»   »  വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ്- മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു! ലാലേട്ടൻ വീണ്ടും മീശ പിരിക്കും

വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ്- മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു! ലാലേട്ടൻ വീണ്ടും മീശ പിരിക്കും

Written By:
Subscribe to Filmibeat Malayalam

നീണ്ട ഒമ്പതു വർഷങ്ങൾക്ക് ശേഷം മോഹൻ ലാൽ ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു.രൺജി പണിക്കർ‌ തരക്കഥ എഴുതുന്ന ചിത്രത്തിലാണ് ലാൽ-ഷാജി കൈലാസ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങും. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ചിത്രത്തിനെ കുറിച്ചു വ്യക്തമാക്കിയത്.

shaji kailes-mohanlal

സുരേഷ് ഗോപി നായകനായി എത്തുന്ന ലേലം രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതു ശേഷമായിരിക്കും രൺജി പണിക്കർ ലാൽ ചിത്രത്തിനു വേണ്ടി തിരക്കഥ എഴുതുക. ഇതാദ്യമായാണ് ഷാജി കൈലാസ്- മോഹൻ ലാൽ ചിത്രത്തിനു വേണ്ടി രൺജി പണിക്കർ തിരക്കഥ എഴുതുന്നത്.

വരാൻ പോകുന്നത് മാസ് ചിത്രം

നരസിംഹം,ആറാം തമ്പുരാൻ എന്നിവ തന്റെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. അതു പോലെ ഇനി വരാൻ പോകുന്നതും ഒരു മാസ് ചിത്രമായിരിക്കുമെന്നും ഷാജി കൈലാസ് പറഞ്ഞു. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതു പോലെ മീശപിരിച്ച ലാലേട്ടനായിരിക്കും തന്റെ ചിത്രത്തിലെന്നും അദ്ദേഹം പറ‍ഞ്ഞു. കൂടാതെ മോഹൻലാൽ തടി കുറച്ചത് തന്റെ സിനിമയ്ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശീർവാദ് സിനിമാസ്

രൺജി പണിക്കർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 2007 ൽ പുറത്തിറങ്ങിയ മോഹൻ ലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അലിഭായിക്ക് ശേഷം ഷാജി കൈലാസ്- ആന്റണി പെരുമ്പാവൂർ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഫാൻസിന് ആഘോഷിക്കാം

അതേ സമയം ചിത്രത്തെ കുറിച്ചു അദ്ദേഹം കൂടുതൽ കാര്യങ്ങൾ പുറത്തു വിട്ടിട്ടില്ല. തന്റെ മുൻ ചിത്രങ്ങളെ പോലെ മോഹൻലാൽ ഫാൻസിന് അവേശമാകും ഈ ചിത്രമെന്നും അദ്ദേഹം പറ‍ഞ്ഞു. അതേ സമയം മോഹൻലാലിന്റെ കഥാപാത്രത്തിനെ കുറിച്ച് ഇപ്പോൾ കൂടുതൽകാര്യങ്ങൾ പുറത്തു പറയാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ

മോഹൻ ലാൽ -ഷാജി കൈലാസ് കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ബോക്സ് ഓഫീസിൽ വൻകൈയടിയാണ് ചിത്രങ്ങൾ നേടിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ ചിത്രങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

മീശ പിരിക്കുന്ന ലാലേട്ടൻ

ഷാജി കൈലാസ് ചിത്രങ്ങളിൽ മാസ് ഗെറ്റപ്പിലാണ് മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്. മീശ പിരിച്ച് കിടിലൻ ഡയലോഗ് കാച്ചുന്ന ലാലേട്ടനെ പ്രേക്ഷകർക്ക് ഇന്നു ഇഷ്ടമാണ്. നരസിംഹത്തിലെ ഇന്ദു ചൂടനും, ബാബ കല്യാണിയിലെ ഐപിഎസ് ഓഫീസറിനേയും അിഭായിലെ അലിഭായിയേയും പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

വെടിക്കെട്ട് ഡയലോഗ്

ഷാജി കൈലാസ്- മോഹൻലാൽ ചിത്രം എന്നു കേൾക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മുൻകാലത്തെ ചിത്രങ്ങളിലേതു പോലെയുളള വെടിക്കെട്ട് ഡയലോഗും സൂപ്പർ സ്റ്റണ്ടുമെല്ലാം പ്രേക്ഷകർ പുതിയ ചിത്രത്തിലും പ്രതീക്ഷിക്കുന്നുണ്ട്

ഇങ്ങനെ നടന്നാൽ ഒരു പെൺകുട്ടിയും തിരിഞ്ഞ് നോക്കില്ല! കാമുകൻമാർക്ക് ജയസൂര്യയുടെ ഒരു കിടിലൻ ഉപദേശം!

സിനിമ മേഖലയിൽ വീണ്ടും പ്രതിസന്ധി! മാർച്ച് 1 മുതൽ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾ പ്രദർശനത്തിനെത്തില്ല!

സോഷ്യൽ മീഡിയയിൽ രാജമൗലിയ്ക്ക് പൊങ്കാല! കാരണം ശ്രീദേവിയെ കുറിച്ച് എഴുതിയ ട്വീറ്റ്

English summary
Mohanlal, Shaji Kailas join together for a thriller

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam