എങ്കിൽ എന്നോട് പറ... സുചിത്രയ്ക്കൊപ്പം റൊമാന്റിക് മൂഡിൽ ലാലേട്ടൻ, ചിത്രങ്ങൾ വൈറൽ
സിനിമയെ പോലെ തന്നെ മോഹൻലാലിന് ഏറെ പ്രിയങ്കരമാണ് യാത്രകളും. സിനിമയിൽ നിന്ന് അവധിയെടുത്ത് താരം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര പേകാറുണ്ട്. ഇതിന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കായി താരം സമൂഹമാധ്യമങ്ങളിലൂടെ പ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ന്യൂസിലന്‌ഡ് ചിത്രങ്ങളാണ്. ഭാര്യ സുചിത്രയ്ക്കുമൊത്ത് അവധി ആഘോഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയില് വൈറലാണ്.

കഴിഞ്ഞ ദിവസം , ഹോളിവുഡ് ചിത്രമായ ദി ലോഡ് ഓഫ് ദി റിങ്ങ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്തു നിന്നുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. സുചിത്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഇപ്പോഴിത നിരവധി ന്യൂസിലൻഡൽ കാഴ്ചകളാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് ശേഷം മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിഗ്ബ്രദർ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദർശൻ - മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം, ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളാണ് . കൂടാതെ ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയും പ്രേക്ഷകർ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











