ഇരട്ട വേഷത്തില്‍ മോഹന്‍ലാല്‍! ഓണത്തിന് ഇട്ടിമാണി എത്തും? ചൈനയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി!

Recommended Video

വീണ്ടും ഇരട്ട വേഷത്തില്‍ ലാലേട്ടന്‍

നൂറും ഇരുന്നൂറും കോടി സിനിമകളുമായി നടനവിസ്മയം മോഹന്‍ലാല്‍ പ്രേക്ഷകരെ അത്ഭതുപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം മറ്റുള്ള സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന ആണ് അടുത്തതായി മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രം.

ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളില്‍ വരുന്നുണ്ടെന്ന സൂചന ഇതിലൂടെയാണ് പുറത്തറിഞ്ഞത്. ഇത് മാത്രമല്ല ഇട്ടിമാണിയെ കുറിച്ചുള്ള പുതിയ ചില വിശേഷങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്.

ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. പേര് സൂചിപ്പിക്കുന്നത് പോലെ കേരളത്തിലെയും ചൈനയിലെയും കഥയുമായിട്ടാണ് ഇട്ടിമാണി വരുന്നത്. നിലവില്‍ ചൈനയില്‍ നിന്നും ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ചിത്രം ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റിലീസിനോട് അടുക്കുന്നതിനുസരിച്ച് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങള്‍

ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഉടയോന്‍, രാവണപ്രഭു, മായമയൂരം, എന്നിങ്ങനെ നിരവധി സിനിമകളില്‍ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ നീണ്ടൊരിടവേളയ്ക്ക് ശേഷം ഇരട്ട വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ അച്ഛന്‍, മകന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

 ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങള്‍

അച്ഛന്റെ റോളിലെത്തുന്ന കഥാപാത്രം ചെറിയൊരു നേരം മാത്രമേ സിനിമയില്‍ ഉണ്ടാവുകയുള്ളു. ഈ രംഗങ്ങളാണ് ചൈനയില്‍ നിന്നും അടുത്തിടെ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരു ഗാനരംഗമുള്‍പ്പെടെ ചൈനയില്‍ നിന്നും ചിത്രീകരിച്ചിട്ടുണ്ട്. ഇട്ടിമാണി മേഡ് ചൈനയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണെന്ന് സംവിധായകന്മാര്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്.

ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങള്‍

സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്കായിരുന്നു ഇതിന് കാരണം. ചട്ടയും മുണ്ടും ധരിച്ച് നില്‍ക്കുന്ന മാര്‍ഗം കളിക്കാരുടെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ഇട്ടിമാണി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചവരാണ് ജിബിയും ജോജുവും. ഇരുവരും ചേര്‍ന്നാണ് ഇട്ടിമാണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇട്ടിമാണി ഒരു പക്കാ കോമഡി എന്റര്‍ടെയിനറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.

 ഇട്ടിമാണിയുടെ പുതിയ വിശേഷങ്ങള്‍

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഹണി റോസാണ് നായിക. ലണ്ടനില്‍ ജോലി ചെയ്യുന്ന നഴ്സ് ആയിട്ടാണ് ഹണി എത്തുന്നത്. സലീം കുമാര്‍, ഹരീഷ് കണാരന്‍, അരിസ്റ്റോ സുരേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X