സിനിമയിൽ മേക്കപ്പ് ഇടുന്നത് ഇതിന് വേണ്ടിയാണ്, ആ രഹസ്യം പരസ്യമാക്കി മോഹൻലാൽ

താരങ്ങളുടെ അമിത മേക്കപ്പ് ഉപയോഗം പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. പ്രായമായിട്ടും ഇപ്പോഴും അമിതമായ മേക്കപ്പിനെ ആശ്രയിക്കാറുണ്ടെന്നാണ് വിമർശനം ഇപ്പോഴിത ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാർദ്ധക്യ ജീവിതത്തെ കുറിച്ചും മേക്കപ്പിന്റെ അമിത ഉപയേഗത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്. വാര്‍ദ്ധക്യത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമായിട്ടാണ് മോഹൻലാൽ വിശേഷിപ്പിക്കുന്നത്.

mohanlal

എല്ലാ മനുഷ്യരെയും പോലെ തനിക്കും വാര്‍ദ്ധക്യവും ജരാനരകളും ഒരുനാള്‍ മരണവും സംഭവിക്കും. അതിനെക്കുറിച്ച് ബോധവാനാണ്. ഒരിക്കലും ഞാനതില്‍ നിന്നും ഒളിച്ചോടില്ല. ഒളിച്ചോടാന്‍ സാധിക്കുകയുമില്ല. പിന്നെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ തൊണ്ണൂറുവയസ്സുകാരനായിട്ടാണ് ഞാനഭിനയിച്ചത്. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ നാടകം. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ തിരിച്ചാണ് വളരുന്നത് എന്നുപറയാം.

ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് വാർദ്ധക്യമെന്ന് കരുതുന്ന ആളാണ് ഞാൻ. ആ സമയത്ത് ആരോടും ക്ഷോഭിക്കാതെ, ആരെയും വെറുപ്പിക്കാതെ, കുറ്റം പറയാതെ, വിമര്‍ശിക്കുകയോ ചീത്തപറയുകയോ ചെയ്യാതെ ജീവിക്കാന്‍ സാധിച്ചാല്‍ തന്നെ അതൊരു വലിയ കാര്യമാണ്- ലാൽ പറഞ്ഞു. വാർദ്ധക്യത്തെ ഇങ്ങനെ നോക്കി കാണുന്ന ആൾ എന്തിന് മേക്കപ്പിന് ആശ്രയിക്കുന്നു എന്നുളള ചോദ്യത്തിനും താരം കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. സിനിമയിൽ മേക്കപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്.നടന് എന്തു സംഭവിക്കുമെന്നതിനെക്കാള്‍ ഞാന്‍ എന്ന മനുഷ്യന് എന്തു സംഭവിക്കുമെന്നല്ലേ ആലോചിക്കേണ്ടത്. നമ്മള്‍ ആരോഗ്യത്തോടെയിരുന്നാലല്ലേ മറ്റെല്ലാമുള്ളൂ- താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X