തമാശ പടമല്ല, മൂന്ന് മണിക്കൂറുളള ഇമോഷണല്‍ ചിത്രമാണ്! മരക്കാറിനെക്കുറിച്ച് മോഹന്‍ലാല്‍

By Midhun Raj

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടൂകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം മാര്‍ച്ചിലാണ് എത്തുന്നത്. നൂറ് കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രം ദൃശ്യവിസ്മയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

മോളിവുഡിലെ എറ്റവും ചെലവേറിയ സിനിമയായിട്ടാണ് മരക്കാര്‍ എത്തുന്നത്. മലയാളത്തിനൊപ്പം മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തെക്കുറിച്ച്‌
മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഇതൊരു തമാശ സിനിമയല്ല

ഇതൊരു തമാശ സിനിമയല്ല, ഇമോഷണല്‍ സിനിമയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒരുപാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണിത്. മുന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് സിനിമയ്ക്കുളളത്. കുഞ്ഞാലി മരക്കാര്‍ എനിക്ക് സക്കൂളിലൊക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്.

സിനിമ ഷൂട്ട് ചെയ്ത്

സിനിമ ഷൂട്ട് ചെയ്ത് ഒരു വര്‍ഷമായെന്ന് നടന്‍ പറയുന്നു. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒകെയുളള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരുപാട് സാധ്യതകള്‍ ഉപയോഗിച്ച സിനിമയാണ്. അത്രയും വലിയൊരു സിനിമയാണ്. തമാശ ചിത്രമല്ല. മൂന്ന് മണിക്കൂര്‍ ഉളള ഇമോഷണല്‍ സിനിമയാണ്.

നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ

നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലി മരക്കാറെക്കുറിച്ചുളള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയില്‍ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുളള ഭാവനകളും. വലിയൊരു ക്യാന്‍വാസില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ്. ആ ചിത്രം കുറച്ച് റിയിലസ്റ്റിക് സിനിമയാണ്. പ്രധാനമായും അതില യുദ്ധങ്ങള്‍. കാണുമ്പോള്‍ സത്യസന്ധമെന്ന് തോന്നുന്നത്.

Recommended Video

Marakkar Arabikadalinte Simham, All The latest updates | FilmiBeat Malayalam
ഒരു വര്‍ഷമൊക്കെ

ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരുപക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലി മരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്നു പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലി മരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടെ. മോഹന്‍ലാല്‍ പറഞ്ഞു നാല് ഭാഷകളിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X