സുചിത്രയോട് മറച്ച് പിടിക്കാനോ ഒളിപ്പിക്കാനോ എനിക്കൊന്നുമില്ല! നുണ പറയാന്‍ അറിയില്ലെന്നും മോഹന്‍ലാല്‍
മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന തരത്തിലാണ് എമ്പുരാന്റെ റിലീസിലേക്ക് എല്ലാവരും ഒരുങ്ങുന്നത്. മുന്‍പൊന്നും ഇല്ലാത്ത അത്രയും രീതിയില്‍ വലിയ പ്രൊമോഷനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലേക്കാളും തെലുങ്ക് നാട്ടിലാണ് ഇപ്പോള്‍ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് പ്രൊമോഷനായി പോയിരിക്കുന്നത്.
അവിടുത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം പറഞ്ഞാണ് ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത്. സിനിമയെ കുറിച്ച് മാത്രമല്ല കുടുംബത്തെ കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് വളരെ രസകമരായ രീതിയിലാണ് മോഹന്‍ലാല്‍ മറുപടി കൊടുത്തത്. ഇതിനിടയില്‍ ഭാര്യ സുചിത്രയെ കുറിച്ചും ഒരു ചോദ്യം വന്നിരുന്നു.

ഭാര്യയുടെ അടുത്ത് നിന്ന് മറച്ച് വെക്കുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് അവതാരക മോഹന്‍ലാലിനോട് ചോദിച്ചത്. ചോദ്യം കേട്ട് എന്ത് പറയണമെന്ന് സംശയത്തിലായ മോഹന്‍ലാല്‍ വളരെ പെട്ടെന്ന് തന്നെ അവര്‍ക്കുള്ള മറുപടി പറഞ്ഞു. എനിക്ക് നുണ പറയുന്നത് എങ്ങനെയാണെന്ന് പോലും അറിയില്ല. പിന്നെ ഭാര്യയുടെ അടുത്തായി ഒളിപ്പിച്ച് വെക്കാനും ഒന്നുമില്ലെന്നായിരുന്നു നടന്‍ പറഞ്ഞത്.
മോഹന്‍ലാലിന്റെ വാക്കുകളിങ്ങനെയാണ്... 'വളരെ ഫ്രാങ്കായിട്ടാണ് ഞാന്‍ പറയുന്നത്. എനിക്കൊന്നും ഒളിപ്പിച്ച് വെക്കാനില്ല. പിന്നെ എങ്ങനെയാണ് നുണ പറയേണ്ടത് എന്നും എനിക്കറിയില്ല. ചില സമയത്ത് മറച്ച് പിടിക്കേണ്ട കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. എങ്കിലും അത് പിന്നീട് പറയും. എന്റെ ഭാര്യയുടെ അടുത്ത് മറച്ച് പിടിക്കാനായി ഒന്നുമില്ല.' എന്നും മോഹന്‍ലാല്‍ പറയുന്നു.
തന്റെ ആരാധികയായി പിന്നാലെ കൂടിയ സുചിത്രയായിരുന്നു പിന്നീട് മോഹന്‍ലാലിന്റെ ഭാര്യയാവുന്നത്. തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ മകള്‍ കൂടിയായ സുചിത്ര മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തോട് പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്‌തെങ്കിലും ജാതകത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വന്നു. എന്നാല്‍ പ്രതിസന്ധികളൊക്കെ മറികടന്ന് ഇരുവരും വിവാഹിതരായി.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. മലയാള സിനിമാലോകത്ത് നിന്ന് മുന്‍നിര താരങ്ങളടക്കം പങ്കെടുത്ത വലിയ ആഘോഷമായിരുന്നു ആ വിവാഹം. പിന്നീടിങ്ങോട്ട് ഭര്‍ത്താവിന്റെ എല്ലാ വിജയത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളായി സുചിത്ര കൂടെ നിന്നു. ഒപ്പം രണ്ട് മക്കള്‍ക്കും ജന്മം കൊടുത്തു.
സൂപ്പര്‍താരത്തിന്റെ ഭാര്യയാണെന്ന പദവിയോ തലക്കനമോ ഒന്നുമില്ലാതെ വളരെ സിംപിളായി ജീവിക്കുകയാണ് സുചിത്ര. ക്രാഫ്റ്റ് വര്‍ക്കും മറ്റുമൊക്കെയായി വീട്ടിലൊരുക്കിയ തന്റെ ലോകത്താണ് ജീവിതമെന്ന് മുന്‍പ് താരപത്‌നി വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വിദേശത്തും മറ്റുമൊക്കെ ഭര്‍ത്താവിനൊപ്പം യാത്ര നടത്തിയും ഇടയ്ക്ക് സുചിത്ര വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇനി എമ്പുരാന്‍ കാണാന്‍ കൂടി എത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം മകന്‍ പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമ കൂടി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഭ്രമയുഗം എന്ന സിനിമയൊരുക്കിയ സംവിധായകന്റെ അടുത്ത പടത്തിലാണ് പ്രണവ് നായകനനാവുന്നത്.
നിലവില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ കുടുംബവും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. ലോകത്ത് എല്ലായിടത്തും ഒരുമിച്ച് മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. വെളുപ്പിന് 6.30 മുതല്‍ പ്രത്യേക ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications