സിനിമയിലെ മീശ പിരിക്കലും മുണ്ടുമടക്കി കുത്തലും! മോഹന്‍ലാലിന്റെ മറുപടി വെെറല്‍

By Midhun Raj

മലയാള സിനിമയില്‍ എറ്റവും കൂടൂതല്‍ ആരാധകരുളള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. ലാലേട്ടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും വലിയ വരവേല്‍പ്പ് ആരാധകര്‍ നല്‍കാറുണ്ട്. മോഹന്‍ലാല്‍ സിനിമകള്‍ കണ്ട് അദ്ദേഹത്തെ അനുകരിക്കാറുളളവരും ഏറെയാണ്. ലാലേട്ടന്റെ സംസാരവും വസ്ത്രധാരണവുമെല്ലാം പലരും ഏറ്റെടുക്കാറുണ്ട്. മുണ്ടു മടക്കി കുത്തി മീശ പിരിച്ചാല്‍ ഏതൊരു മലയാളിയും ചോദിച്ചുപോകുന്ന ചോദ്യമാണ്, ആരാന്നാ വിചാരം മോഹന്‍ലാല്‍ ആണോ എന്ന്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

ലാലേട്ടന്റെ മുണ്ടുമടക്കി കുത്തലും

ലാലേട്ടന്റെ മുണ്ടുമടക്കി കുത്തലും മീശ പിരിക്കലുമെല്ലാം പലപ്പോഴും ആരാധകര്‍ അനുകരിക്കാറുണ്ട്. ഏതൊരു മലയാളിയുടെയും പുരുഷ സൗന്ദര്യ സങ്കല്പങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ കഥാപാത്രങ്ങളുമുണ്ട്. അടുത്തിടെ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ലാലേട്ടന്‍ സംസാരിച്ചിരുന്നു. മീശ പിരിക്കല്‍ സിനിമയില്‍ കൊളളാം. നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും എന്നായിരുന്നു ആരാധകന്റെ ഒരു ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത്.

എന്നെ പോലെയാകാതെ

എന്നെ പോലെയാകാതെ അതിലും മികച്ചതാക്കാനാണ് ശ്രമിക്കേണ്ടതെന്ന് സൂപ്പര്‍താരം പറയുന്നു. ഞാന്‍ എന്താണെന്ന് എനിക്ക് തന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്ന് പറയുന്നത് വലിയ കാര്യമല്ല. എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടത്. അഭിമുഖത്തില്‍ സംസാരിക്കവേ മോഹന്‍ലാല്‍ തുറന്നു പറഞ്ഞു.

മുണ്ടുടുത്ത്, മുണ്ട് മടക്കിക്കുത്തി

മുണ്ടുടുത്ത്, മുണ്ട് മടക്കിക്കുത്തി മീശയൊന്ന് പിരിച്ചുവെച്ചാല്‍ ഏതൊരു മലയാളി പുരുഷനും അറിയാതെ ഒരു മോഹന്‍ലാല്‍ ആയി മാറാറുണ്ടെന്ന അവതാരകന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ലാലേട്ടന്‍. മുന്‍പ് മോഹന്‍ലാല്‍ ചെയ്ത മിക്ക കഥാപാത്രങ്ങളും ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചവയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ പല സിനിമകളിലും മോഹന്‍ലാലിന്റെ ഡയലോഗും മാനറിസങ്ങളുമെല്ലാം ഉള്‍പ്പെടുത്തികൊണ്ട് സംവിധായകര്‍ ചിത്രങ്ങള്‍ ഒരുക്കിയിരുന്നു.

മോഹന്‍ലാല്‍ ആരാധകരുടെ

മോഹന്‍ലാല്‍ ആരാധകരുടെ ജീവിതം കാണിച്ചുകൊണ്ടുളള സിനിമകളും പിന്നീട് പുറത്തിറങ്ങുകയുണ്ടായി. നടനെന്നതിലുപരി മോഹന്‍ലാല്‍ എന്ന വ്യക്തിയെയും ഏറെ ഇഷ്ടപ്പെടുന്നവരാണ് അധികപേരും. മോഹന്‍ലാലിന്റെ പഞ്ച് ഡയോലുകള്‍ അനുകരിച്ചുകൊണ്ടുളള ടിക്ക് ടോക്ക് വീഡിയോകളും പലപ്പോഴും തരംഗമായി മാറാറുണ്ട്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയായിരുന്നു മോഹന്‍ലാലിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്ന ചിത്രം. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് ഇട്ടിമാണി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

സിനിമ ഓണം റിലീസുകളില്‍

സിനിമ ഓണം റിലീസുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്ക് ശേഷം നിരവധി സിനിമകളാണ് ലാലേട്ടന്റെതായി വരുന്നത്. സിദ്ധിഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ക്രിസ്മസിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിഗ് ബ്രദറിന് പുറമെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബറോസ് തുടങ്ങിയവയും സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്‌.

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X