»   » ലാലേട്ടന്‍ പണ്ട് ദൂരദര്‍ശനില്‍ പാടിയ പാട്ട് കേട്ടിട്ടുണ്ടോ? വീണ്ടും വൈറലായ ആ നാടന്‍ പാട്ടിതാ...

ലാലേട്ടന്‍ പണ്ട് ദൂരദര്‍ശനില്‍ പാടിയ പാട്ട് കേട്ടിട്ടുണ്ടോ? വീണ്ടും വൈറലായ ആ നാടന്‍ പാട്ടിതാ...

Written By:
Subscribe to Filmibeat Malayalam

സിനിമയില്‍ പാടി അഭിനയിക്കുന്ന ഒരുപാട് താരങ്ങള്‍ മലയാള സിനിമയിലുണ്ട്. യുവതാരങ്ങള്‍ മുതല്‍ പലരും അഭിനയത്തിന് പുറമെ പാടാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചവരാണ്. അക്കൂട്ടത്തില്‍ താരരാജാവ് മോഹന്‍ലാലും മോശക്കാരനല്ല. നിരവധി സിനിമകളില്‍ പാടാനുള്ള അവസരം ലാലേട്ടന് കിട്ടിയിട്ടുണ്ട്.

ആട് തോമ സ്‌റ്റൈലില്‍ ഭദ്രന്റെ മകന്റെ കല്യാണം! സഫ്ടികം ലോറിയില്‍ വരനും വധുവും ചിത്രങ്ങള്‍ വൈറല്‍!!!

സിനിമയില്‍ മാത്രമല്ല സ്റ്റേജ് ഷോ കളിലും മറ്റും ലാലേട്ടന്‍ പാടി തകര്‍ത്തിട്ടുണ്ട്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ മോഹന്‍ലാല്‍ പാടിയ ഒരു പാട്ട് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലാവുകയാണ്. 'പൂക്കച്ച മഞ്ഞക്കച്ച' എന്ന് തുടങ്ങുന്ന പാട്ടാണ് മോഹന്‍ലാല്‍ പാടിയിരിക്കുന്നത്.

ലാലേട്ടന്റെ പാട്ട്

ദൂരദര്‍ശനില്‍ പണ്ട് മോഹന്‍ലാല്‍ പാടിയൊരു പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. 'പൂക്കച്ച മഞ്ഞക്കച്ച' എന്ന് തുടങ്ങുന്ന ഒരു നാടന്‍ പാട്ടാണ് അന്ന് മോഹന്‍ലാല്‍ പാടിയിരിക്കുന്നത്.

കസവ് മുണ്ടും ജുബ്ബയും

പാട്ട് പാടാനെത്തിയ മോഹന്‍ലാല്‍ കസവ് മുണ്ടും ജുബ്ബയുമായിരുന്നു ധരിച്ചിരുന്നത്. കള്ളച്ചിരിയുമായി പാട്ട് പാടുന്ന ലാലേട്ടന്റെ പഴയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഹിറ്റായ പാട്ടുകള്‍

കൈതപ്പൂവിന്‍, ആറ്റുമണല്‍ പായയില്‍, നീയറിഞ്ഞോ മേലേ മാനത്ത്, ഏഴിമലപ്പൂഞ്ചോല, കണ്ണെഴുതി പൊട്ടും തൊട്ട്, എന്നിങ്ങനെ മലയാളത്തില്‍ നിരവധി സിനിമകളിലായിരുന്നു മോഹന്‍ലാല്‍ പാടിയിരുന്നത്. അവയെല്ലാം ഹിറ്റ് പാട്ടുകളായിരുന്നു.

സ്റ്റേജ് ഷോകളില്‍

സിനിമയില്‍ മാത്രമല്ല പല സ്റ്റേജ് ഷോ കളിലും പാട്ട് പാടി മോഹന്‍ലാല്‍ ആരാധകരെ കൈയിലെടുത്തിരുന്നു. നിലവില്‍ സിനിമയ്ക്ക് വേണ്ടി തടി കുറച്ച് മോഹന്‍ലാല്‍ പഴയത് പോലെ സുന്ദരനായിരിക്കുകയാണ്.

നീരാളി വരുന്നു

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം റിലീസിനെത്തുന്ന സിനിമയും നീരാളി ആയിരിക്കും.

ഒടിയന്‍

ലാലേട്ടന്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ ഫാന്റസി ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

English summary
Mohanlal singing song for Dhooradarshan getting viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam