»   » മമ്മൂക്കയുടെ അസുഖം ലാലേട്ടനനെയും ബാധിച്ചു! മോഹന്‍ലാലിന്റെ പ്രായം 57, ഇപ്പോള്‍ കണ്ടാല്‍ 35!

മമ്മൂക്കയുടെ അസുഖം ലാലേട്ടനനെയും ബാധിച്ചു! മോഹന്‍ലാലിന്റെ പ്രായം 57, ഇപ്പോള്‍ കണ്ടാല്‍ 35!

Written By:
Subscribe to Filmibeat Malayalam

    മോഹന്‍ലാലിനെ നായകനാക്കി അടുത്ത മാസ് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം യുകെയില്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ച കാര്യം മോഹന്‍ലാല്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്.

    അന്ന് ലാലേട്ടനും മമ്മൂക്കയും തോറ്റപ്പോള്‍ യുവതാരങ്ങള്‍ ജയിച്ചു, ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?

    കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കി, നീരാളി തുടങ്ങിയ സിനിമകളില്‍ നിന്നും പുറത്ത് വിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയൊരു ഫോട്ടോ കൂടി പുറത്ത് വിട്ട് മോഹന്‍ലാല്‍ വീണ്ടും തരംഗമായിരിക്കുകയാണ്. ചിത്രത്തിലെ ലുക്ക് കണ്ടാല്‍ ആരാധകര്‍ക്ക് പറയാന്‍ ഒരു കാര്യമേ ഉള്ളു.

    ട്രോളന്മാരെ വരെ കരയിപ്പിച്ച് ആന്റണി തള്ളാവൂര്‍! കളക്ഷന്‍ ലേശം തള്ളി പറയുമെങ്കിലും ആന്റണി പാവമാണ്..!

    മോഹന്‍ലാലിന്റെ ഫോട്ടോ

    മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഫോട്ടോസിന് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ഇത്തിക്കര പക്കിയായി വന്നിട്ടുള്ള ചിത്രങ്ങളെല്ലാം ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതിനാല്‍ ചെറുപ്പക്കാരനായ ലാലേട്ടനെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. രഞ്ജിത്തിന്റെ സിനിമയുടെ ഷൂട്ടിംഗിന് വേണ്ടിയായിരുന്നു യുകെ യില്‍ എത്തിയത്. അവിടെയുള്ള ഹൈഡ് പാര്‍ക്കില്‍ നിന്നും നീല നിറമുള്ള ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച് നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രമായിരുന്നു പുറത്ത് വന്നത്.

    രഞ്ജിത്തിന്റെ സിനിമ

    ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം യുകെ യില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പൂജ കഴിഞ്ഞ സിനിമയുടെ സെറ്റില്‍ മോഹന്‍ലാലും ജോയിന്‍ ചെയ്തിരിക്കുകയാണ്. സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് സിനിമ നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന സിനിമ ബിലാത്തിക്കഥയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ സിനിമ സേതുവിന്റെ സംവിധാനത്തിലാണ് എത്തുന്നത്.

    തിരക്കഥയും രഞ്ജിത്ത്

    സംവിധാനം ചെയ്യുന്നതിനൊപ്പം രഞ്ജിത്ത് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് തിരക്കഥ എഴുതുന്ന സിനിമയാണിത്. മോഹന്‍ലാലിന്റെ നായികയായി കനിഹയാണ് സിനിമയിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇവരെ കൂടാതെ സുരേഷ് കൃഷ്ണ, ശ്യാമപ്രസാദ്, ടിനി ടോം, അരുന്ധതി നാഗ്, മുരളി മേനോന്‍, സുബി സുരേഷ്, ഷാലിന്‍ സോയ എന്നിവരും സിനിമയിലുണ്ടാവും. നേരത്തെ തീരുമാനിച്ചത് പോലെ തന്നെ മേയ് 14 ന് തന്നെയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. 30 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ രഞ്ജിത്തിന് നല്‍കിയിരിക്കുന്നത്.

