മുണ്ടും മടക്കി കുത്തി തലയിൽ കെട്ടുമായി മോഹൻലാൽ; നടന്റെ പുതിയ വീഡിയോ വൈറലാകുന്നു...

സോഷ്യൽ മീഡിയയിലെ സ്ഥിരം ചർച്ച വിഷയമാണ് മോഹൻലാൽ. ലാലേട്ടന്റ സിനിമ വിശേഷങ്ങളും അദ്ദേഹത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകളുമൊക്കെ സോഷ്യൽ മീഡിയയിൽ സ്ഥിരമായി ചർച്ചയാകാറുണ്ട്. എന്നാൽ ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് മോഹൻലാൽ പങ്കുവെച്ച പുതിയ വീഡിയോയാണ്. മുണ്ട് മാടിക്കുത്തി തലയിലൊരു തോര്‍ത്ത് കെട്ടി തനി കർഷകനായി അദ്ദേഹം പറമ്പിലേയ്ക്ക് ഇറങ്ങുകയാണ്. ലാലേട്ടൻ തന്നെയാണ് സോഷ്യൽ മീഡിയ പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മാലി ദ്വീപിൽ അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പൻ, ചിത്രം കാണാം

എറണാകുളത്തുള്ള തന്റെ വീട്ടിലെ പച്ചക്കറി തോട്ടമാണ് ലാൽ പ്രേക്ഷകർക്കായിപങ്കുവെച്ചിരിക്കുന്നത്. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ വീഡിയോയിൽ പറയുന്നു. മോഹൻലാലിന്റെ അടുക്കളത്തോട്ടത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

മുണ്ടും മടക്കി  കുത്തി മോഹൻലാൽ

മുണ്ടും മടക്കി കുത്തി തോര്‍ത്ത് കെട്ടി താരപദവികളില്ലാതെ തനി കർഷകനായി പച്ചക്കറിതോട്ടത്തിലേയ്ക്ക് നടന്നു വരുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ തോട്ടത്തിലുള്ള പച്ചക്കറികൾ പ്രിയ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ വെള്ളമൊഴിക്കാനും ചെടി നടാനും വിളവെടുക്കാനും നടൻ കൂടുന്നുണ്ട്. പച്ചക്കറി തോട്ടത്തിലെ ഓരോ കൃഷികളെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്.

 അടുക്കളത്തോട്ടം

കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നത്. പാവയ്ക്ക,തക്കാളി , വെണ്ടയ്ക്ക, പയർ, പച്ചമുളക്, വഴുതനങ്ങ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. സ്ഥലമില്ലാത്തവർക്കും വീടിന്റെ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യാം എന്നദ്ദേഹം മോഹൻലാൽ പറയുന്നു.

കൃഷി

മോഹൻലാലിനോടൊപ്പം സഹായി ദാസിനേയും വീഡിയോയിൽ കാണാം. അദ്ദേഹത്തിനോട് തോട്ടത്തിൽ കൃഷി ചെയ്യാൻ പോകുന്ന പുതിയ പച്ചക്കറികളെ കുറിച്ചു തോട്ടത്തിൽ നിലവിലുള്ള പച്ചക്കറികളെ കുറിച്ചും ചോദിക്കുന്നുണ്ട്. ചൈനീസ് മുളകാണ് മോഹൻലാലിന്റെ പച്ചക്കറി തോട്ടത്തിൽ പുതിയതായി കൃഷി ചെയ്യുന്നത്. തുടർന്ന് തക്കാളി കൃഷി ചെയ്യുന്ന ലാലേട്ടനേയും വീഡിയോയിൽ കാണാം. 40-45 ദിവസങ്ങൾക്ക് ശേഷം തക്കാളി പറിക്കാം എന്ന് താരം പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു. നടൻ പങ്കുവെച്ച വീഡിയോ സേഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

 ബറോസ്

അതേസമയം തന്റ ആദ്യത്തെ സംവിധാന സംരംഭവുമായ ബറോസിന്റെ തിരക്കിലാണ് നടൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.
വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മോഹന്‍ലാൽ എത്തുന്നത്. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

വീഡിയോ കാണാം

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X