»   » Mohanlal: റെയ്ബാന്‍ ഗ്ലാസും, മീശയും, ലാലേട്ടനെ സൂചിപ്പിക്കാന്‍ ഇതിലും വലുത് മറ്റെന്ത് വേണം!

Mohanlal: റെയ്ബാന്‍ ഗ്ലാസും, മീശയും, ലാലേട്ടനെ സൂചിപ്പിക്കാന്‍ ഇതിലും വലുത് മറ്റെന്ത് വേണം!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലേക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച് ഇന്നും താരരാജാവായി തിളങ്ങി നില്‍ക്കുകയാണ് മോഹന്‍ലാല്‍. പല കഥാപാത്രങ്ങള്‍ക്കും അഭിനയിക്കാതെ ലാലേട്ടന്‍ ജീവന്‍ നല്‍കുയായിരുന്നു വെന്നാണ് ആരാധകരുടെ അഭിപ്രായം. അതില്‍ ചിലത് എല്ലാ കാലത്തും പ്രേക്ഷകരുടെ മനസിലുണ്ടാവും.

ചിലപ്പോള്‍ മോഹന്‍ലാലിന്റെ ഫോട്ടോ ഇല്ലെങ്കില്‍ പോലും അത്തരം സിനിമകളിലെ കഥാപാത്രത്തെ തിരിച്ചറിയാന്‍ കഴിയും. അങ്ങനെ ഒന്ന് സംഭവിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരു ഫോട്ടോ ആയിരുന്നു അതിന് പിന്നില്‍. ലാലേട്ടന്‍ തന്നെ അത് ട്വിറ്ററിലൂടെയും ഷെയര്‍ ചെയ്തിട്ടുണ്ട്.

ലാലേട്ടന്റെ കഥാപാത്രങ്ങള്‍...

സിനിമ റിലീസിനെത്തി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകരുടെ ഹൃദയത്തില്‍ അതുപോലെ ഉണ്ടാവും. അക്കാര്യത്തില്‍ മോഹന്‍ലാല്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ പല വേഷങ്ങളും അതുപോലെ സിനിമയിലെ ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. വിന്‍ന്റെ് ഗോമസ്, ഡോ. സണ്ണി, ആട് തോമ, മംഗലശ്ശേരി നീലകണ്ഠന്‍, തുടങ്ങി ലാലേട്ടന്‍ അവിസ്മരണിയമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. പലതും ഇന്നലെ ഇറങ്ങിയ സിനിമകള്‍ പോലെ തന്നെ സിനിമാ പ്രേമികളുടെ മനസിലുണ്ട്. അതാണ് നടന വിസ്മയമെന്നും കംപ്ലീറ്റ് ആക്ടര്‍ എന്നുമൊക്കെയാണ് വിശേഷിപ്പിക്കുന്നത്. അതിന് പൂര്‍ണ അര്‍ത്ഥം നല്‍കി മോഹന്‍ലാല്‍ ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്.

ആട് തോമ

സ്ഫടികം ലാലേട്ടന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. സിനിമയിലെ ആട് തോമയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്. 1995 ല്‍ റിലീസിനെത്തിയ സിനിമ 23 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. എന്നാലും ഇപ്പോഴും സിനിമ ഹിറ്റ് തന്നെയാണ്. ആട് തോമ എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഏറ്റവും ശ്രദ്ധേയമാക്കിയത് റെയ്ബാന്‍ ഗ്ലാസും ചെകുത്താന്‍ ലോറിയുമൊക്കെയായിരുന്നു. ഒരു റെയ്ബാന്‍ ഗ്ലാസ് കണ്ടാല്‍ ഇന്നും ആദ്യം ഓര്‍മ്മ വരുന്നത് ലാലേട്ടന്റെ മുഖമായിരിക്കും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരു ചിത്രം. ഒരു മതിലിന് മുകളില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ച്, തൊട്ട് താഴെ ഒരു മീശയും വരച്ചിരിക്കുകയാണ്. ലാലേട്ടനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചതാണെന്ന കാര്യം ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുന്നതായിരുന്നു അത്.

മോഹന്‍ലാലും പങ്കുവെച്ചു..

മുഖമില്ലെങ്കിലും മോഹന്‍ലാലിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന റെയ്ബാന്റെ ചിത്രം ലാലേട്ടനും ഇഷ്ടപ്പെട്ടു. ട്വിറ്ററിലൂടെ ആ ഫോട്ടോ ലാലേട്ടനും ഷെയര്‍ ചെയ്തിരിക്കുകയാണ്. അടുത്തിടെ പുറത്ത് വന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. അക്കൂട്ടത്തിലേക്കാണ് ഇതും എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശേഷം ആ പ്രോജക്ട് ഉപേഷിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സ്ഫടികം പോലെ ആ കൂട്ടുകെട്ടില്‍ മറ്റൊരു അഡാറ് സിനിമ പിറക്കുന്നതും കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകര്‍.

മോഹന്‍ലാലിന്റെ സിനിമകള്‍

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയാണ് ഉടന്‍ റിലീസിനെത്തുന്ന മോഹന്‍ലാലിന്റെ സിനിമ. റംസാന് മുന്നോടിയായി ജൂണ്‍ 14 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം നാദിയ മൊയ്തുവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നിലവില്‍ ഒടിയന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. ബിഗ് ബജറ്റ് ചിത്രമായി നിര്‍മ്മിക്കുന്ന ഒടിയന്റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ഓണത്തിന് തന്നെ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

Nazriya: തിരിച്ച് വന്നപ്പോള്‍ നസ്രിയ ആളാകെ മാറി! നായികയില്‍ നിന്നും മറ്റൊരു ചുവട് വെപ്പുമായി നടി!

ബാലതാരമായി എത്തിയതാണെങ്കിലും ഇപ്പോള്‍ യുവതാരസുന്ദരിയാണ് മാനസ! നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് കാണാം..!

English summary
Mohanlal Shared An Interesting Picture!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X