തോക്ക് കൊണ്ട് മോഹന്‍ലാല്‍ കോഴിയെ വെടിവെച്ചിട്ടതാണോ? ഇട്ടിമാണിയുടെ വരവ് ചുമ്മാതല്ല!പോസ്റ്റര്‍ പുറത്ത്

കഴിഞ്ഞ വര്‍ഷമിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം നേടാതെയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം ലൂസിഫറിലൂടെ വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ആദ്യ നൂറ് കോടി സമ്മാനിച്ച മോഹന്‍ലാല്‍ തന്നെ ആദ്യ ഇരുന്നൂറ് കോടി ചിത്രവും പ്രേക്ഷകര്‍ക്ക് നല്‍കി. ലൂസിഫറിന് രണ്ടാം ഭാഗം കൂടി ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അണിയറെ പ്രവര്‍ത്തകര്‍.

ലൂസിഫറിന്റെ ഓളങ്ങള്‍ക്കിടയില്‍ ചിതീരകരണം ആരംഭിച്ച സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗത സംവിധായകന്മാര്‍ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയില്‍ നിന്നും ഓഫീഷ്യല്‍ പോസ്റ്ററര്‍ പുറത്ത് വന്നിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റര്‍ വൈറലായത്. ചിത്രം കണ്ടതോടെ ആരാധകര്‍ക്ക് ചോദിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന

ഇട്ടിമാണി മേഡ് ഇന്‍ ചൈന

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി ഞെട്ടിച്ച മോഹന്‍ലാല്‍ വീണ്ടുമൊരു അച്ചായന്‍ കഥാപാത്രമായി എത്തുകയാണ്. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഇട്ടിമാണി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ സിനിമ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്കായിരുന്നു ഇതിന് കാരണം. ചട്ടയും മുണ്ടും ധരിച്ച് നില്‍ക്കുന്ന മാര്‍ഗം കളിക്കാരുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

 പുതിയ ലുക്ക്

പുതിയ ലുക്ക്

ഇപ്പോഴിതാ സിനിമയില്‍ നിന്നും മറ്റൊരു പോസ്റ്റര്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ത്‌ന്നെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഇടത് കൈയില്‍ ഒരു കോഴിയും വലുത് കൈയില്‍ തോക്കും പിടിച്ച് നടന്ന് വരുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്. പുറത്ത് വന്ന ഉടനെ വൈറലായ പോസ്റ്ററിന് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇട്ടിമാണി വേട്ടക്കാരനാണോ? വെടിവെച്ചിട്ട കോഴിയെ ആണ് കൊണ്ട് വരുന്നതെന്നുമുള്ള ചോദ്യങ്ങള്‍ കമന്റിന് താഴെ വന്ന് കൊണ്ടിരിക്കുകയാണ്.

കോമഡി എന്റര്‍ടെയിനര്‍

കോമഡി എന്റര്‍ടെയിനര്‍

വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റ് സിനിമകളിലും സീരിയസ് കഥാപാത്രങ്ങളിലും അഭിനയിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ഏറെ കാലത്തിന് ശേഷം ഒരു പക്കാ കോമഡി എന്റര്‍ടെയിനറിന്റെ ഭാഗമാവുകയാണ്. ഇട്ടിമാണി പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുന്ന സിനിമയായിരിക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹണി റോസാണ് നായിക. സലിം കുമാര്‍, ഹരീഷ് കണാരന്‍, അരിസ്റ്റോ സുരേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍.

 വമ്പന്‍ സിനിമകള്‍

വമ്പന്‍ സിനിമകള്‍

നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ സിനിമ ഇട്ടിമാണിയാണ്. ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി ഇട്ടിമാണി തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇട്ടിമാണിയ്ക്ക് ശേഷം സിദ്ദിഖിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ചിത്രം റിലീസിനനെത്തും. കഴിഞ്ഞ ദിവസം ലൂസിഫറിന്റെ രണ്ടാം ഭാഗം കൂടി വരികയാണെന്നുള്ള കാര്യം പ്രഖ്യാപിച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X