ആശുപത്രിയിൽ കൂട്ടിരുന്നത് മോഹൻലാൽ, പത്ത് വയസിന്റെ പ്രായ വ്യത്യാസം, എന്തൊക്കെ ചെയ്താലും സുചി ഇംപ്രസാവില്ല!
പ്രണയ നായകനെന്നാൽ മലയാളികൾക്ക് മോഹൻലാലാണ്. അത്രയേറെ മനോഹരമായ നിരവധി റൊമാന്റിക്ക് സിനിമകൾ അദ്ദേഹം നാൽപ്പത്തിരണ്ട് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ തന്ന് കഴിഞ്ഞു. ഇന്നും പല ചെറുപ്പക്കാർക്കും പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാതൃക ലാലേട്ടൻ തന്നെയാണ്. മോഹൻലാൽ ആരാധകരിൽ സ്ത്രീകളുടെ എണ്ണം വർധിക്കാൻ കാരണം അദ്ദേഹം ചെയ്തിട്ടുള്ള കാമുകൻ, ഭർത്താവ് കഥാപാത്രങ്ങളാണ്. വ്യക്തി ജീവിതത്തിലും നല്ലൊരു പ്രണയം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ.
അതിന് കാരണം ഭാര്യ സുചിത്രയാണ്. വിവാഹിതാരയിട്ട് മുപ്പതിയേഴ് വർഷമായിയെങ്കിലും ഇരുവരും ഇപ്പോഴും പ്രണയത്തിലാണ്. ഇരുപത്തിയെട്ടാം വയസിലാണ് സുചിത്ര മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലാലിന്റേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം സുചിത്ര പഠന തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി കാണുമായിരുന്നു.

മാത്രമല്ല നിരന്തരമായി നടന്റെ പേരിൽ കാർഡുകളും അയക്കുമായിരുന്നു. ആരാധന അറിയിക്കാൻ വേണ്ടിയായിരുന്നു സുചിത്ര അങ്ങനെ ചെയ്തിരുന്നത്. ദിവസം കുറഞ്ഞത് അഞ്ച് കാർഡുകളെങ്കിലും അയക്കും. എന്നാൽ പേരോ മറ്റ് വിവരങ്ങളോ ഒന്നും കാർഡിൽ കുറിക്കാറുണ്ടായിരുന്നില്ല.
എസ്കെപി അതായത് സുന്ദരകുട്ടപ്പൻ എന്ന കോഡ് വേഡ് ഉപയോഗിച്ചാണ് സുചിത്ര മോഹൻലാലിനെ കുറിച്ച് കസിൻസിനോട് സംസാരിച്ചിരുന്നത്. വിവാഹത്തിന് മുൻകൈ എടുത്തതും സുചിത്ര തന്നെയാണ്. മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് മാതാപിതാക്കളോട് സുചിത്ര പറഞ്ഞു. സുചിത്രയുടേത് സിനിമ കുടുംബമായതുകൊണ്ട് തന്നെ നടി സുകുമാരി അടക്കമുള്ളവരുമായി സൗഹൃദമുണ്ടായിരുന്നു.
അങ്ങനെയാണ് മോഹൻലാലിലേക്ക് സുചിത്രയുടെ പ്രപ്പോസൽ എത്തുന്നത്. 1988ൽ കേരള ഹിന്ദു സ്റ്റൈലിൽ അത്യാഢംബരപൂർവമാണ് വിവാഹം നടന്നത്. തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ പങ്കെടുത്ത വിവാഹമായിരുന്നു. സുചിത്ര ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാമായി മോഹൻലാലിന് വീടുകളും ഫ്ലാറ്റുകളുമെല്ലാം ഉണ്ടെങ്കിലും കുടുംബം കൂടുതൽ സമയവും ചെന്നൈയിലാണ് താമസിക്കാറുള്ളത്.
നടന്റെ അമ്മ ഇപ്പോഴും കൊച്ചി എളമക്കരയിലെ വീട്ടിലുണ്ട്. പതിമൂന്ന് വർഷത്തിലേറെയായി തളർച്ച ബാധിച്ച് കിടപ്പിലാണ് അമ്മ ശാന്തകുമാരി. അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ അമ്മ സുഖം പ്രാപിച്ച് വരികയാണെന്നും സംസാരിക്കാൻ കഴിയുന്നുണ്ടെന്നും അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു.

അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ കുടുംബസമേതം അമ്മയുടെ അടുത്ത് മോഹൻലാൽ എത്തിയിരുന്നു. അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ എല്ലാ തിരക്കും മാറ്റിവെച്ച് ആശുപത്രിയിൽ ഉറക്കമൊഴിച്ച കാവലിരിക്കുന്നതും മോഹൻലാൽ തന്നെയാണ്. അമ്മയെ സ്നേഹിക്കുന്ന മകൻ പതിന്മടങ്ങായി ഭാര്യയേയും സ്നേഹിക്കുമെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. മോഹൻലാലിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്.
അമ്മയ്ക്ക് വേണ്ടി മാത്രമല്ല സുചിത്ര അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോഴും മോഹൻലാലായിരുന്നു ബൈ സ്റ്റാന്റർ. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായ വ്യത്യാസമുണ്ട്. സുചിത്രയ്ക്കിപ്പോൾ അമ്പത്തിനാല് വയസാണ് പ്രായം. പ്രിയപ്പെട്ട ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ഇത്തവണയും മുടങ്ങാതെ ബർത്ത് ഡെ വിഷസ് നേർന്ന് മോഹൻലാൽ എത്തി. ഹാപ്പി ബർത്ത് ഡെ ഡിയർ സുചി എന്ന് കുറിച്ചുള്ള പോസ്റ്റ് അതിവേഗത്തിൽ വൈറലായി.
എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. പക്ഷെ നടന്റെ കൈപുണ്യത്തിൽ മതിമറന്ന് പലവട്ടം വീണുപോയിട്ടുള്ളയാളാണ് സുചിത്ര. മക്കൾ രണ്ടുപേരും പഠനവും യാത്രകളും എല്ലാമായി വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറിയതോടെ യാത്രകളിൽ പോലും സുചിത്ര മോഹൻലാൽ ഒപ്പം കൂട്ടാറുണ്ട്. ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാമുകൾ ഇല്ലെങ്കിൽ എല്ലായിടത്തും ലാലിനെ സുചി അനുഗമിക്കും.


Click it and Unblock the Notifications











