»   » ഒരു മമ്മൂട്ടി ചിത്രം പോലും 30 കോടി കടന്നില്ല, മോഹന്‍ലാലിന് രണ്ട് ചിത്രങ്ങള്‍; നോക്കൂ...

ഒരു മമ്മൂട്ടി ചിത്രം പോലും 30 കോടി കടന്നില്ല, മോഹന്‍ലാലിന് രണ്ട് ചിത്രങ്ങള്‍; നോക്കൂ...

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പ്രിദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി പൊട്ടിച്ചെറിഞ്ഞ് പുതിയ റെക്കോഡ് എഴുതുകയാണ്. ദൃശ്യത്തിന്റെ കളക്ഷന്‍ ഒപ്പം തകര്‍ക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്.

25 ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ ഒപ്പം 30 കോടി കടന്നു. മോഹന്‍ലാലിന്റെ തന്നെ ദൃശ്യമാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടി ചിത്രം.

മലയാളത്തില്‍ മുപ്പത് കോടി നേടിയ ചിത്രങ്ങള്‍ അധികമൊന്നും ഇല്ല. അതില്‍ തന്നെ രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിന്റേതാണ്. മമ്മൂട്ടിയ്ക്ക് അവകാശപ്പെടാന്‍ ആ പട്ടികയില്‍ ഒരു ചിത്രമില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളെല്ലാതെ, ഒറ്റയ്ക്ക് 30 കോടി കടത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

മോഹന്‍ലാല്‍

തീര്‍ച്ചയായും രണ്ട് ചിത്രങ്ങളുടെ വിജയവുമായിട്ടാണ് മോഹന്‍ലാല്‍ ഈ പട്ടികയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ലാലിന്റെ ദൃശ്യം നേടിയ ഗ്രോസ് കലക്ഷന്‍ 42 കോടിയാണ്. 25 ദിവസത്തിനുള്ളില്‍ ഒപ്പവും മുപ്പത് കോടി കടന്നു.

പൃഥ്വിരാജ്

2015 ല്‍ റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മുപ്പത് കോടി പുഷ്പം പോലെ കടന്ന് പോയത്. പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍.

നിവിന്‍ പോളി

മുപ്പത് ദിവസത്തിനുള്ളിലാണ് നിവിന്‍ പോളിയുടെ പ്രേമം മുപ്പത് കോടി കടന്നത്. പ്രേമത്തിന്റെ കുതിച്ചോട്ടം ദൃശ്യത്തിന്റെ റോക്കോഡ് തകര്‍ക്കുമോ എന്ന് പോലും പലരും ഉറ്റുനോക്കിയിരുന്നു.

ദിലീപ്

2015 ല്‍ റിലീസ് ചെയ്ത ടു കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെയാണ് ദിലീപും മുപ്പത് കോടിയുടെ വിജയം നേടിയത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ടു കണ്‍ട്രീസ്.

മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
Take a look at Malayalam actors who have movies that have crossed the 30-Crore mark from Kerala alone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam