയെല്ലാം തിയേറ്ററുകളിൽ വൻ കളക്ഷൻ കൊയ്തു. തുടർച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്യുന്ന അമ്പത് കോടിയ്ക്ക് മുകളിൽ സിനിമ ആലോചിക്കുന്ന താരവുമായി മോഹൻലാൽ മാറിയിരിക്കുകയാണ് .

      ലൂസിഫറിൽ തുടക്കം

    2019 ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ആദ്യം ബിഗ് ബജറ്റ് ചിത്രമാണ് ലൂസിഫർ. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത്. 200 കോടി രൂപ കളക്ഷൻ ചിത്രം നേടിയിരുന്നു. ലൂസിഫറിനു തൊട്ടു പിന്നാലെ പ്രദറ്‍ശനത്തിനൊരുങ്ങുന്ന ലാലേട്ടൻ ചിത്രമാണ് മരയ്ക്കാർ അറബി കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി ബഡ്ജറ്റിലാണ് ചിത്ര അണിയറയിൽ ഒരുങ്ങുന്നത്. 2020 മാർച്ച് 19 ന് തിയേറ്ററിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയേടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രിയദർശൻ ചിത്രത്തിന് പിന്നാലെ എത്തുന്ന മോഹൻലാൽ ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമായ റാമും ബിഗ് ബജറ്റ് ചിത്രമാണ്.

     എന്ത്കൊണ്ട്   ബിഗ് ബജറ്റ്  ചിത്രങ്ങൾ


    ലൂസിഫർ കഴിഞ്ഞപ്പോൾ അതിനേക്കാൾ വലിയൊരു സിനിമ ചെയ്യേണ്ടി വന്നു. അങ്ങനെയാണ് കുഞ്ഞാലി മരയ്ക്കാർ ചെയ്യുന്നത്. അതിന് ശേഷം ബിഗ് ബ്രദര്‍ വന്നു. അതും വലിയൊരു ബിഗ് ബജറ്റ് സിനിമ. അത് കഴിഞ്ഞ് റാം, റാം പൂര്‍ത്തിയായാല്‍ ബറോസ്. അത് കഴിഞ്ഞ് നമ്മള്‍ ചെയ്യാന്‍ പോകുന്നത് എമ്പുരാന്‍. ഒരു ഘട്ടത്തിലെത്തുമ്പോള്‍ സിനിമയെ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ വലിയ സിനിമ എടുക്കേണ്ടി വരും. വലിയ സിനിമ എടുക്കുമ്പോഴാണ് നാഷനല്‍ ലെവലും ഇന്റര്‍നാഷനല്‍ ലെവലും ശ്രദ്ധിക്കപ്പെടുക. അതിനുള്ള സാധ്യത നമ്മുക്കുണ്ട്. ആ സാധ്യത ഉപയോഗിച്ചു അത്രയേ ഉള്ളൂ.- മോഹൻലാൽ പറഞ്ഞു.

     ഏറെ പ്രതീക്ഷയോടെ  2020

    സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ് 2020. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടന്റെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം അടുത്ത വർഷമാണ് തിയേറ്ററുകളിൽ എത്തുക. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാായ റാം അടുത്ത വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. തെന്നിന്ത്യൻ താരം തൃഷയാണ് ലാലേട്ടന്റെ നായികയായി എത്തുന്നത്. കുഞ്ഞാലി മരയ്ക്കാർ, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബരോസ് , ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പൂരൻ എന്നീ ചിത്രങ്ങളും അടുത്ത വർഷം പ്രതീക്ഷ നൽകുന്ന സിനിമകളാണ്.

    English summary
    mohanlal says about his big buget movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X