twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വർഷങ്ങൾക്ക് ശേഷം വീണ്ടും ദാസനും വിജയനും, മോഹൻലാലിന്റെ സൗഹൃദ ദിന ആശംസ വൈറലാകുന്നു

    |

    മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളാണ് ദാസനും വിജയനും. സൗഹൃദത്തെ പശ്ചാത്തലമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇരുവരും സൃഷ്ടിച്ച ഓളമൊന്നു മറ്റാരും സൃഷ്ടിച്ചിട്ടില്ല. ഇപ്പോഴിത സൗഹൃദ ദിന ആശംസകൾ നേർന്നുള്ള നടൻ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. ദാസന്ഡറേയും വിജയന്റേയും ചിത്രത്തിനൊപ്പമാണ് മോഹൽലാൽ ആശംസ നേർന്നിരിക്കുന്നത്.

    mohanlal

    മോഹൻലാലിന്റെ സൗഹൃദ ദിന പോസ്റ്റ് ഇങ്ങനെ... എടാ' എന്നു വിളിച്ചാൽ 'എന്താടാ' എന്നു വിളികേൾക്കാൻ ആരെങ്കിലുമുള്ളത് നല്ലതാ! എന്നെഴുതിയ ദാസന്റെയും വിജയന്റെയും ചിത്രമുള്ള ഫ്രണ്ട്ഷിപ്പ് ഡേ കാർഡ് പങ്കുവെച്ചുകൊണ്ടാണ് മോഹൻ ലാൽ ആശംസകൾ നേർന്നിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലാലേട്ടന് തിരിച്ചും ആശംസകൾ നേർന്ന് പ്രേക്ഷകർ എത്തിയിട്ടുണ്ട്.

    മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ദാസനും വിജയനും. പാരവയ്‍ക്കലും അസൂയയുമൊക്കെ ഉണ്ടെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഇപ്പോഴും പ്രേക്ഷകർ ഇവരെ നെഞ്ചിലേറ്റുന്നുണ്ട്. സത്യൻ അന്തിക്കാട് ചിത്രമായ നാടോടിക്കാറ്റ് എന്ന ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും തകർത്ത് അഭിനയിച്ച കഥപാത്രങ്ങളായിരുന്നു ഇത്. വീണ്ടും പ്രേക്ഷകർക്ക് സ്ക്രീൻ കാണാൻ ആഗ്രഹമുളള കഥാപാത്രങ്ങളാണ് ഇത്.

    ദാസന് വേണ്ടി വിജയൻ തയ്യാറാക്കിയ മീൻ അവിയലിനെ കുറിച്ച് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദാസനോടൊപ്പം എങ്ങനെയെങ്കിലും അമേരിക്കൽ പോകാനായി വിജയൻ കാണിക്കുന്ന തത്രപ്പാടുണ്ട്. ദാസനെ പ്രീതിപ്പെടുത്താൻ വേണ്ടി ഇഷ്ടഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അവിടെയാണ് മീൻ അവിയൽ എത്തിയത്. എഴുതുന്നത് വരെ താൻ മീൻ അവിയലിനെ കുറിച്ച് കേട്ടിട്ടില്ല എന്നാണ് ശ്രീനിവാസൻ പറയുന്നത്. എഴുത്തിന്റെ ഒഴുക്കിൽ അങ്ങ് വന്ന് പോയതാണ് അത്. സിനിമ കണ്ടിട്ട് പലരും അതിനെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. ഇത് ഉണ്ടാക്കുന്ന രീതിയെ കുറിച്ച്, അത് അങ്ങനെയൊന്നും പറഞ്ഞ് തരാൻ പറ്റില്ലെന്ന് പറഞ്ഞ് കൊണ്ട് തടി തപ്പുകയായിരുന്നു- ശ്രീനിവാസൻ പറഞ്ഞിരുന്നു.

    1987 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നാടോടിക്കാറ്റ് .സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു . കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്

    Read more about: mohanlal
    English summary
    Mohanlal Shared Friendship Wishes With Nadodikkattu Movie Dasan And Vijayan Photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X