ഇനി എനിക്കു വേണ്ടി ജീവിക്കട്ടെ!! പുതിയ തീരുമാനങ്ങളുമായി മോഹൻലാൽ

Recommended Video

'ഇനി എനിക്കു വേണ്ടി ജീവിക്കണം, പുതിയ തീരുമാനങ്ങളുമായി ലാലേട്ടൻ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ . കഴിഞ്ഞ നാൽപ്പത് വർഷമായി സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ലാലേട്ടൻ പ്രേക്ഷകർക്കിടയിലേയ്ക്ക് എപ്പോഴും എത്താറുള്ളത്. അത്ഭുതപ്പെടുത്തുന്ന അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയപ്പെടുത്താറുമുണ്ട് . ജീവിതത്തിലെ ഓരേ കാലഘട്ടം കഴിയുന്തോറും പുതിയ മേഖലകളിലേയ്ക്ക് ചേക്കേറുകയാണ് താരം.

പാട്ട്,ഡാൻസ്, അഭിനയം , എഴുത്ത് എന്നീ മേഖലയിൽ കഴിവ് തെളിയിച്ച ലാലേട്ടൻ ഇപ്പോഴിത സംവിധായകന്റെ കുപ്പായം ധരിക്കുകയാണ് . ബറോസ് എന്നാണ് ചിത്രത്തിന്റെ പേര്. ലാലേട്ടന്റെ ബറോസ്സിന് വേണ്ടി കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള തയ്യാറെടുപ്പിലാണ് ലാലേട്ടൻ. മാതൃഭൂമി വാരന്ത്യത്തിന് നൽകിയ അഭിമുഖത്തിലാണ് മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

 നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കും

നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കും

കഴിഞ്ഞ നാൽപ്പത്തത് വർഷമായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ച് ജീവിക്കുന്ന ആളാണ ഞാൻ. എന്റേതായ സമയം തനിയ്ക്ക് ഉണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേയ്ക്ക്. എന്നാൽ ഈ കൂട് മാറ്റം ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ന് എന്തെങ്കിലുമൊക്കെ ആകാൻ കഴിഞ്ഞതെന്ന് ലാലേട്ടൻ പറഞ്ഞു. എന്നാൽ ഓട്ടപ്പാച്ചിലിനിടയിൽ കുറെ കാര്യങ്ങൾ തനിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അതെല്ലാം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മോഹൻലാൽ പറഞ്ഞു.

 തനിയ്ക്ക്  വേണ്ടി ജീവിക്കുന്നു

തനിയ്ക്ക് വേണ്ടി ജീവിക്കുന്നു

ഇനി തനിയ്ക്ക് വേണ്ടി ജീവിക്കാൻ പോകുകയാണെന്നും അഭിമുഖത്തിലൂടെ മോഹൻലാൽ പറഞ്ഞു. അതിന്റെ ഭാഗമായി അഭിനയിക്കുന്ന ചിത്രത്തിന്റെ എണ്ണം കുറച്ചിട്ടുണ്ട്. നല്ല യാത്രകൾ, കുടുംബ നിമിഷങ്ങൾ, പുസ്തകം വായന, വെറുതെ ഇരിക്കുന്ന നിമിഷങ്ങൾ ഇതൊക്കെ നഷ്ടപ്പെട്ടിരുന്നു. ഇവയെല്ലാം തിരിച്ചു പിടിക്കണം. അയൂസിന്റെ പകുതിയും കഴിഞ്ഞു പോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

 ആഗ്രഹിച്ചതേയില്ല

ആഗ്രഹിച്ചതേയില്ല

സിനിമ സംവിധാനം ചെയ്യുക എന്നത് സന്തോഷമാണ്. ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് ആഗ്രഹിച്ചതേയില്ല. കാര്യങ്ങളൊക്കെ എവിടെയോ നിശ്ചയിച്ചതുപോലെ ഒത്തുവന്നതാണ്. ജിജോയുടെ കഥ എനിയ്ക്ക് വേണ്ടി കാത്തിരിക്കുന്നതായിരിക്കണം. പിന്നെ ഇതൊരു വലിയ ഉത്തരവാദിത്വമാണ് . എന്നെ സഹായിക്കാൻ ഒരുപാട് പ്രതിഭാശാലികളായ ആളുകൾ ഒപ്പമുണ്ട്. ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതിൻരെ കഥായാണെന്നും മോഹൻലാൽ പറഞ്ഞു.

താരങ്ങൾ

താരങ്ങൾ

പരമാവധി ഒന്നേമുക്കാൽ മണിക്കൂർ മാത്രമേ ഈ സിനിമയുള്ളൂ. അതിൽ കൂടുതൽ ത്രീ ഡി സിനിമകൾ കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ്. ചിത്രത്തിൽ കുട്ടികളടക്കം മുതിർന്ന നിരവധി താരങ്ങളുണ്ട്. ഇവയിൽ ഭൂരിഭാഗം പേരും വിദേശികളായിരിക്കും. അമേരിക്കയിൽ പോയപ്പോൾ ഇതുമായി ബന്ധപ്പെട്ട് പലരേയും നേരിൽ കണ്ടിരുന്നു. ഗോവയിലാകും പ്രധാന ലൊക്കേഷൻ. സ്ഥലങ്ങളെല്ലാം ഇതിനോടകം തന്നെ മാർക്ക് ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും ലാലേട്ടൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X