»   »  വീണ്ടും മംഗലശ്ശേരി നീലകണ്ഠൻ എത്തുന്നു! ആരാധകരെ ആവേശത്തിലാക്കി ലാലേട്ടന്റെ പുതിയ പാട്ട്

വീണ്ടും മംഗലശ്ശേരി നീലകണ്ഠൻ എത്തുന്നു! ആരാധകരെ ആവേശത്തിലാക്കി ലാലേട്ടന്റെ പുതിയ പാട്ട്

Written By:
Subscribe to Filmibeat Malayalam

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻ ലാൽ. മോഹൻ ലാൽ അരാധകരുടെ അഹങ്കാരം വനോളം ഉയർത്തി ഇപ്പോഴിത പുതിയ മോഹൻലാൽ ഗാനം കൂടി. മംഗലശ്ശേരി നീലകണ്ഠൻ എന്ന ചിത്രത്തിന് എന്ന ഷോർട്ട് ഫിലിമിന്റെ ഭാഗമായാണ് പുതിയ ലാലേട്ടൻ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

mohanlal

ഇതിനോടകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനു മുൻപ് പുറത്തിറങ്ങിയ ലാലേട്ടൻ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.

മോഹൻലാൽ ചിത്രങ്ങൾ

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പേരുകൾ കൂട്ടി യോജിപ്പിച്ചതാണ് പുതിയ ഗാനം. ആരാണേ നരനായ് നാടാകെ രാജാവേ നാട്ടു രാജേവേ എന്നാണ് പാട്ടിന്റെ തുടക്കം. നാട്ടുരാജ്, ചെങ്കോൽ, നാടുവാഴി, പുലി മുരുകൻ, വില്ലൻ, തേൻമാവിൻ കൊമ്പത്ത് , തൂവാനത്തുമ്പികൾ, ഗുരു, നാടോടിക്കാറ്റ് തുടങ്ങി ലാലേട്ടന്റെ ചിത്രങ്ങളാണ് പാട്ടിന്റെ വരികളായിട്ടുള്ളത്.

മംഗലശ്ശേരി നീലകണ്ഠൻ

മോഹൻ ലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ രാവണ പ്രഭുവിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ പേരാണ് ഷോർട്ട് ഫിലിമിന് നൽകിയിരിക്കുന്നത്. പ്രമോ ഗാനവും പാട്ടു പോലെ തന്നെ കഥയും മോഹൻലാലുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. ഹ്രസ്വചിത്രമായ മഗലശ്ശേരി നീലകണ്ഠന്റെ റിലീസിനു മുന്നോടിയായിട്ടാണ് പ്രമോ ഗാനം പുറത്തിറക്കിയത്.

വിഡിയോ

വിഡിയോ പുറത്ത്

മൂന്നാമത്തെ പാട്ട്

ഇതിനു മുൻപും ലാലേട്ടന്റെ പേരിനെ പ്രമേയമാക്കി ഗാനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ക്യാമ്പസിന്റെ കഥപറഞ്ഞ ക്വീൻ എന്ന ചിത്രത്തിലെ നെഞ്ചിനകത്തൊരു ലാലേട്ടൻ എന്ന ഗാനവും മഞ്ജു വാര്യർ, ഇന്ദ്രജിത്ത് കേന്ദ്ര വേഷങ്ങളിലെത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് എന്ന ഗാനവുംമായിരുന്നു. ഇവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു.

ഗാനം സൂപ്പർ ഹിറ്റ്

ആരാണേ...നരനായ് നാടാകെ, രാജാവേ...നാട്ടുരാജാവേ എന്ന ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ലക്ഷത്തോലെ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ലാലേട്ടൻ ഫാൻസ് മംഗലശ്ശേരി നീലകണ്ഠനു വേണ്ടി കട്ട വെയ്റ്റിങ്ങിലാണ്.

ഷാജി കൈലാസ്- മോഹൻ ലാൽ ടീമിന്റെ മാസ് ചിത്രം വരുന്നു! ലാലേട്ടൻ വീണ്ടും മീശ പിരിക്കും!

ഒരു ചിത്രം നൂറ് വാക്കിന് തുല്യം; മുലയൂട്ടുന്ന അമ്മ! ചിത്രത്തെ കുറിച്ച് ലിസിക്കും പറയാനുണ്ട് ചിലത്

ഇങ്ങനെ നടന്നാൽ ഒരു പെൺകുട്ടിയും തിരിഞ്ഞ് നോക്കില്ല! കാമുകൻമാർക്ക് ജയസൂര്യയുടെ ഒരു കിടിലൻ ഉപദേശം!

English summary
mohanlal short film song out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam