twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ലൊരു സംവിധായകൻ ഇങ്ങനെയായിരിക്കണം!! ഗുണം മാത്രമേ ചെയ്യുള്ളൂ, വെളിപ്പെടുത്തി ലാലേട്ടൻ

    |

    നടൻ, ഗായകൻ , എന്നിങ്ങനെ സിനിമയിലൂടെ പ്രേക്ഷകരെ എപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാൽ. നടൻ എന്നതിനേക്കാൾ മികച്ച കലാകാരൻ എന്ന വിശേഷണമാണ് താരത്തിന് ഏറ്റവും അനിയോജ്യം. അങ്ങനെ അറിയപ്പെടാനാണ് അദ്ദേഹവും ആഗ്രഹിക്കുന്നത്. ഓരേ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ലാലേട്ടൻ ഇപ്പോഴിത സിനിമയും മറ്റൊരു തലത്തിലേയ്ക്ക് സഞ്ചരിക്കുകയാണ്.

    സംവിധാനം മാത്രമല്ല!! സിനിമയിലെ മറ്റ് തലങ്ങളിലേയ്ക്കും ചുവട് വയ്ക്കാൻ തയ്യാറെടുത്ത് പാർവതി, പുതിയ ചിത്രത്തെ കുറിച്ച് പാർവതിസംവിധാനം മാത്രമല്ല!! സിനിമയിലെ മറ്റ് തലങ്ങളിലേയ്ക്കും ചുവട് വയ്ക്കാൻ തയ്യാറെടുത്ത് പാർവതി, പുതിയ ചിത്രത്തെ കുറിച്ച് പാർവതി

    ബറോസ്സ് എന്ന ചിത്രത്തിലൂടെ ലാലേട്ടൻ സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ ലാലേട്ടൻ തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുന്ന ലാലേട്ടൻ ക്യാമറയ്ക്ക് പിന്നിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. സിനിമകളിലൂടെ വിസ്മയിപ്പിച്ചുളള ലാലേട്ടന്റെ സ്വന്തം ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിത ഒരു നല്ല സംവിധായകൻ എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് മോഹൻലാൽ. മാതൃഭൂമി വാരാന്ത്യത്തിന് നൽകിയ അഭിമുഖത്തിലാണ് നല്ല സംവിധായകനെ കുറിച്ച് നിർവചിച്ചിരിക്കുന്നത്.

    ശരിയ്ക്കും ഖുശ്ബു ഇൻസ്പെയർ ലേഡി തന്നെ തന്നെയാണ്!! പ്രേക്ഷകരെ ഞെട്ടിച്ച് താരം, പഴയതൊന്നും മറന്നിട്ടില്ല.....ശരിയ്ക്കും ഖുശ്ബു ഇൻസ്പെയർ ലേഡി തന്നെ തന്നെയാണ്!! പ്രേക്ഷകരെ ഞെട്ടിച്ച് താരം, പഴയതൊന്നും മറന്നിട്ടില്ല.....

      ഇസ്റ്റർ ദിനത്തിൽ

    ഇസ്റ്റർ ദിനത്തിൽ

    ഈസ്റ്റർ ദിനത്തിലായിരുന്നു തന്റെ പുതിയ സംരംഭത്തെ കുറിച്ച് ലാലേട്ടൻ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിലായിരുന്നു മോഹൻലാൽ തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബോറസ്സ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ബോഗിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

     ആരാണ്  മികച്ച സംവിധായകൻ

    ആരാണ് മികച്ച സംവിധായകൻ

    ഒരു മികച്ച സംവിധായകൻ എങ്ങനെയായിരിക്കണമെന്ന് തുറന്നു പറയുകയാണ് താരം. ഒരു നല്ല സംവിധായകൻ നല്ല പിക്നിക് പോലെയായിരിക്കണം. ആ തരത്തിൽ വേണം സംവിധായകൻ കാര്യങ്ങൾ കൊണ്ടു പോകേണ്ടത്. മാതൃഭൂമി വാരാന്ത്യത്തിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ അഭിപ്രായ തുറന്നു പറഞ്ഞത്.

     താരങ്ങളുടെ മൂഡ്

    താരങ്ങളുടെ മൂഡ്

    ഒരുപാട് സംവിധായകരുടെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരെല്ലാം വ്യത്യസ്തരാണ്. ചിലർ അഭിനേതാക്കളെ എപ്പോഴും കംഫർട്ട് സോണിൽ നിർത്തും. ഇത് അവരുടെ മൂഡുകൾ അഭിനയത്തെ എങ്ങനെ ബാധിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കാറുമുണ്ട്. എന്നാൽ മറ്റുള്ളവരുടെ രീതി വ്യത്യാസമാണ്. ഒരു സംവിധായകൻ സിനിമ കാര്യങ്ങൾ കൊണ്ടുപോകേണ്ടത് നല്ലൊരു പിക്നിക് പോലെയായിരിക്കണം. അത് അഭിനേതാക്കളിൽ നിന്നും മറ്റുളളവരിൽ നിന്നും നല്ലഫലങ്ങൾ ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ലാലേട്ടൻ പറഞ്ഞു.

    ആരാണ് ബറോസ്

    ആരാണ് ബറോസ്

    പോർച്ചു ഗീസു പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഡ രചനയാണ്.ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ് നൂറിലധികം വർഷങ്ങളായി അദ്ദേഹം ഈ നിധി കാത്ത് സൂക്ഷിക്കുകയാണ്. ഗാമയുടെ യാഥാർഥ പിൻതുടർച്ചക്കാർ വന്നാൽ മാത്രമേ ഈ നിധി കൈ മാറുകയുളളു. ബറോസ്സിനെ തേടി ഒരു കുട്ടിയെത്തുന്നതാണ് ചിത്രത്തിന്റെ കഥ. ബറോസ്സും കുട്ടിയും തമ്മിലുളള രസകരമായ സംഭവമാണ് സിനിമയുടെ പ്രമേയം. മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഇതെന്ന് ലാലേട്ടൻ ആദ്യം തന്നെ ഉറപ്പ് നൽകിയിട്ടുണ്ട്.

     ബറോസ്സിനെ സമ്മാനിച്ചത് ജിജോ

    ബറോസ്സിനെ സമ്മാനിച്ചത് ജിജോ

    ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോയുമായുള്ള സംസാരത്തിനിടയിലാണ് ബറോസ്സ് കടന്നു വന്നത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്. "ബറോസ്സ് - ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ,". പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ബിറോസ്സ എന്ന സിനിമ തന്റെ ഉള്ളിൽ പിറക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. നവോദയുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

    English summary
    mohanlal says about who is good dirctor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X