twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ ബൈബിളാണ് ആ ചിത്രം, തരംഗമായ സിനിമയെയും സംവിധായകനെയും കുറിച്ച് മോഹന്‍ലാല്‍

    By Midhun Raj
    |

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മോഹന്‍ലാലിനെ മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധായകനാണ് ഫാസില്‍. ചിത്രത്തിലെ നരേന്ദ്രന്‍ എന്ന കഥാപാത്രം ലാലേട്ടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് പിന്നാലെ നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചുപ്രവര്‍ത്തിച്ചു. മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ് പോലുളള മോഹന്‍ലാല്‍ ഫാസില്‍ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

    സംവിധാനത്തിന് പുറമെ മോഹന്‍ലാല്‍ സിനിമകളില്‍ അഭിനയിച്ചും ഫാസില്‍ എത്തി. കഴിഞ്ഞ വര്‍ഷം സൂപ്പര്‍താരത്തിന്റെതായി തരംഗമായ ലൂസിഫറിലായിരുന്നു സംവിധായകന്‍ അഭിനയിച്ചത്. പിന്നാലെ മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാറിലും ഫാസില്‍ ഭാഗമായിരുന്നു. അതേസമയം മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിലെ എറ്റവും മികച്ച സംവിധായകനായിരുന്നു ഫാസിലെന്ന് മോഹന്‍ലാല്‍ പറയുന്നു.

    കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ്

    കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യകാല സിനിമകളെ കുറിച്ചുളള അനുഭവം പങ്കുവെക്കുന്നതിനിടെയാണ് സംവിധായകനെ കുറിച്ചുളള മോഹന്‍ലാലിന്റെ പരാമര്‍ശം. മലയാള സിനിമയുടെ ബൈബിള്‍ ആയ ഒരു ചിത്രമുണ്ടെന്നും നടന്‍ പറയുന്നു. മണിച്ചിത്രത്താഴാണ് ആ ബൈബിള്‍.

    ഫാസില്‍ നല്ലൊരു സ്റ്റോറി ടെല്ലറാണ്

    ഫാസില്‍ നല്ലൊരു സ്റ്റോറി ടെല്ലറാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ തനിക്ക് വലിയൊരു അവസരം തന്നെ സംവിധായകനാണ് അദ്ദേഹം. എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിയുകയും ഒരു കഥാപാത്രത്തെ കൊടുത്താല്‍ എന്റെ കൈയ്യില്‍ സുരക്ഷിതമായിരിക്കുമെന്ന തോന്നല്‍ അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തിരിക്കണം.

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ്

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കഴിഞ്ഞ് ഫാസിലിന്റെ എത്രയോ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. അദ്ദേഹം എന്റെ സിനിമകളിലും എത്തി. ലൂസിഫറിലും കുഞ്ഞാലിമരക്കാറിലും മോഹന്‍ലാല്‍ പറഞ്ഞു. 1993ലായിരുന്നു മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. മോഹന്‍ലാലിനൊപ്പും സുരേഷ് ഗോപി, ശോഭന തുടങ്ങിയവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.

    സിനിമയിലെ പ്രകടനത്തിലൂടെ

    സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ശോഭന നേടി. നാല് ഭാഷകളിലേക്കാണ് മണിച്ചിത്രത്താഴ് പിന്നീട് റീമേക്ക് ചെയ്യപ്പെട്ടത്. ധന്യ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വിസ്മയത്തുമ്പത്ത് തുടങ്ങിയവയാണ് മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍. ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത് തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയായിരുന്നു

    Recommended Video

    മോഹന്‍ലാലിലെ ഏറ്റവും വലിയ മേന്മ ഇത്, വെളിപ്പെടുത്തി ഫാസില്‍ | FilmiBeat Malayalam
    2011ല്‍ ഇറങ്ങിയ ലിവിംഗ് ടുഗെദറാണ്

    2011ല്‍ ഇറങ്ങിയ ലിവിംഗ് ടുഗെദറാണ് ഫാസിലിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിന്നീട് സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് ചിത്രം ലൂസിഫറിലൂടെ അഭിനയ രംഗത്തേക്ക് എത്തി സംവിധായകന്‍. ലൂസിഫറില്‍ ഫാദര്‍ നെടുമ്പളളി എന്ന കഥാപാത്രത്തെയാണ് ഫാസില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മരക്കാറിലും ഒരു പ്രാധാന്യമുളള റോളില്‍ സംവിധായകന്‍ എത്തുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുട്ടി അലി മരക്കാര്‍ ആയിട്ടാണ് ഫാസില്‍ അഭിനയിച്ചത്.

    Read more about: mohanlal
    English summary
    mohanlal shares the work experiance with director fazil in various films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X