പ്രണവിനും മകൾക്കുമൊപ്പം മോഹൻലാലും സുചിത്രയും, അമ്മയെ കണ്ടശേഷം പെരിങ്ങോട്ടെയ്ക്ക്, ചിത്രം വൈറൽ...

കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായ വ്യത്യാസമില്ലാതെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകർക്ക് അദ്ദേഹം പ്രിയപ്പെട്ട ലാലേട്ടനാണ്. സൂപ്പർസ്റ്റാർ ആണെങ്കിലും താരജാഡകളില്ലാതെ എല്ലാവരോടും വളരെ അടുത്ത ബന്ധമാണ് മോഹൻലാലിനുള്ളത്.

സ്റ്റൈലൻ ലുക്കിൽ മഡോണ, ചിത്രം കാണൂ

മോഹൻലാലിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും വലിയ താൽപര്യമാണ്. ഇത് മനസ്സിലാക്കുന്ന താരം തന്റെ സിനിമാ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുണ്ട്. ലാലേട്ടനെ പോലെ തന്നെ അദ്ദേഹത്തിന് ഭാര്യ സുചിത്രക്കും മക്കൾക്കും ആരാധകരുണ്ട്. ഇവരുടെ വിശേഷങ്ങളും നിരന്തരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ തേടാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടന്റ പുതിയ വിശേഷമാണ്. ഭാര്യ സുചിത്രയ്ക്കും മക്കളായ മായയ്ക്കും പ്രണവിനോടൊപ്പം മോഹൻലാൽ കേരളത്തിൽ എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ നടന്റേയും കുടുംബത്തിന്റേയും വരവ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്.

കുടുംബസമേധം

ലോക്ക് ഡൗണിനെ തുടർന്ന് താരം ചെന്നൈയിൽ ആയിരുന്നു. ഇപ്പോഴിത കുടംബസമേതം കേരളത്തിൽ എത്തിയിരിക്കുകയാണ്. അമ്മയെ കണ്ടതിന് ശേഷം നടൻ സുഖചികിത്സയ്ക്കായി ഗുരുകൃപയിൽ എത്തിയിരിക്കുകയാണ്. നടന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ലാലേട്ടൻ സുഖചികിത്സയ്ക്കായി ഇവിടെ എത്താറുണ്ട്. ഇക്കുറി കുടുംബവും ചികിത്സയുടെ ഭാഗമാകുന്നുണ്ട്. 23 ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ് അവിടത്തെ ചികിത്സവിധികൾ.

 ബറോസിന്റെ ചിത്രീകരണം

അതേസമയം അത്രയും ദിവസം മോഹൻലാൽ ഒപ്പമുണ്ടാകില്ല. ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകര്‍ക്കുകൂടിയായിട്ടാണ് ലാല്‍ എത്തിയിരിക്കുന്നത്. ലോക് ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് വൈകാന്‍ ഇടയുണ്ട്. അതിനുമുമ്പ് ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിക്കുമെന്നും കേള്‍ക്കുന്നുണ്ട്. അഞ്ച് ദിവസം മുമ്പാണ് ലാല്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയത്. എറണാകുളത്ത് വന്ന് അമ്മയെ കണ്ടശേഷമാണ് പെരിങ്ങോട്ടുള്ള ഗുരുകൃപാ ആയൂര്‍വ്വേദ ഹെരിറ്റേജിലെത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ

കഴിഞ്ഞ സെപ്തംബറിലും ലാല്‍ സുഖചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു. അന്ന് സുചിത്ര മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. അവിടുത്തെ ചികിത്സ കഴിഞ്ഞിറങ്ങിയതിനു പിന്നാലെയാണ് ദൃശ്യം 2 ല്‍ ജോയിന്‍ ചെയ്തത്. അന്ന് ലാല്‍ പത്ത് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. ശ്രീജിത്ത് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.

Recommended Video

Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam
സിനിമകൾ

മോഹൻലാലിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആറാട്ട് ആണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ ചിത്രം. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ ബറോസാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മേഹൻലാലിന്റെ മറ്റൊരു ചിത്രം. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹൻലാലിന്റെ ഡ്രീം പ്രൊജക്ട് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X