    രാജകുമാരന്റെ വിവാഹവും...

    ബ്രിട്ടനിലെ കിരീടവകാശിയായ വില്യം രാജകുമാരന്റെ സഹോദരന്‍ ഹാരിയുടെ വിവാഹം ചിത്രീകരിക്കാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. മേയ് 19 നാണ് ഈ രാജകീയ വിവാഹം നടക്കുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ സിനിമയുടെ പേര് അനൗണ്‍സ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    മസിലേക്ക് ഒന്ന് നോക്കിക്കേ...

    മോഹന്‍ലാലിന്റെ പ്രായം 57 കഴിഞ്ഞ് 58 ലേക്ക് എത്താന്‍ പോവുകയാണ്. ഇപ്പോള്‍ പുറത്ത് വന്ന ഫോട്ടോയിലൂടെ മസിലിലേക്ക് ഒന്ന് നോക്കിക്കേ... പ്രായം എത്ര തോന്നും..

    ബോധം പോയിട്ടുണ്ടാവും

    മോഹന്‍ലാല്‍ പുതിയ കിടിലന്‍ ഫോട്ടോ പുറത്ത് വിട്ടതോടെ ബോധം പോയത് ഹേയ്‌റ്റേഴ്‌സിനാണ്. കാരണം മസില്‍ ഉരുട്ടിക്കേറ്റി നില്‍ക്കുന്ന ലുക്ക് കണ്ടാല്‍ ആരും ഞെട്ടും.

    കിണറ്റിലിടാന്‍ തോന്നുന്നുണ്ടോ?

    മോഹന്‍ലാലിന്റെ ചിത്രം വന്നതിന് പിന്നാലെ ട്രൗസര്‍ ധരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയും ട്രോളന്മാരുടെ കൈയിലെത്തി. ഈ പ്രായത്തിലും മമ്മൂട്ടി ശരീരം സൂക്ഷിക്കുന്നത് കാണുമ്പോഴാണ് മറ്റുള്ളവരെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്.

    ഭീമന്‍ ലോഡിങ്

    2020 ലെ ബോക്‌സോഫീസ് ഭരിക്കാന്‍ പോവുന്നത് ഭീമന്‍ അതാ ആ നീലത്തടാകത്തിന്റെ അടുത്തൂടി ജോഗ് ചെയ്ത് പോവുന്നു. എവിടെ എന്ന് ചോദിച്ചാല്‍ ലാലേട്ടനെയേ കണിച്ച് തരാനുള്ളു.

    അതാണ് സത്യം..

    മോഹന്‍ലാല്‍ എന്ന ഈ 57 കാരന് മലയാള സിനിമയോടുള്ള ഡെഡിക്കേഷനും പാഷനും മറ്റൊരു താരത്തിനും ഇല്ലെന്നുള്ളതാണ് സത്യം. ഇത് ലാലേട്ടനാണ്. ലാലേട്ടന്‍ ഒന്ന് വെറുതേ നടന്നാലോ ഇരുന്നാലോ കാല് പൊക്കിയാലോ എല്ലാം ഞങ്ങള്‍ക്ക് അന്യായ ഡെഡിക്കേഷനാണ്.

    മമ്മൂക്കയുടെ ഫോട്ടോ ട്രോളുകൾ ഏറ്റുപിടിച്ചു സോഷ്യൽ മീഡിയ
     എന്റെ പൊന്നൂ..

    എന്റെ പൊന്നൂ..

    ഏട്ടന്റെ ഒരു കിടുക്കന്‍ ഫോട്ടോ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കാണാന്‍ പോവുന്നവരെല്ലാം ഫോട്ടോ കണ്ടതിന് ശേഷം ഏട്ടന്റെ മസില് കണ്ട് ഞെട്ടി. ഭീമന്‍ ആകാനുള്ള മുന്നൊരുക്കം കൂടിയാണിത്.

    English summary
    Mohanlal sends out a still from Hyde Park & The audiences are going gaga over It!

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more