ഇട്ടിമാണിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ചൈനയിലേക്ക്! അവസാന ഷെഡ്യൂള്‍ അവിടെയാണെന്ന് റിപ്പോര്‍ട്ട്!
Recommended Video
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫറിന്റെ ഓളം കഴിഞ്ഞതിന് പിന്നാലെ മോഹന്‍ലാലിന്റെ ഇട്ടിമാണിയെ കുറിച്ചുള്ള വിശേഷങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ജിബി, ജോജു കൂട്ടുകെട്ടിലൊരുക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പിന്നാലെ തന്നെ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കും പുറത്ത് വന്നു. ഇതുവരെ കാണാത്ത തരത്തില്‍ ഒരു മാര്‍ഗം കളിക്കാരിയുടെ ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍.
ഒടിയനും ലൂസിഫറുമടക്കം മാസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് പിന്നാലെ എത്തിയതിനാല്‍ ദിവസങ്ങളായി ഇട്ടിമാണിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. ഇട്ടിമാണിയുടെ അവാസന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് ചൈനയില്‍ നിന്നാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ആയിരിക്കും അവസാനത്തെ ഈ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കുക. അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് ഇവിടെ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നും ഒരു മാസത്തോളം നീണ്ട ഷൂട്ടിംഗാണ് ഇട്ടിമാണിയ്ക്ക് അവശേഷിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് പുതിയ വിവരങ്ങള്‍. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഹണിറോസ് ആണ് നായിക. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, അരിസ്‌റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഈ വര്‍ഷം തന്നെ ഇട്ടിമാണി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications











