ലാലേട്ടന്റെ മൊഞ്ച് കൂടി വരികയാണ്! പോര്‍ച്ചുഗലില്‍ പോയ താരത്തോട് ആരാധകര്‍ക്ക് ചോദ്യക്കാനുള്ളത് ഇതാണ്!
Recommended Video

സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും താരരാജാക്കന്മാര്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. മോഹന്‍ലാലോ മമ്മൂട്ടിയെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെക്കുന്നതെന്തും നിമിഷ നേരം വൈറലാവുന്നതും പതിവാണ്. ഇപ്പോള്‍ നടനവിസ്മയം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടൊരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

താന്‍ പോര്‍ച്ചുഗലില്‍ എത്തിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ ഫോട്ടോ വന്നത്. ഇതിന് താഴെ വ്യത്യസ്ത ആവശ്യവുമായിട്ടാണ് ആരാധകര്‍ എത്തിയത്. പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നാടാണെന്നും അദ്ദേഹത്തോട് ഞങ്ങളുടെ അന്വേഷണം പറയണമെന്നും പലരും പറയുന്നു. വേറെ ചിലര്‍ ഫുട്‌ബോള്‍ രാജാവിന്റെ മണ്ണില്‍ മലയാള സിനിമയുടെ രാജാവ് എന്നും തുടുങ്ങി ഒരുപാട് കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
മോഹന്‍ലാലിന്റെ ലുക്കിനെ കുറിച്ചാണ് വേറെ ചിലര്‍ പറയുന്നത്. പ്രായം 58 വയസ് ആയെങ്കിലും ലാലേട്ടന്‍ വീണ്ടും ചെറുപ്പക്കാരനായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ രഹസ്യമെന്താണെന്നും പ്രായം കുറയുന്നതിന് എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ എന്നും ആരാധകര്‍ ചോദിക്കുന്നു. അതേ സമയം സിനിമയുടെ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കോ സ്വകാര്യ ആവശ്യങ്ങള്‍ക്കണോ താരം പോര്‍ച്ചുഗലിലേക്ക് പോയിരിക്കുന്നതെന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.'


Click it and Unblock the Notifications