മാര്‍ഗം കളിക്കാരായി മോഹന്‍ലാലും സലിം കുമാറും! ഇട്ടിമാണിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നു
ഒരു പോസ്റ്റര്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറച്ചിരിക്കുകയാണ് നടന വിസ്മയം മോഹന്‍ലാല്‍. ഇപ്പോള്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ചട്ടയും മുണ്ടും ഉടുത്ത് കാലില്‍ തളയും ചുണ്ടില്‍ ലിപ്സ്റ്റികുമിട്ട് മാര്‍ഗം കളിയുടെ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രം അതിവേഗമാണ് വൈറലായത്. ഫസ്റ്റ് ലുക്ക് ഒദ്യോഗികമായി പുറത്ത് വന്നതിന് പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും എത്തിയിരിക്കുകയാണ്.

മോഹന്‍ലാലിനൊപ്പം സലിം കുമാര്‍, ഹരീഷ് കണാരന്‍, അരിസ്റ്റോ സുരേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ മാര്‍ഗം കളിക്കാരുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഭവന നിര്‍മാണ സഹായത്തിനായി മെഗാ മാര്‍ഗം കളി എന്നെഴുതിയ ബാനര്‍ ഇതിന് പിന്നിലായിട്ടുണ്ട്. ഇത് മാത്രമല്ല ഷൂട്ട് തുടങ്ങിയപ്പോള്‍ കാരവാനില്‍ നിന്നു പുറത്തേക്ക് വരുന്ന മോഹന്‍ലാലിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ആര്‍പ്പുവിളികളോടെയാണ് മോഹന്‍ലാലിനെ എല്ലാവരും സ്വീകരിച്ചത്.
ഒരു പക്കാ കോമഡി എന്റര്‍ടെയിനറായിട്ടാണ് ചിത്രമൊരുക്കുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കനല്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹണി റോസാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയിലും നായികയായിട്ടെത്തുന്നത്. തമിഴ് നടി രാധിക ശരത് കുമാര്‍ ശക്തമായൊരു വേഷത്തില്‍ ഈ ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.


Click it and Unblock the Notifications