ദൃശ്യം 2 ൽ മോഹൻലാൽ എത്തുന്നത് സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ? കൊച്ചിയിൽ തുടക്കം....

തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ചർച്ച വിഷയമായ ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് കൂട്ട്കെട്ടിൽ ഒരുങ്ങിയ ദൃശ്യം. മലയാളത്തിൽ വൻ വിജയം നേടിയ ചിത്രം പിന്നീട് തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിൽ ഒരുക്കിയിരുന്നു. മലയാളത്തെ പോലെ തന്നെ മറ്റു ഭാഷകളിലും ചിത്രം വൻ വിജയമായിരുന്നു. മികച്ച പ്രേക്ഷകാഭിപ്രായം നേടാനും ചിത്രത്തിനായി.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫാണ് ദൃശ്യം 2 നെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യ ഭാഗത്തെ പോലെ തന്നെ മോഹൻലാൽ തന്നെയാണ രണ്ടാം ഭാഗത്തിലും ജോർജ്ജ് കുട്ടിയായി എത്തുന്നത്. ഇപ്പോഴിത ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  ദൃശ്യം  2 ആരംഭിച്ചു

മോഹൻലാലിന്റെ ട്വിറ്റർ പേജിലൂടെയാണ് ദൃശ്യം 2ന്റെ പൂജ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. സെപ്റ്റംബർ 14 ആയിരുന്നു ആദ്യംചിത്രീകരണം ആരംഭിക്കാനിരുന്നത്. എന്നാൽ ഇത് മാറ്റി വയ്ക്കുകയായിരുന്നു. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനെ തുടർന്നായിരുന്നു ചിത്രീകരണം നീട്ടി വെച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവർത്തകർ വെളപ്പെടുത്തിയിരുന്നു. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വെച്ചാണ് ദൃശ്യത്തിന്റെ നടക്കുക. ആദ്യം കൊച്ചിയിലാകും ചിത്രീകരണം.

 മോഹൻലാലിന്റെ  പുതിയ ലുക്ക്

ദൃശ്യത്തിന്റെ പൂജ ചിത്രങ്ങൾ വൈറലാകുന്നതിനോടൊപ്പം തന്നെ മോഹൻലാലിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. സോൾട്ട് ആന്റ് പെപ്പർ ലുക്കിലുളള ലാലേട്ടന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിലെ ചർച്ച വിഷയം. ടീ ഷാർട്ടിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ദൃശ്യത്തിന്റെ ഗെറ്റപ്പാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ആയുവേദ സുഖ സുഖചികിത്സയ്ക്ക് ശേഷമാണ് മോഹൻലാൽ ദൃശ്യം സെറ്റിൽ എത്തുന്നത്. ആയുർവേദ ചികിത്സ കേന്ദ്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

മേഹൻലാൽ എത്തുക

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുക.കൊവിഡ് ടെസ്റ്റിനെ ശേഷമാണ് താരങ്ങളും അണിയറ പ്രവർത്തകരും സെറ്റിലെത്തിയിരിക്കുന്നത്. ആദ്യത്തെ പത്ത് ദിവസം ഇൻഡോർ രംഗങ്ങളായിരിക്കും ചിത്രീകരിക്കുക. രണ്ടാഴ്ചക്ക് ശേഷം തൊടുപുഴയിലേയ്ക്ക് പോകും. 26നാകും മോഹൻലാൽ ദൃശ്യം 2 ന്റെ സെറ്റിൽ ജോയി ചെയ്യുക. കൊവിഡ് പ രിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ചിത്രീകരണ ഷെഡ്യൂള്‍ തീരുന്നതു വരെ ഒരൊറ്റ ഹോട്ടലില്‍ താമസം ഒരുക്കും.

Recommended Video

ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam
കുടുംബ  കഥ

ആദ്യ ഭാഗത്തിൽ നിന്ന് ഏറ വ്യത്യസ്തമായിട്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ദൃശ്യം1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ രണ്ടാം ഭാഗം ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൃശ്യം 2 ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കും. ആദ്യ ഭാഗത്തിലുള്ള ഭൂരിഭാഗം പേരും അണിയറ പ്രവർത്തകരും ദൃശ്യം 2ലും ഉണ്ടാകും, ആശിർവാദ് പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ദൃശ്യം2വും നിർമ്മിക്കുന്നത്.

Read more about: mohanlal drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X