ലാലേട്ടന്റെ മനസിലെ കംപ്ലീറ്റ് ആക്ടര്‍ ഈ താരമാണ് ! മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ആ മഹാനടന്‍! കാണൂ

By Prashant V R

Recommended Video

ലാലേട്ടന്റെ മനസിലെ കംപ്ലീറ്റ് ആക്ടര്‍ | filmibeat Malayalam

മലയാളികള്‍ക്കെന്ന പോലെ മറ്റു ഭാഷകളിലുളളവര്‍ക്കും പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് തന്റെ കരിയറില്‍ അദ്ദേഹം ജീവന്‍ നല്‍കിയിരുന്നു. ഏതു തരം വേഷങ്ങളും തന്റെ അഭിനയ മികവുകൊണ്ട് അദ്ദേഹം മികവുറ്റതാക്കാറുണ്ട്. അതുകൊണ്ട് തന്നെ കംപ്ലീറ്റ് ആക്ടറെന്നുളള വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹനായ വ്യക്തിത്വം തന്നെയാണ് ലാലേട്ടന്‍.

അഭിനയംകൊണ്ട് വിസ്മയിപ്പിച്ച് എവരുടെയും ഹൃദയത്തിലിടം പിടിക്കാന്‍ ലാലേട്ടന് സാധിച്ചിരുന്നു. അതേസമയം ലാലേട്ടന്‍ കംപ്ലീറ്റ് ആക്ടറായി കാണുന്നത് മലയാളത്തിലെ മറ്റൊരു നടനെയാണ്. നിരവധി ചിത്രങ്ങളില്‍ തന്നോടൊപ്പം അഭിനയിച്ച ജഗതി ശ്രീകുമാറിനാണ് മോഹന്‍ലാല്‍ ആ വിശേഷണം നല്‍കിയിരിക്കുന്നത്. മലയാള സിനിമയിലെ എറ്റവും മികച്ച കോമഡി ഹിറ്റ് കോമ്പിനേഷനായിരുന്നു മോഹന്‍ലാല്‍- ജഗതി കൂട്ടുകെട്ട്.

മോഹന്‍ലാലും ജഗതിയും

മോഹന്‍ലാലും ജഗതിയും

മോഹന്‍ലാലും ജഗതിയും ഒന്നിച്ച ഒരുപാട് സിനിമകളുണ്ടെങ്കിലും കിലുക്കം എന്ന ഒരൊറ്റ
സിനിമ മതി ഇവര്‍ തമ്മിലുള്ള കോമ്പിനേഷനെ വിലയിരുത്താന്‍. കിലുക്കത്തിലെ പലരംഗങ്ങളിലും ലാലിനെ കടത്തിവെട്ടുന്ന പെര്‍ഫോമന്‍സായിരുന്നു ജഗതിയുടേത്. ലാലിന്റെ പല സിനിമകളുടെയും വിജയത്തിന് പിന്നില്‍ ജഗതി വലിയ പങ്ക് വഹിച്ചിരുന്നുവെന്നതും നിഷേധിയ്ക്കാനാവാത്ത സത്യമാണ്. അസാധാരണമായ കോമഡി ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടില്‍ നിന്നും അധികവും പുറത്തിറങ്ങിയിരുന്നത്.

ജഗതിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ

ജഗതിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ ഈ കൂട്ടുകട്ടിന്റെതായി സിനിമകളില്‍ ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് മോഹന്‍ലാലിനൊപ്പം ജഗതിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് പ്രേക്ഷകര്‍ മനസില്‍ കരുതുമായിരുന്നു. മലയാളത്തില്‍ ഒരു കാലത്ത് തിളങ്ങിനിന്ന ജനകീയ കൂട്ടുകെട്ട് തന്നെയായിരുന്നു ഇവരുടെത്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രം ഇവരുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മോഹന്‍ലാല്‍,ജഗതി,ശ്രീനിവാസന്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു. പ്രിയദര്‍ശന്റെ തന്നെ ഹിറ്റ് കോമഡി ചിത്രം ബോയിങ് ബോയിങ് പുറത്തിറങ്ങിയതിനു ശേഷമായിരുന്നു ഈ ചിത്രം തിയ്യേറ്റുകളിലേക്ക് എത്തിയിരുന്നത്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ചിത്രത്തിനു പുറമെ യോദ്ധയും ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു.

അശോകനും അപ്പുക്കുട്ടനും

അശോകനും അപ്പുക്കുട്ടനും

യോദ്ധയിലെ തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത കഥാപാത്രങ്ങളായിരുന്നു. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നിരുന്നത്. ചിതം ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ വരുമ്പോഴെല്ലാം മികച്ച സ്വീകാര്യത ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കാറുണ്ട്.

ഒടുവില്‍ ഒന്നിച്ചത്‌

ഒടുവില്‍ ഒന്നിച്ചത്‌

ബി ഉണ്ണികൃഷ്ണന്റെ ക്രൈം ത്രില്ലര്‍ ഗ്രാന്റ് മാസ്റ്ററിനു വേണ്ടിയായിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്‍ മലയാളത്തില്‍ ഒന്നിച്ചിരുന്നത്. മലയാളി പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് മോഹന്‍ലാലും ജഗതിയും. ഇരുവരും ഒരുമിച്ചുളള അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ വരെ നമുക്കിടയിലുണ്ട്. അത്തരത്തില്‍ ഇരുവരും ഒന്നിച്ച് വരുന്ന പുതിയ സിനിമയ്ക്കായി നമുക്ക് കാത്തിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X