അദ്ദേഹം ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാൻ സാധിക്കില്ല! മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ നാല്പ്പതിലേറെ വർഷമായി മലയാള സിനിമയുടെ രാജക്കന്മാരായി ഇരുവരും വാഴുകയാണ്. സിനിമയുടെ ജനറേഷൻ മാറുമ്പോഴും പുതിയ താരങ്ങൾ സിനിമയിൽ എത്തുമ്പോഴും മലയാള സിനിമയുടെ അവസാന വാക്ക് ഇവർ തന്നെയാണ്.‌ ആരേഗ്യകരമായ മത്സരങ്ങളാണ് സിനിമ മേഖലയിൽ നടക്കുന്നത്. ചില അവസരങ്ങളിൽ തിയേറ്ററുകളിൽ താരരാജക്കന്മാർ മുഖാമുഖം കാണാറുണ്ട്.

സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലുമെല്ലാം താരങ്ങൾ താരതമ്യത്തിന് വിധേയരാകാറുണ്ട് . താരരാജക്കന്മാരുടെ പേരിൽ ഫാൻസുകൾ തമ്മിൽ ചിലപ്പോൾ ഏറ്റുമുട്ടുകയും ചെയ്യാറുണ്ട്. ചില അവസരങ്ങളിൽ തർക്കങ്ങളിൽ കാഴ്ചക്കാരാകാൻ മാത്രമേ താരങ്ങൾക്ക് കഴിയാറുള്ളൂ. ഇത്തരത്തിലുള്ള തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും മിനിറ്റുകളുടെ ദൈർഘ്യം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതാണ് മറ്റൊരു രസകരമായ സംഗതി. ഇപ്പോഴിത മമ്മൂട്ടിയുമായുള്ള ആരേഗ്യകരമായ മത്സരത്തെ കുറിച്ച് ലാലേട്ടൻ വ്യക്തമാക്കുകയാണ്.

 ആരേഗ്യകരമായ മത്സരം

നല്ല സിനിമകളേയും അഭിനേതാക്കളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. പ്രേക്ഷകർ മാത്രമല്ല സിനിമയ്ക്കുള്ളിൽ തന്നെ പരസ്പര സഹകരണത്തോടു കൂടിയാണ് കാര്യങ്ങൾ നീങ്ങുന്നത്. സഹപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകി താരങ്ങൾ പലപ്പോഴും എത്താറുണ്ട്. പലപ്പേഴും ആരോഗ്യകരമായ മത്സരമാണ് താരങ്ങൾക്കിടയിൽ നടക്കാറുള്ളത്. താരയുദ്ധമല്ല, ആരോഗ്യകരമായ മത്സരമാണ് തനിക്കും മമ്മൂട്ടിക്കും ഇടയിലുള്ളതെന്ന് തുറന്നു പറയുകയാണ് ലാലേട്ടൻ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാ‍ണ് ഇക്കാര്യം തുറന്നു പറഞ്ഞത്.മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഒരു താരയുദ്ധം നിലനിൽക്കുന്നുണ്ടെന്ന് മലയാളികൾ വിശ്വസിക്കുന്നുണ്ട്. അത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 മമ്മൂക്കയുടെ  റോളുകൾ ചെയ്യാൻ പറ്റില്ല


തങ്ങൾക്കിയിൽ യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്‌ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാൻ സാധിക്കില്ലായെന്നുളള ബോധ്യമുള്ളയാളാണ് ഞാൻ. പിന്നെ ഞാൻ എന്തിനാണ് അദ്ദേഹത്തോട് യുദ്ധത്തിന് പോകുന്നത്. അദ്ദേഹത്തിന് നല്ല റോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അതിൽ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാൻ മറ്റൊരാൾ ശ്രമിക്കുമ്പോഴണല്ലോ പ്രശ്നം- ലലേട്ടൻ പറഞ്ഞു.

അടുത്ത സുഹൃത്തുക്കൾ


ചില അവസരങ്ങളിൽ സിനിമയിൽ ഏറ്റുമുട്ടാറുണ്ടെങ്കിലും സ്വകാര്യ ജീവിതത്തിൽ മോഹൻലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ഇച്ചാക്ക, മമ്മൂട്ടിക്ക എന്നിങ്ങനെയാണ് ലാലേട്ടൻ മമ്മൂട്ടിയെ വിളിക്കാറുളളത് അതുപോലെ തിരിച്ചും അങ്ങനെ തന്നെയാണ്. മോഹൻലാലിന്റെ സാഹസിക അഭിനയത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മമ്മൂട്ടി പലപ്പോഴും രംഗത്തെത്താറുണ്ട്.

Recommended Video

ഇന്ത്യയിലെ തന്നെ മികച്ച ശബ്ദം മമ്മൂക്കയുടെത് | FilmiBeat Malayalam
 പ്രതീക്ഷയോടെ‌


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർസ് ചിത്രങ്ങളാണ് ഇട്ടിമാണിയും ഗാനഗന്ധർവ്വനും. സെപ്റ്റംബർ 6 ന് ഇട്ടിമാണി തിയേറ്ററുകളിൽ എത്തുമ്പോൾ സെപ്റ്റംബർ 26 ന് മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ പ്രദർശനത്തിനെത്തുന്നു. ഓണം റിലീസായിട്ടാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എത്തുന്നത്. രമേഷ് പിഷാര‍ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X