മോഹൻലാൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ആര്? ആന്റണി പറയുന്നു

തുടർച്ചയായുള്ള വൻ വിജയങ്ങളിലൂടെ മലയാള സിനിമയുടെ ബോക്സ് ഓഫീസ് കിരീടം തന്റെ കൈയിൽ ഭദ്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. 1980കളിൽ തുടങ്ങി പല തവണ ഇൻഡസ്ട്രി ഹിറ്റുകൾ സ്വന്തമാക്കിയ സൂപ്പർസ്റ്റാറിന് തന്റെ വലിയ വിജയങ്ങളിലേക്കുള്ള യാത്രയിൽ കിട്ടിയ സന്തതസഹചാരിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ വിജയങ്ങളുടെ അമരക്കാരൻ എന്ന് അറിയപ്പെടുന്ന നിർമ്മാതാവ്, താരത്തിന്റെ കരിയറിന്റെ ഏറ്റവും മോശം കാലത്തും ഒരുപാട് പഴി കേട്ടു. എന്നാൽ മോഹൻലാലിന്റെ സിനിമ തിരഞ്ഞെടുപ്പിൽ തന്റെ റോൾ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആന്റണി ഇപ്പോൾ.

മോഹൻലാൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ആര്?

മാതൃഭൂമിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ മോഹൻലാലുമായുള്ള വർഷങ്ങൾ നീണ്ട ആത്മബന്ധത്തെ കുറിച്ചും, മലയാള സിനിമയുടെ ഏറ്റവും കരുത്തനായ പ്രൊഡ്യൂസറിലേക്കുള്ള വളർച്ചയെക്കുറിച്ചും, ആന്റണി പെരുമ്പാവൂർ മനസ്സ് തുറന്നു. ലാൽ സാർ കൂടെയുള്ളപ്പോൾ സ്വപ്‌നങ്ങൾ കാണാൻ തനിക്ക് ഭയമില്ല എന്ന് പറഞ്ഞ നിർമാതാവ്, തന്റെ പ്രൊഡക്ഷൻ കമ്പനി ആയ ആശിർവാദ് സിനിമാസിന്റെ വലിയ വളർച്ചയിൽ സന്തോഷവാനാണ്. വളരെക്കാലമായി പ്രേക്ഷകരും മോഹൻലാൽ ഫാൻസും ചോദിയ്ക്കാൻ ആഗ്രഹിച്ച ചില ചോദ്യങ്ങൾക്കും അഭിമുഖത്തിൽ ആന്റണി മറുപടി നൽകി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മോഹൻലാൽ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ തനിക്കുള്ള പങ്ക് എന്ത് എന്നതാണ്.

Mohanlal and Antony Perumbavoor

ഇന്നെങ്കിലും ഒരുമിച്ച് കാണാമെന്ന് കരുതി; അമ്മ ഒരു വിളിപ്പാടകലെയുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയ മഞ്ജു...

മോഹൻലാൽ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ താൻ ഭാഗമാവാറുണ്ടോ എന്ന് ചോദിച്ചാൽ, അതിൽ പകുതി ശരിയും പകുതി തെറ്റും ഉണ്ടെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ചിത്രങ്ങളുടെ കഥകൾ കേൾക്കാൻ ലാൽ സാറിനൊപ്പം താനും കൂടാറുണ്ട് എന്ന് തുറന്നു പറഞ്ഞ നിർമാതാവ്, എന്നാൽ താരത്തിന്റെ മറ്റ് ചിത്രങ്ങളുടെ കാര്യത്തിൽ താൻ ഇടപെടാറില്ല എന്ന് കൂട്ടി ചേർത്തു. ആ തിരഞ്ഞെടുപ്പ് ലാൽ സാറിന്റേത് മാത്രമാണ്. മറ്റ് നിർമാതാക്കൾ ഒരുക്കുന്ന ചിത്രങ്ങളിൽ ഇടപെടാത്തതിന് പ്രധാന കാരണം, പിന്നീട് എന്തെങ്കിലും കാരണത്താൽ അത് നടക്കാതെ വന്നാൽ, ആന്റണിയുടെ ഇടപെടൽ മൂലമാണെന്ന് പഴി കേൾക്കേണ്ടി വരും എന്നതാണ്. അതിനാൽ ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രങ്ങളിൽ മാത്രമേ ശ്രദ്ധ ചെലുത്താറുള്ളു.

ആശിർവാദ് സിനിമാസ് തിരിച്ചടികൾ നേരിട്ടപ്പോൾ

Mohanlal and Antony Perumbavoor

നരസിഹം മുതൽ ഇങ്ങോട്ട്, കഴിഞ്ഞ 25 വര്ഷങ്ങളായി ആശിർവാദ് സിനിമാസ് മലയാളത്തിന് സമ്മാനിച്ച ചിത്രങ്ങളിൽ മിക്കവയും വലിയ ബോക്സ് ഓഫീസ് വിജയങ്ങൾ ആയിരുന്നു. ആന്റണി പെരുമ്പാവൂർ മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ നിർമാതാവായി ഉയർന്നപ്പോൾ മോഹൻലാലിനെ കാത്തിരുന്നത് ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ സൂപ്പർതാരം എന്ന പദവി ആണ്. എന്നാൽ വിജയങ്ങൾക്കൊപ്പം ചില അപ്രതീക്ഷിത പരാജയങ്ങളും ആശിർവാദ് സിനിമാസും ആന്റണിയും നേരിട്ടു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ, പല ചിത്രങ്ങളും പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്ന് സമ്മതിച്ചിരിക്കുകയാണ് നിർമാതാവ്.

"പല കഥകളും ആദ്യം കേൾക്കുമ്പോൾ വലിയ ആവേശം തോന്നും. ഇത് സിനിമയാക്കിയാൽ വളരെ നന്നാവും എന്ന് തോന്നാറുള്ള പല ആശയങ്ങളും എടുത്തു വരുമ്പോൾ പ്രതീക്ഷകൾക്കൊത്ത് ഉയരാറില്ല. എന്നാൽ ഒരിക്കൽ ഒരു ടീമിനൊപ്പം സിനിമ നിർമ്മിക്കാൻ തീരുമാനിച്ചാൽ, പിന്നെ അതുമായി മുന്നോട്ട് പോവുക തന്നെയാണ് ചെയ്യാറ്. പലപ്പോഴും ഒരു നിർമ്മാതാവെന്ന നിലക്ക് പൂർണ്ണമായി സതോഷം തരാത്ത ചിത്രങ്ങളുടെ ഭാഗമാവേണ്ടി വന്നിട്ടുണ്ട്. ചില പരിശ്രമങ്ങൾ വിജയം കണ്ടില്ലെന്ന് വച്ച്, അതിന് പിന്നിൽ പ്രവർത്തിച്ചവരോട് വിദ്വേഷം വച്ച് പുലർത്താറില്ല," ആന്റണി പെരുമ്പാവൂർ പറഞ്ഞു നിർത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X