തടാകത്തിലൂടെ ഒഴുകി വന്ന പാവയെ കണ്ട് പേടിച്ച് വിറച്ച് പോയി; കൊടൈക്കനാലില്‍ പോയ അനുഭവം പറഞ്ഞ് നിരഞ്ജന അനൂപ്
യാത്രകളെ ഏറെ സ്‌നേഹിക്കുന്ന നടിമാരില്‍ ഒരാളാണ് നിരഞ്ജന. സിനിമാ ഷൂട്ടിങ്ങിന് വേണ്ടി പല സ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും വലിയ യാത്രകള്‍ക്ക് സാധിച്ചിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ വിചാരിച്ചെങ്കിലും കൊറോണ വില്ലനായി വന്നത് കൊണ്ട് അതും നടന്നില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍.
'ഒറ്റയ്ക്ക് പോകാന്‍ ആയാല്‍ ആദ്യം പോവുക തഞ്ചാവൂരിലേക്ക് ആയിരിക്കും. ദിലീപേട്ടന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം കണ്ടതിന് ശേഷമാണ് ആ സ്ഥലത്തിനോട് ഇഷ്ടം കൂടിയത്. അതില്‍ നാഡി ശാസ്ത്രം നോക്കുന്ന രംഗം കണ്ടതിന് ശേഷം അവിടെ ചെന്ന് എനിക്കും നാഡി ശാസ്ത്രം നോക്കണം എന്ന ആഗ്രഹം ഉടലെടുക്കുന്നത്. എപ്പോള്‍ പോകാന്‍ പറ്റുമെന്ന് ഒന്നും അറിയില്ല. എങ്കിലും ഒറ്റയ്ക്ക് യാത്ര പോകണമെന്നാണ് കരുതുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.

ചെറിയ പ്രായത്തില്‍ കൊടൈക്കനാലില്‍ യാത്രയ്ക്ക് പോയ പേടി പെടുത്തുന്ന അനുഭവത്തെ കുറിച്ചും നിരഞ്ജന പറഞ്ഞിരുന്നു. കൊടൈക്കനാലിലെ ഒരു താടകക്കരയിലൂടെ ഞാനും കസിന്‍സും ചുറ്റി കറങ്ങി നടക്കുകയായിരുന്നു. രാവിലെ ആയത് കൊണ്ട് തന്നെ നല്ല തണുപ്പുണ്ടായിരുന്നു. പെട്ടെന്നാണ് തടാകത്തിന്റെ നടുവില്‍ നിറയെ തലമുടിയും അതില്‍ ഐസ് കട്ടകള്‍ പറ്റി പിടിച്ചിരിക്കുന്ന ഒരു സുന്ദരി പാവ കാണുന്നത്. അതിങ്ങനെ ഒഴുകിയൊഴുകി കരയിലേക്ക് വരുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആ പാവയെ എങ്ങനെ എടുക്കാം എന്നാലോചിച്ച് കൊണ്ട് അവിടെ നിന്നു.
പെട്ടെന്നാണ് ആളുകളും പോലീസും ഓടി കൂടിയത്. സ്പീഡ് ബോട്ടില്‍ ആളുകളെത്തി ആ പാവയുടെ തലയില്‍ പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് അത് പാവ അല്ലെന്നും ഒരു കുഞ്ഞ് ആയിരുന്നുവെന്നും മനസിലായത്. അന്ന് ഉള്ളില്‍ കയറിയൊരു പേടിയുണ്ട്. ജീവിതത്തില്‍ ഇന്നോളം ഞാനിങ്ങനെ പേടിച്ചിട്ടില്ല. ആ ഒരു ഭയം ഇതുവരെയും മാറിയിട്ടില്ലെന്ന് വേണം പറയാന്‍. പിന്നെ എവിടെ തടാകം കാണാന്‍ പോയാലും ആ ഓര്‍മ്മ വരും.
കൊറോണ വന്നില്ലായിരുന്നുവെങ്കില്‍ ഈ വര്‍ഷം ഞാന്‍ തനിച്ച് ഡല്‍ഹിയ്ക്ക് പോകുമായിരുന്നു. അതിനുള്ള പ്ലാനിങ്ങും തയ്യാറെടുപ്പുകമൊക്കെ നടത്തിയിരുന്നു. പക്ഷേ എല്ലാം വെള്ളത്തിലായി. അവിടെ എന്റെ ബന്ധുക്കള്‍ ഉള്ളതിനാല്‍ അങ്ങോട്ട് തനിച്ച് പോയാലും പേടിക്കാന്‍ ഒന്നും ഇല്ലായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും സമ്മതവുമായിരുന്നു. പക്ഷേ കൊറോണ കാരണം ഒന്നും നടന്നില്ല. അടുത്ത വര്‍ഷം പോകണമെന്നാണ് വിചാരിക്കുന്നതെന്നും നിരഞ്ജന പറയുന്നു.
Recommended Video
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം


Click it and Unblock the Notifications











