പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലി മരക്കാരുടെ ഭാഗമായത്....

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. അതിനാൽ തന്ന അതീവ ആകാംക്ഷയേടെയാണ് കുഞ്ഞാലി മരയ്ക്കാറിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്,. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മോഹൻലാലിനെ കൂടാതെ വൻതാരനിരയാണ് മരയ്ക്കാറിൽ അണിനിരക്കുന്നത്.

mohanlal

പ്രിയദർശൻ എന്ന സംവിധായകനെ വിശ്വസിച്ചാണ് കുഞ്ഞാലി മരക്കാർ സിനിമയിലേക്കിറങ്ങിയതെന്ന് മോഹൻലാൽ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അണിയറ പ്രവർത്തനങ്ങളിലൊന്നും യാതൊരു സംശയത്തിനും വക നൽകാതെയാണ് അദ്ദേഹമത് ചിത്രീകരിച്ചത്. പ്രിയനെ വിശ്വസിച്ചാണ് ഞാനും ആന്റണിയുമെല്ലാം കുഞ്ഞാലി മരക്കാരുടെ ഭാഗമായത് മോഹൻലാൽ പറഞ്ഞു. അതേസമയം മോഹൻലാൽ തന്നെ വിശ്വസിച്ച് നൂറിലധികം ദിവസം നൽകാൻ തയ്യാറായി വന്നപ്പോൾ തന്റെ ഉത്തരവാദിത്വം കൂടിയെന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞു.

വലിയ കാൻവാസിൽ അവതരിപ്പിക്കേണ്ട കഥയാണ് കുഞ്ഞാലി മരയ്ക്കാർ. മുൻകൂട്ടിയൊരു ബജറ്റ് നിശ്ചയിച്ച് ചിത്രീകരണം ആരംഭിക്കാൻ കഴിയില്ലെന്ന് ചർച്ചകളുടെ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. വിശ്വാസ്യയോഗ്യമായി പറഞ്ഞുഫലിപ്പിക്കാനാവശ്യമായ ഘടകങ്ങളെല്ലാം ഒത്തുവന്നാൽ മാത്രം, ചിത്രീകരണം തുടങ്ങിയാൽ മതിയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കലാപാനിയുടെ കഴിഞ്ഞ സമയത്താണ് ആദ്യമായി കുഞ്ഞാലിമരയ്ക്കാറുടെ ചിന്ത വരുന്നത്. എന്നാൽ ആഗ്രഹിച്ചത് പോലെ കടലും കപ്പൽ യുദ്ധങ്ങളുമെല്ലാം അവതരിപ്പിക്കാൻ അനുകൂല സാഹചര്യങ്ങൾ ഒത്തുവരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കാലാപാനി എഴുപത്തിരണ്ട് ദിവസംകൊണ്ടാണ് ചിത്രീകരിച്ചതെങ്കിൽ കുഞ്ഞാലിമരക്കാറിന് 102 ദിവസം വണ്ടി വന്നു.ഒരുവർഷത്തിലധികമെടുത്താണ് മറ്റ് ജോലികൾ പൂർത്തിയാക്കിയതെന്നും പ്രിയദർശൻ സിനിമയെ കുറിച്ച് പറയുന്നു. മോഹൻലാലിനോടൊപ്പം , മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2020 മാർച്ച് 26-ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. തിയേറ്റർ റിലീസായിട്ടായിരിക്കും സിനിമ എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X